പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രമായ കെ ജി എഫിന് അഞ്ചു ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചാം ഭാഗത്തില്‍ യഷ് ആയിരിക്കില്ല റോക്കി ഭായ്. ജെയിംസ് ബോണ്ട് സീരിസുപോലെ നായകന്മാര് മാറണം എന്നാണ് ആഗ്രഹമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിര്‍ഗന്ദൂര്‍ പറഞ്ഞു.
കെ.ജി.എഫിന്റെ മൂന്നിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് അറിയിച്ചിരുന്നു. എന്തെങ്കിലും അപ്ഡേറ്റ് 2025ലെ പ്രതീക്ഷിക്കേണ്ടതുള്ളു. കെ.ജി.എഫ് 3 2026ന് പുറത്തിറങ്ങുമെന്നാണ് വിവരം.
2018ലാണ് കെ ജി എഫിന്റെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്.
കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. ഇതിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 14 2022ലാണ് പുറത്തിറങ്ങിയത്. കെ ജി എഫിന്റെയും നായകന് റോക്കിയുടെയും കഥ തുടരുമെന്ന സൂചന നല്‍കിയാണ് സിനിമയുടെ രണ്ടാം ഭാഗം അവസാനിച്ചത്.

