Entertainment (Page 103)

ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്ക് 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമാ ആസ്വാദകരിലേക്ക് എത്തുന്നു. ചിത്രം ത്രീ.ഡി ഫോര്‍ കെ ദൃശ്യതയോടെയാകും ഇത്തവണ പ്രേക്ഷകരിലെത്തുക. ഫെബ്രുവരി 10ന് ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഇരുപത്തിയഞ്ചാം വാര്‍ഷിക പ്രത്യേക ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാര്‍ഷിക സമയമായ 2012 ഏപ്രിലില്‍ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദര്‍ശനത്തിനെത്തിയിരുന്നു.

മികച്ച ചിത്രം, സംവിധായകന്‍, ഛായാഗ്രഹണം ഉള്‍പ്പെടെ 11 അക്കാദമി അവാര്‍ഡുകള്‍ നേടിയ ചിത്രം 1997ലാണ് ആദ്യമായി സ്‌ക്രീനിലെത്തുന്നത്. ചിത്രം പുറത്തിറങ്ങി ഉടനെ തന്നെ ആഗോള ബോക്സ് ഓഫീസ് ജേതാവായി മാറുകയും ചെയ്തു. നിലവില്‍ ലോകമെമ്ബാടുമുള്ള സിനിമകളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് ടൈറ്റാനിക്കിന് സ്വന്തമാണ്.

ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജാക്ക് ഡേവിസണ്‍, റോസ് ഡ്വിറ്റ് ബുക്കറ്റെര്‍ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചത്.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആര്‍ ആര്‍ ആര്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടി. കീരവാണി സംഗീതം നിര്‍വഹിച്ച ‘നാട്ടു നാട്ടു…’ എന്ന പാട്ടിനാണ് പുരസ്‌കാരം.

ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിന് കീ ഹുയ് ഹ്വാന്‍ നേടി. ഏഞ്ചല ബാസെറ്റ് ആണ് മികച്ച സഹനടി. ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവര്‍ എന്ന സിനിമയിലെ അഭിനയമാണ് ഏഞ്ചലയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.

പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര്‍ റഹ്മാനാണ് മുമ്ബ് പുരസ്‌കാരം നേടിയത്.

തിരുവനന്തപുരം: 46-മത് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ഫിലിം അവാര്‍ഡ്സ് 2022-ലേക്കുളള അപേക്ഷകള്‍ സമര്‍പ്പിക്കാം. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ റിലീസ് ചെയ്തതോ സെന്‍സര്‍ഷിപ്പില്‍ ഉള്‍പ്പെട്ടതോ ആയ ചിത്രങ്ങള്‍ക്കാണ് അപേക്ഷ നല്‍കാനാവുക. ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കും അപേക്ഷകള്‍ നല്‍കാം.

സംസ്ഥാനത്ത് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന മികച്ച ഇന്ത്യന്‍ ഭാഷാ ചിത്രത്തിനുളള പുരസ്‌കാരവും ഈ വര്‍ഷം മുതല്‍ നല്‍കും. ഫെബ്രുവരി 15 ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കേരള ഫിലിം ക്രിട്ടിക്സിന്റെ വെബ്സൈറ്റില്‍ (www.keralafilmcritics.com) നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തെക്കിനാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രീ റോഡ്, കോട്ടയം 686001 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അതേസമയം, ഡോക്ടര്‍ ജോര്‍ജ് ഓണക്കൂറിനാണ് 45-മത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച സംവിധായകനുളള പുരസ്‌കാരം. ആവാസവ്യൂഹം എന്ന ചിത്രമാണ് മികച്ച ചിത്രത്തിനുളള പുരസ്‌കാരം കരസ്ഥമാക്കിയിത്. നായാട്ട് എന്ന ചിത്രത്തിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധാനത്തിനുളള പുരസ്‌കാരം നേടി. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനച്ചിന് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍ എന്ന നിലയില്‍ പുരസ്‌കാര ജേതാവായി. ഉടല്‍ എന്ന ചിത്രത്തിലെ നായിക വേഷത്തിനാണ് ദുര്‍ഗ കൃഷ്ണ മികച്ച നടിക്കുളള പുരസ്‌കാരം നേടിയത്.

