രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഷെർലിൻ ചോപ്ര

കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷനും എം പിയുമായ രാഹുൽ ഗാന്ധിയെ കല്യാണം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് നടി ഷെർലിൻ ചോപ്ര. മാധ്യമപ്രവർത്തകന്റെ രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. ചോദ്യത്തിന് ഉടനടി തന്നെ അതെ എന്ന് മറുപടി പറഞ്ഞ നടിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

എന്നാൽ വിവാഹം കഴിക്കാൻ നടി ഒരു നിബന്ധന മുന്നോട്ട് വച്ചു. വിവാഹ ശേഷം തന്റെ ചോപ്ര എന്ന പേര് മാറ്റില്ല എന്നായിരുന്നു ഷെർലിൻ പറഞ്ഞത്. രാഹുൽ ഗാന്ധി ഒരു നല്ല മനുഷ്യനാണെന്നും നടി വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ നിരവധി ട്രോൾ വീഡിയോകളും ഉയരുന്നുണ്ട്.