ലക്നൗ: ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ചഭിനയിച്ച പത്താന്‍ സിനിമയിലെ വിവാദ ഗാനത്തില്‍ ദീപികയുടെ മുഖത്തിന് പകരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോര്‍ഫ് ചെയ്ത് വച്ച് പാട്ടിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ നടപടി. ലക്നൗ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ട്വിറ്ററിലായിരുന്നു മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ വൈറലായത്. അസാര്‍srk എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഷാരൂഖ് ഖാനോട് ചേര്‍ന്നു നില്‍ക്കുന്ന നടി ദീപിക പദുക്കോണിന്റെ സ്ഥാനത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖം മോര്‍ഫ് ചെയ്ത് വച്ചായിരുന്നു പോസ്റ്റ് ചെയ്തത്. ട്വീറ്റ് വൈറലായതോടെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ഐടി ആക്ട് പ്രകാരവും ഐപിസിയുടെ പ്രസക്ത വകുപ്പുകള്‍ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. വിവാദമായ ട്വിറ്റര്‍ പേജ് ഹാന്‍ഡില്‍ ചെയ്യുന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസിന്റെ സൈബര്‍ വിഭാഗമെന്ന് അധികൃതര്‍ അറിയിച്ചു.