ലോസ് ഏഞ്ചല്‍സ്: ഓസ്‌കറിന് അര്‍ഹതയുള്ള സിനിമകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ‘ആര്‍ആര്‍ആര്‍’, ‘ഗംഗുബായ് കത്യവാഡി’, ‘ദ കശ്മീര്‍ ഫയല്‍സ്’, ‘കാന്താര’ എന്നീ ചിത്രങ്ങളും ഉള്‍പ്പെടും. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തിറക്കിയ 301 ഫീച്ചര്‍ ഫിലിമുകളുടെ പട്ടികയിലാണ് ഇന്ത്യന്‍ സിനിമകളും ഇടം നേടിയത്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ പാന്‍ നളിന്റെ ‘ഛെല്ലോ ഷോ’ യും മറാത്തി സിനിമകളായ ‘മേ വസന്തറാവു’, ‘തുജ്യ സതി കഹി ഹി’, ആര്‍ മാധവന്റെ ‘റോക്കട്രി: ദി നമ്ബി ഇഫക്റ്റ്’, ‘ഇരവിന്‍ നിഴല്‍’, കന്നഡ ചിത്രം ‘വിക്രാന്ത് റോണ’ എന്നിവയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 10 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ ഏറ്റുമുട്ടുക.

ഛെല്ലോ ഷോ’ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലും ‘ആര്‍ആര്‍ആര്‍’ ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനവിഭാഗത്തിലും ഇടം നേടി. ‘ഓള്‍ ദാറ്റ് ബ്രീത്ത്’ ഡോക്യുമെന്ററി ഫീച്ചര്‍ ഷോര്‍ട്ട്ലിസ്റ്റിലും ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററി ഹ്രസ്വ വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതാദ്യമായാണ് നോമിനേഷനുകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ നാല് ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്നത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രമായ കെ ജി എഫിന് അഞ്ചു ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചാം ഭാഗത്തില്‍ യഷ് ആയിരിക്കില്ല റോക്കി ഭായ്. ജെയിംസ് ബോണ്ട് സീരിസുപോലെ നായകന്‍മാര്‍ മാറണം എന്നാണ് ആഗ്രഹമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂര്‍ പറഞ്ഞു.

കെ.ജി.എഫിന്റെ മൂന്നിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് അറിയിച്ചിരുന്നു. എന്തെങ്കിലും അപ്‌ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളു. കെ.ജി.എഫ് 3 2026ന് പുറത്തിറങ്ങുമെന്നാണ് വിവരം.
2018ലാണ് കെ ജി എഫിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്.

കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. ഇതിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 14 2022ലാണ് പുറത്തിറങ്ങിയത്. കെ ജി എഫിന്റെയും നായകന്‍ റോക്കിയുടെയും കഥ തുടരുമെന്ന സൂചന നല്‍കിയാണ് സിനിമയുടെ രണ്ടാം ഭാഗം അവസാനിച്ചത്.

അവതാര്‍ ദ വേ ഓഫ് വാട്ടര്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതില്‍ സന്തോഷമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറക്കുന്നതിനെപറ്റി ഇപ്പോ ആശങ്കയില്ലെന്നും കാമറൂണ്‍ പറഞ്ഞു. എന്നാല്‍, അവതാര്‍ 3 ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. 4ഉം 5ഉം എഴുതിത്തീര്‍ന്നിട്ടുണ്ടെന്നും കാമറൂണ്‍ പറഞ്ഞു. അവതാര്‍ 3 നിലവില്‍ 2024 ഡിസംബര്‍ 20-നും അവതാര്‍ 4 ഡിസംബര്‍ 18, 2026-നും അവതാര്‍ 5 2028 ഡിസംബര്‍ 22-നും തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

