സിനിമ ചര്‍ച്ചകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും യാത്ര വിവരണങ്ങള്‍ക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള ആക്കുളം ബോട്ട് ക്ലബ്ബില്‍ പുതുതായി ആരംഭിച്ച സിനികഫെ പാര്‍ക്കിന്റെ ഉദ്ഘാടനം സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നിര്‍വഹിച്ചു.
സിനിമ സൗഹൃദ കഫെയില്‍ സിനിമ ചര്‍ച്ചകളോടൊപ്പം രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കടല്‍ വിഭവങ്ങള്‍, വെറൈറ്റി ദോശകള്‍, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ എന്നിവയ്ക്ക് പുറമെ സന്ദര്‍ശകരുടെ ആവശ്യാനുസരണം സിനികഫേ സ്പെഷ്യല്‍ മെനുവും ഇവിടെ ലഭ്യമാണ്. അതോടൊപ്പം ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ആര്‍ട്ട് എംപോറിയവും ഇവിടെ പ്രവര്‍ത്തിക്കും.
കലാകാരന്മാര്ക്ക് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാനും കരകൗശലങ്ങളുടെ വിപണനത്തിനും അവസരമുണ്ട്.

