പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം ചിത്രീകരിച്ച കുസ്റ്റുറിക്കന്‍ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍

സെര്‍ബിയന്‍ സിനിമകളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം ചിത്രീകരിച്ച എമിര്‍ കുസ്റ്റുറിക്കയുടെ നാലു വിഖ്യാത ചിത്രങ്ങള്‍ രാജ്യാന്തര മേളയില്‍. ഫ്രഞ്ച് ദേശീയ പുരസ്‌കാരമായ സിസാര്‍ നേടിയ ലൈഫ് ഈസ് മിറക്കിള്‍, കാന്‍ ,വെനീസ് മേളകളില്‍ മികച്ച ചിത്രമായ അണ്ടര്‍ഗ്രൗണ്ട്, ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ് , പ്രോമിസ് മീ ദിസ് എന്നീ ചിത്രങ്ങളാണ് മേളയിലെ കയോസ് ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടാം ലോക മഹായുദ്ധം മുതല്‍ യുഗോസ്ലോവിയന്‍ യുദ്ധത്തിന്റെ തുടക്കം വരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം രണ്ടു സുഹൃത്തുക്കളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിക്കുകയാണ് ഈ വിഭാഗത്തിലെ അണ്ടര്‍ഗ്രൗണ്ട്. ജിപ്‌സി ജീവിതത്തിന്റെ വൈവിധ്യങ്ങളെ അവതരിപ്പിച്ച ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ്, ബോസ്‌നിയന്‍ യുദ്ധം പ്രമേയമാക്കിയ ചിത്രം ലൈഫ് ഈസ് മിറക്കിള്‍ ,പ്രോമിസ് മീ ദിസ് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.