അതേസമയം, 1.5 ബില്യണ്‍ ഡോളര്‍ അതായത് 12,341 കോടി രൂപയാണ് ചിത്രം ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ നിന്നായി നേടിയത്. റിലീസ് ചെയ്ത ആദ്യ ദിവസങ്ങള്‍ക്ക് ശേഷം ചിത്രം ബോക്സ് ഓഫീസ് പ്രകടനം മന്ദഗതിയിലായിരുന്നു. ആ സമയത്ത് ചിത്രം അതിന്റെ മുതല്‍മുടക്ക് തിരിച്ച് പിടിക്കാന്‍ 2 മില്യണ്‍ കൂടി വേണമെന്ന് പറഞ്ഞിരുന്നു. ചിത്രത്തിന്റെ സീക്വലിനെ പറ്റിയും അന്ന് കാമറൂണ്‍ വിട്ട് പറഞ്ഞില്ല. തുടര്‍ന്ന് ചിത്രം ബോക്സ് ഓഫീസ് കുതിപ്പ് ആരംഭിച്ചപ്പോഴാണ് തുടര്‍ഭാഗങ്ങളെ കുറിച്ച് മനസ് തുറന്നത്. എന്നാല്‍ ചിത്രം കളക്ഷനില്‍ ലോക റെക്കോര്‍ഡ് ഇടണമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഒരു സംഖ്യ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

42 കോടിക്ക് മുകളിലാണ് ആദ്യ ദിനത്തില്‍ മാത്രം ചിത്രം ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്നതാണ് ആ നേട്ടമായിരുന്നു അത്. സമീപകാലത്തെ ഇന്ത്യന്‍ ചിത്രങ്ങള്‍ക്കൊന്നും നേടാന്‍ പറ്റാത്ത റെക്കോര്‍ഡ് കളക്ഷനുമായി തിയറ്ററുകളില്‍ തുടരാനും അവതാര്‍ ദ വേ ഓഫ് വാട്ടറിനായി. റിലീസ് ചെയ്ത ആദ്യ വീക്കെന്റില്‍ 129 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 4000 സ്‌ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്തത്. 2019 ല്‍ വെറും 2800 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ 53 കോടി രൂപയെന്ന ഫസ്റ്റ് ഡേ കളക്ഷന്‍ മറി കടക്കാന്‍ സാധിച്ചില്ല എന്നത് മറ്റൊരു വസ്തുതയാണ്. 2009ല്‍ ‘അവതാര്‍’ ഇറങ്ങിയപ്പോള്‍ പിറന്നത് വലിയ റെക്കോര്‍ഡ് നേട്ടങ്ങളായിരുന്നു. 237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്. ജെയിംസ് കാമറൂണിന്റെ തന്നെ ‘ടൈറ്റാനിക്’ കുറിച്ച റെക്കോര്‍ഡാണ് അന്ന് ‘അവതാര്‍’ തകര്‍ത്തത്.

കൊച്ചി: ജന്മപുണ്യമെന്നും, കുടുംബവുമൊത്ത് കാണാന്‍ കഴിയുന്ന നിഷ്‌കളങ്ക ചിത്രം എന്നുമാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് മാളികപ്പുറം നേടുന്നത്. വമ്ബന്‍ കളക്ഷനാണ് കഴിഞ്ഞ 10 ദിവസമായി ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കാണ് ചിത്രം ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.

അതേസമയം, കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തില്‍ നിന്നും 9 ദിവസത്തെ കളക്ഷന്‍ മാത്രം 8.1 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷന്‍ 2.62 കോടിയാണ്. മികച്ച തിയറ്റര്‍ കൗണ്ടോടെ രണ്ടാം വാരത്തിലേക്ക് കടന്ന മാളികപ്പുറത്തിന് യുഎഇ, ജിസിസി മേഖലകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജനുവരി 5 ന് ആയിരുന്നു മാളികപ്പുറത്തിന്റെ ജിസിസി, യുഎഇ റിലീസ്. കേരളത്തിലെ പോലെ തന്നെ മികച്ച പ്രതികരണമാണ് പ്രവാസി ലോകത്തും മാളികപ്പുറത്തിന് ലഭിക്കുന്നത്. കൂടാതെ മികച്ച ടിക്കറ്റ് ബുക്കിങ്ങും ഉണ്ട്. ഉണ്ണി മുകുന്ദന്‍ സാക്ഷാല്‍ അയ്യപ്പ ഭാവം നിറഞ്ഞാടിയ നിമിഷങ്ങളാണ് ചിത്രത്തിലേത് എന്നും മനോഹരമായ കഥയെന്നും ഇവര്‍ പറയുന്നു.

