രാജമൗലിക്ക് ഇന്റര്‍നാഷണല്‍ പുരസ്‌കാര നേട്ടം. ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ പുരസ്‌കാരനിര്‍ണയത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ആണ് രാജമൗലിയെ തേടിയെത്തിയത്. അവാര്‍ഡ് ജനുവരിയില്‍ സമര്‍പ്പിക്കും.
അമേരിക്കയില്‍ മികച്ച സ്വീകാര്യതയാണ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ നേടുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളിലാണ് ഓസ്‌കറില്‍ മത്സരിക്കുക. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഓസ്‌കര്‍ നോമിനേഷനു വേണ്ടി തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്ന്‍. ഓസ്‌കര്‍ അക്കാദമിക്കു കീഴിലുള്ള തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. ഇതിനു ശേഷമാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക.

