ഹിന്ദുക്കളോട് ബോളിവുഡിന് യാതൊരു തരത്തിലുള്ള സഹാനുഭൂതിയുമില്ല; വിവേക് അഗ്‌നിഹോത്രി

കശ്മീര്‍ ഫയല്‍സിനെ ആക്രമിക്കുന്നതിനെതിരെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. തിരക്കഥാകൃത്ത് സയീദ് അക്തര്‍ മിര്‍സ കശ്മീര്‍ ഫയല്‍സിനെ ‘മാലിന്യം’ എന്ന് പരിഹസിച്ചതിന് പിന്നാലെയാണ് ബോളിവുഡിലെ ഗൂഢശക്തികള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ വിവേക് അഗ്‌നിഹോത്രി വിമര്‍ശനവുമായി രംഗത്ത് വന്നത്. ബോളിവുഡിലെ താരങ്ങളെ എല്ലാം പ്രശസ്തരാക്കിയത് ഹിന്ദുക്കളാണെന്നും, എന്നാല്‍ ഹിന്ദുക്കളോട് ബോളിവുഡിന് യാതൊരു തരത്തിലുമുള്ള സഹാനുഭൂതിയുമില്ല എന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഫയല്‍സിനെതിരെ നടക്കുന്ന സെലക്ടീവ് പ്രതികരണങ്ങള്‍ ഒരു വിഭാഗം അവസാനിപ്പിച്ചാല്‍ പത്താനെതിരെയുള്ള പ്രശ്‌നങ്ങളും താനെ അവസാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഷാഹിദ് കപൂറിന്റെ ‘ഉഡ്താ പഞ്ചാബ്’, ദീപിക പദുക്കോണിന്റെ ‘പത്മാവത്’ തുടങ്ങിയ സിനിമകള്‍ക്ക് ഞാന്‍ പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹിന്ദുക്കളുടെ യഥാര്‍ത്ഥ ജീവിതം പറയുമ്‌ബോള്‍ കശ്മീര്‍ ഫയല്‍സിനെതിരെ ആസൂത്രിതമായി ആക്രമണം അഴിച്ചു വിടുന്നത് ഒട്ടും ശരിയല്ല. കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിച്ചാല്‍ തീവ്രവാദികള്‍ക്ക് പ്രകോപനം ഉണ്ടാകാം എന്നതിന് ഉദാഹരണമാണ് കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്‌നം മാലിന്യമാണോ?, അല്ല. ഇത് കശ്മീരി ഹിന്ദുക്കളുടെ മാത്രം പ്രശ്‌നമല്ല. ഞാന്‍ ഒരിക്കലും ഇത് പറയാന്‍ ആഗ്രഹിച്ചില്ല, എന്നാല്‍ പരുഷമായ സത്യം പറയേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു. മുസ്ലീം ഇരകളുടെ സിനിമകള്‍ നിര്‍മ്മിക്കാന്‍ ബോളിവുഡിലെ വലിയ ഒരു ശതമാനം ആള്‍ക്കാരുണ്ട്. അവര്‍ ജീവിതകാലം മുഴുവന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി സിനിമ എടുക്കുന്നു. ഇന്ത്യയില്‍ മാത്രമുള്ളതാണ് മുസ്ലീം സോഷ്യല്‍ എന്ന ചലച്ചിത്ര വിഭാഗം. ഇന്ത്യയില്‍ ഹിന്ദു സോഷ്യല്‍, ക്രിസ്ത്യന്‍ സോഷ്യല്‍, ജൈന്‍ സോഷ്യല്‍, പാഴ്‌സി സോഷ്യല്‍ എന്നിവയൊന്നും വേണ്ടേ? കശ്മീരിനെ ആസ്പദമാക്കി നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ കശ്മീരിന്റെ യഥാര്‍ത്ഥ കഥ പറഞ്ഞപ്പോള്‍ കശ്മീരി ഫയല്‍സിനെതിരെ ആസൂത്രിത ആക്രമണം നടന്നു. ഹിന്ദുക്കളാണ് ബോളിവുഡിലെ താരങ്ങളെ സമ്ബന്നരും പ്രശസ്തരുമാക്കിയത്. എന്നാല്‍, നന്ദികെട്ട ബോളിവുഡിന് ഹിന്ദുക്കളോട് ഒരു സഹാനുഭൂതിയും ഇല്ല’- എന്ന് വിവേക് ആഗ്‌നിഹോത്രി തുറന്നടിച്ചു.