മുംബൈ: ട്രെയിലര്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ഗാനങ്ങളെത്തിയപ്പോള്‍ നിരവധി വിവാദങ്ങളുമുണ്ടായി. നായിക ദീപിക പദുക്കോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചകള്‍. അതേസമയം, ഗാനരംഗങ്ങളില്‍ ഷാരൂഖ് ഖാന്റെ വ്യത്യസ്ത ഗെറ്റപ്പുകളും ശ്രദ്ധിക്കപ്പെട്ടു.

ഷാരൂഖിന്റെ ലുക്കിന് വേണ്ടി ലക്ഷങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ഒഴുക്കിയത് എന്നാണ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബേഷരം രംഗ് എന്ന ഗാനത്തില്‍ ഷാറൂഖ് ധരിച്ച ഓള്‍ സെയിന്റിസിന്റെ ഫ്‌ളോറല്‍ ഷര്‍ട്ടിന് പതിനായിരം രൂപയാണ് ചുരുങ്ങിയ വില. ഐവറിന്റെ ടൈറ്റാനിയം ഫ്രയിമുള്ള സണ്‍ഗ്ലാസിന് ഏകദേശം 41,000 രൂപ വില വരും. പാട്ടിലെ സെയിന്റ്‌സിന്റെ ബ്ലാക് ഷര്‍ട്ടിന് 11,900 രൂപയാണ് വില. കൂടെയുള്ള ഷിവന്‍ചി ബെല്‍റ്റിന് വില 32,000. ഗ്രെഗ് ലോറന്റെ പച്ച കാര്‍ഗോ ട്രൗസറിന് 1,31,000 യാണ് വില. ഗോള്‍ഡന്‍ ഗ്യൂസിന്റെ ലതര്‍ സ്‌നീക്കേഴ്‌സിന് 51,700 രൂപയാണ് വില. സിനിമയിലെ രണ്ടാം ഗാനം ജൂമെ ജോ പത്താനില്‍ ഷാറൂഖ് ധരിച്ച സ്‌നീക്കേഴ്‌സിന്റെ വില 77,000 രൂപയാണ്.

ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്‌ബോളിനിടെ ടിവി ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോള്‍ ഷാറൂഖ് ധരിച്ച നേവി ബ്ലൂ ഹൂഡിക്ക് രണ്ടു ലക്ഷം രൂപയും ഗോള്‍ഡന്‍ ഗ്യൂസിന്റെ വെള്ള സ്‌നീക്കേഴ്‌സിന് 51,000 രൂപയുമാണ്. ഡയാഗിന്റെ ജീന്‍സിന് രൂപ എഴുപത്തിയേഴായിരവും.

ഉണ്ണിമുകുന്ദന്‍ നായകനായ ‘മാളികപ്പുറം’ രണ്ടാം വാരത്തിലേക്ക് കടക്കുമ്‌ബോള്‍ ചിത്രം ആദ്യം റിലീസ് ചെയ്ത കേരളത്തിലെ സ്‌ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചു.140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 30 സ്‌ക്രീനുകളിലേക്ക് കൂടി വര്‍ധിപ്പിച്ചു.

അതേസമയം റെസ്റ്റ് ഓഫ് കേരള മികച്ച റിലീസ് ആണ് ചിത്രത്തിന്. മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ബംഗളൂരു, ചെന്നൈ, വെല്ലൂര്‍, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനല്‍വേലി, മധുരൈ, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്‌ക്രീനുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷാ പതിപ്പുകളും ഇവിടങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

മമ്മൂട്ടി നായകനാവുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം 19ന് തിയേറ്ററുകളില്‍.

ഐ. എഫ്. എഫ്.കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കര ചിത്രമായി മാറിയിരുന്നു. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ലിജോയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്. മമ്മൂട്ടി കമ്ബനി നിര്‍മ്മിച്ച ആദ്യ ചിത്രം കൂടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം.