Entertainment (Page 111)

ഡല്‍ഹി: വിവേക് അഗ്‌നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സ്’ 53-ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ‘സ്വയംവരം’ ചിത്രത്തിന്റെ അമ്ബതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു അടൂര്‍.

അന്താരാഷ്ട്ര സിനിമാ മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അതിനൊത്ത നിലവാരമുള്ള ചിത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ സിനിമാ തിരഞ്ഞെടുക്കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. കേട്ടിടത്തോളം ‘ദി കശ്മീര്‍ ഫയല്‍സ്’ പ്രചാരണ സിനിമയാണ്. ഞാന്‍ സിനിമ കണ്ടിട്ടില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാനായി ഇത്തരം ചിത്രങ്ങള്‍ മേളകളിലേക്ക് തിരുകി കയറ്റിയതാണെന്ന് സംശയിക്കുന്നു’- അടൂര്‍ പ്രതികരിച്ചു.

ഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഇത്തരമൊരു സ്മൃതി ചിത്രം ഒരുക്കിയത് അംഗീകാരമായി കാണുന്നു. ഇരുപതുവര്‍ഷം മുമ്ബ് ഇതുപോലൊരു സ്മൃതി ചിത്രം ഇവിടെ ഒരുക്കിയിരുന്നു. ‘സ്വയംവരം’ എന്ന ചിത്രത്തിന് പിന്നില്‍ കഷ്ടപ്പാടിന്റെ ഒട്ടേറെ കഥകള്‍ പറയാനുണ്ടെന്നും അടൂര്‍ പരിപാടിയില്‍ പറഞ്ഞു.

സെര്‍ബിയന്‍ സിനിമകളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം ചിത്രീകരിച്ച എമിര്‍ കുസ്റ്റുറിക്കയുടെ നാലു വിഖ്യാത ചിത്രങ്ങള്‍ രാജ്യാന്തര മേളയില്‍. ഫ്രഞ്ച് ദേശീയ പുരസ്‌കാരമായ സിസാര്‍ നേടിയ ലൈഫ് ഈസ് മിറക്കിള്‍, കാന്‍ ,വെനീസ് മേളകളില്‍ മികച്ച ചിത്രമായ അണ്ടര്‍ഗ്രൗണ്ട്, ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ് , പ്രോമിസ് മീ ദിസ് എന്നീ ചിത്രങ്ങളാണ് മേളയിലെ കയോസ് ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടാം ലോക മഹായുദ്ധം മുതല്‍ യുഗോസ്ലോവിയന്‍ യുദ്ധത്തിന്റെ തുടക്കം വരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം രണ്ടു സുഹൃത്തുക്കളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിക്കുകയാണ് ഈ വിഭാഗത്തിലെ അണ്ടര്‍ഗ്രൗണ്ട്. ജിപ്‌സി ജീവിതത്തിന്റെ വൈവിധ്യങ്ങളെ അവതരിപ്പിച്ച ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ്, ബോസ്‌നിയന്‍ യുദ്ധം പ്രമേയമാക്കിയ ചിത്രം ലൈഫ് ഈസ് മിറക്കിള്‍ ,പ്രോമിസ് മീ ദിസ് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.

ഇനി മുതല്‍ തിയേറ്ററില്‍ റിലീസ് ചെയ്തു 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയിലോ ചാനലുകളിലോ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് സിനിമാ സംഘടനകള്‍. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ 6ന് ചേരുന്ന യോഗം ഇത് അടിയന്തര അജണ്ടയായി ചര്‍ച്ച ചെയ്യും. ഫിലിം ചേംബറിന്റെ ഇടപെടലും ഫിയോക്ക് ആവശ്യപ്പെടും.

അതേസമയം, 42 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് ചെയ്യാവു എന്ന നിബന്ധന ഇതിനകം ഫിയോക്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വ്യക്തി ബന്ധമുപയോഗിച്ച് പ്രമുഖ നടന്മാരും നിര്‍മാതാക്കളും തിയേറ്റര്‍ റിലീസ് ചെയ്ത ഉടനെ ഒ.ടി.ടിയിലും സിനിമ റിലീസ് ചെയ്യുകയാണ്. പല സിനിമകളും 14 ദിവസത്തിനകം തിയറ്ററില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് അനുവദിക്കില്ല. 42 ദിവസ നിബന്ധന നിര്‍മാതാക്കള്‍ ഇപ്പോള്‍ തന്നെ ഒപ്പിട്ടു നല്‍കുന്നുണ്ട്. ഉടന്‍ റിലീസിനുള്ള അപേക്ഷ ഇനി മുതല്‍ ചേംബര്‍ പരിഗണിക്കില്ല. ഇതു ലംഘിക്കുന്ന നിര്‍മാതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. നേരത്തെയുള്ള ഒ.ടി.ടി റിലീസ് തിയേറ്ററില്‍ കാണികള്‍ കുറയാനുള്ള കാരണമായി ചേംബറും ഫിയോക്കും വ്യക്തമാക്കിയിട്ടുണ്ട്.

ഹിന്ദി, തെലുഗ്, തമിഴ് സിനിമകളില്‍ ഈ നിബന്ധന കര്‍ശനമാണ്. ഹിന്ദിയില്‍ 52 ദിവസം കാലാവധി കര്‍ശനമാക്കിയതോടെ തിയറ്ററില്‍ കാണികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. നല്ല അഭിപ്രായമുള്ള സിനിമകള്‍ക്ക് പോലും മൂന്നോ നാലോ ദിവസത്തിന് ശേഷം കാണികള്‍ കുറയുന്നത് ഉടനെയുള്ള ഒ.ടി.ടി റിലീസ് കാരണമാണെന്ന് ഫിയോക്കും ചേംബറും ചൂണ്ടിക്കാട്ടുന്നു.

രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ ഈ വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കാത്തതില്‍ നിരാശയുണ്ടെന്ന് വ്യകത്മാക്കി തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്. എന്നാല്‍, അത് തന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും അതിന്റെ ഉള്ളടക്കത്തിനും മേക്കിങ്ങിനുമായി സ്വതന്ത്രമായി മത്സരിക്കുമ്‌ബോള്‍ അക്കാദമിയില്‍ തന്റെ സിനിമയ്ക്ക് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

‘അതെ, ഞാന്‍ നിരാശനായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍, എനിക്ക് എന്റെ നിരാശ പ്രകടിപ്പിക്കാന്‍ കഴിയില്ല. ഓസ്‌കാറില്‍ കുറഞ്ഞത് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഞങ്ങള്‍ ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഞാന്‍ ഒരു തുടര്‍ഭാഗം എഴുതണമെന്ന് എന്റെ മകന്‍(രാജമൗലി) ആഗ്രഹിക്കുന്നു. രാം ചരണും ജൂനിയര്‍ എന്‍ടിആറും അതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഫിക്ഷന്‍ കഥയായിരിക്കും അത്’ അദ്ദേഹം പറഞ്ഞു.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി ആര്‍ആര്‍ആരില്‍ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍ടിആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.

അന്താരാഷ്ട്ര മേളകളില്‍ ശ്രദ്ധേയമായി മലയാള ചിത്രം ഗഗനചാരി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കാണ് ഗഗനാചാരി തിരഞ്ഞെടുക്കപ്പെട്ടത്. കോപ്പന്‍ ഹേഗനില്‍ നടക്കുന്ന ‘ആര്‍ട്ട് ബ്ലോക്ക്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍’ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും സില്‍ക്ക് റോഡ് ഫിലിം അവാര്‍ഡും ലഭിച്ചു. കാന്‍, മികച്ച സയന്‍സ് ഫിക്ഷന്‍ ഫീച്ചര്‍, മികച്ച നിര്‍മ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്‌കാരങ്ങള്‍ നേടി.

അതേസമയം, വെസൂവിയസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാന റൗണ്ടിലും ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെയും ന്യൂയോര്‍ലെ ഒനിറോസ് ഫിലിം അവാര്‍ഡിന്റെയും ക്വാര്‍ട്ടര്‍ ഫൈനലിലും ചിത്രം പ്രവേശിച്ചിട്ടുണ്ട്. കൂടാതെ ഫാന്റസി/സയന്‍സ് ഫിക്ഷന്‍ ഫിലിം ആന്‍ഡ് സ്‌ക്രീന്‍പ്ലേ ഫെസ്റ്റിവല്‍, ചിക്കാഗോ, അമേരിക്കന്‍ ഗോള്‍ഡന്‍ പിക്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, FILMESQUE CineFest, New York, കൗണ്‍ പോയിന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലിഫ്റ്റ്-ഒഫ് ഫിലിം മേക്കര്‍ സെഷനുകള്‍ @പൈന്‍വുഡ് സ്റ്റുഡിയോസ്, 8 ഹാള്‍ ഫിലിം ഫെസ്റ്റിവല്‍, ഫൈവ് കോണ്ടിനെന്റ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ ബി ഗണേഷ്‌കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ‘മോക്ക്യുമെന്ററി’ ശൈലിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുര്‍ജിത്ത് എസ് പൈ ആണ്.

ദി കശ്മീര്‍ ഫയല്‍സിനെതിരെ രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവന്‍ നദാവ് ലാപിഡ് പറഞ്ഞ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങള്‍. ജിങ്കോ ഗോട്ടോ, ഹാവിയര്‍ അംഗുലോ ബാര്‍ട്ടുറന്‍, പാസ്‌കേല്‍ ചാവന്‍സ് തുടങ്ങിയ ജൂറി അംഗങ്ങളാണ് നദാവ് ലാപിഡിന് പിന്തുണയുമായെത്തിയത്. നദാവ് ലാപിഡിന്റെ പ്രസ്താവനയ്ക്കൊപ്പം തങ്ങളും ഉറച്ചുനില്‍ക്കുന്നുവെന്ന് സഹ ജൂറി അംഗങ്ങള്‍ ട്വിറ്ററില്‍ പ്രസ്താവനയിറക്കി. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് നദാവ് കാശ്മീര്‍ ഫയല്‍സിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

നദാവ് ലാപിഡിന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് ജൂറിയിലെ ഏക ഇന്ത്യക്കാരനായ ചലച്ചിത്ര നിര്‍മ്മാതാവ് സുദീപ്തോ സെന്‍ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ ഫയല്‍സിനെ കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണം ഏകകണ്ഠമാണെന്ന് വ്യക്തമാക്കുന്നതാണ് മറ്റു ജൂറി അംഗങ്ങളുടെ പ്രസ്താവന. ‘കാശ്മീര്‍ ഫയല്‍സ് ഞെട്ടിച്ചു, ഇത് ഒരു അശ്ലീല പ്രചരണ സിനിമയായി ഞങ്ങള്‍ക്ക് തോന്നി, മഹത്തായ ചലച്ചിത്ര മേളയില്‍ ഇത്തരമൊരു സിനിമയെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അനുയോജ്യമായ നടപടിയില്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു’- ജൂറി അംഗങ്ങള്‍ പറഞ്ഞു. നദാവ് ലാപിഡിനെതിരെ നടക്കുന്ന ആക്രമണങ്ങളിലും മഹത്തായ ചലച്ചിത്രോത്സവ വേദിയെ രാഷ്ട്രീയ വൈരത്തിന് ഉപയോഗിക്കുന്നതിലും വേദനയുണ്ടെന്ന് ജൂറി അംഗങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഐഎഫ്എഫ്ഐ പോലെയുള്ള പ്രൗഢമായ ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്നാണ് നദാവ് ലാപിഡ് വ്യക്തമാക്കിയത്. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്. ഇതിവിടെ പരസ്യമായിത്തന്നെ പറയുകയാണ്. നല്ലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നാല്‍ അതില്‍ വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക കൂടിയാണ്. ഈ പ്രസ്താവനയാണ് നദാലിനെതിരെ രൂക്ഷമായ ആക്രമണത്തിനിടയാക്കിയത്.

രാജമൗലിക്ക് ഇന്റര്‍നാഷണല്‍ പുരസ്‌കാര നേട്ടം. ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ പുരസ്‌കാരനിര്‍ണയത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ആണ് രാജമൗലിയെ തേടിയെത്തിയത്. അവാര്‍ഡ് ജനുവരിയില്‍ സമര്‍പ്പിക്കും.

അമേരിക്കയില്‍ മികച്ച സ്വീകാര്യതയാണ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ നേടുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളിലാണ് ഓസ്‌കറില്‍ മത്സരിക്കുക. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഓസ്‌കര്‍ നോമിനേഷനു വേണ്ടി തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ന്‍. ഓസ്‌കര്‍ അക്കാദമിക്കു കീഴിലുള്ള തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. ഇതിനു ശേഷമാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈന്‍ ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്‌നാം ചിത്രം മെമ്മറിലാന്‍ഡും ഉള്‍പ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് .

ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളും രണ്ട് മലയാള ചിത്രങ്ങളും ഓറ്റര്‍ ഓട്‌സ് വിഭാഗത്തിലെ ബോത്ത് സൈഡ്‌സ് ഓഫ് ദി ബ്ലേഡ് /ഫയര്‍, കലെയ്‌ഡോസ്‌കോപ്പ് വിഭാഗത്തിലെ നന്ദിതാ ദാസ് ചിത്രം സ്വിഗാറ്റോ,ബേലാ താറിനൊപ്പം ആഗ്‌നസ് റെനസ്‌കി സംവിധാനം ചെയ്ത ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് തുടങ്ങിയ ചിത്രങ്ങളാണ് വനിതകള്‍ ഒരുക്കിയിരിക്കുന്നത്.

ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറീന എര്‍ ഗോര്‍ബച് ചിത്രം ക്ലൊണ്ടൈക്ക് പ്രമേയമാക്കുന്നത് . മിയ ഹാന്‍സെന്‍ ലു ചിത്രം വണ്‍ ഫൈന്‍ മോര്‍ണിംഗ് , മറിയം തുസാനിയുടെ ദ ബ്ലൂ കഫ്താന്‍, മാരീ ക്രോയ്ട്‌സാ ,കോസ്റ്റാറിക്കന്‍ സംവിധായിക വാലന്റ്റീന മൗരേല്‍, അല്ലി ഹാപസലോ, കാര്‍ല സിമോണ്‍ , ജൂലിയ മുറാദ് ,19(1)(a) എന്ന ഇന്ദു വി എസ് ചിത്രം, ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയുടെ ഭാഗമായ കുഞ്ഞില മാസിലാമണി ചിത്രം അസംഘടിതര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും .

നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി വരുന്ന പുതിയ സിനിമ ഹിഗ്വിറ്റക്കെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത്. തലമുറകള്‍ സ്‌കൂളില്‍ പഠിച്ച തന്റെ കഥയുടെ തലക്കെട്ടില്‍ തനിക്കുള്ള അവകാശം മറി കടന്നാണ് ഈ സിനിമ ഇറങ്ങുന്നതെന്നും മറ്റൊരാള്‍ക്കും ഈ ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്നും എന്‍.എസ് മാധവന്‍ കുറിച്ചു. ഹിഗ്വിറ്റ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എന്‍.എസ് മാധവന്റെ പ്രതികരണം.

‘മലയാള സിനിമ എന്നും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകള്‍ സ്‌കൂളില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറി കടന്നാണ് ഈ സിനിമ ഇറങ്ങുന്നത്. ഒരു ഭാഷയിലും ഒരു എഴുത്തുകാരനും എന്റെ ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ…ഒന്നേ പറയാനുള്ളൂ…ഇത് ഏറെ ദുഖകരമാണ്- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹേമന്ത് ജി. നായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹിഗ്വിറ്റ’ ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതു പക്ഷ യുവാവിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കണ്ണൂരിലെ ഒരു ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും പറയുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനേയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനേയും പ്രതിനിധീകരിക്കുന്നു.

ഡല്‍ഹി: ഗോവയില്‍ നടന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജൂറി അദ്ധ്യക്ഷനായ നദാവ് ലാപിഡ്.

ചലച്ചിത്രമേളയില്‍ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെ ഉള്‍പ്പെടുത്തിയതിനെതിരെയാണ് നാദവ് ലാപിഡ് രംഗത്തു വന്നത്. ചിത്രം ഒരു പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും നിലവാരമില്ലാത്തതും അശ്ലീലമാണെന്നുമാണ് സംവിധായകന്‍ പ്രതികരിച്ചത്. വിവാദ പരമാര്‍ശത്തിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നദാവ് ലാപിഡ് ക്ഷമാപണം നടത്തിയിരിക്കുന്നത്. ‘ഞാന്‍ ആരെയും അപമാനിക്കാന്‍ ആഗ്രഹിച്ചില്ല, എന്റെ ലക്ഷ്യം ഒരിക്കലും ദുരിതമനുഭവിക്കുന്ന ആളുകളെയോ അവരുടെ ബന്ധുക്കളെയോ അപമാനിക്കുകയായിരുന്നില്ല. അവര്‍ക്ക് അങ്ങനെയാണ് തോന്നിയതെങ്കില്‍ ഞാന്‍ പൂര്‍ണ്ണമായും ക്ഷമാപണം നടത്തുന്നു. മുഴുവന്‍ ജൂറിയെയും പ്രതിനിധീകരിച്ചാണ് ഞാന്‍ സംസാരിച്ചത്. ഞാന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ എന്റെ മാത്രമല്ല, സഹ ജൂറി അംഗങ്ങളുടെ കൂടിയായിരുന്നു’ എന്നാണ് നദാവ് ലാപിഡ് പറഞ്ഞത്.

അതേസമയം, ‘പറഞ്ഞത് ഹൃദയത്തില്‍ നിന്നുള്ളതല്ലെങ്കില്‍, അത് ക്ഷമാപണമല്ല’ എന്നാണ് നദാവ് ലാപിഡിന്റെ ക്ഷമാപണത്തില്‍ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി പ്രതികരിച്ചത്. ‘എനിക്ക് സിനിമ ജീവനാണ്. കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ഒരുക്കിയതിന് ജനങ്ങള്‍ എന്നോട് നന്ദി പറഞ്ഞു. പിന്നെ എന്തിനാണ് എനിക്ക് ഒരു വിദേശിയുടെ അംഗീകാരം? അദ്ദേഹത്തിന് ഇന്ത്യയെ കുറിച്ച് എന്തറിയാം’ എന്നും വിവേക് അഗ്‌നിഹോത്രി പറഞ്ഞു.