Educational (Page 16)

firstbell

‘ഫസ്റ്റ്‌ബെൽ 2.0’ -ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ ഒന്നിന് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളായിരിക്കും രാവിലെ 8 മുതൽ സംപ്രേഷണം ചെയ്യുക. രാവിലെ 10.30-ന് അംഗനവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ’ ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും.രാവിലെ 11 മുതൽ യു.എൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡൈ്വസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്ന് മണിവരെ ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

ജൂൺ രണ്ട് മുതൽ നാലു വരെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്‌സിലൂടെ ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനുള്ള അവസരം നൽകാനാണ് ആദ്യ ആഴ്ചകളിലെ ട്രയൽ സംപ്രേഷണം. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർ ക്ലാസുകൾ. ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ജൂലൈ മുതൽ തന്നെ ഈ സംവിധാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവൻ ക്ലാസുകളും ഈ വർഷവും firstbell.kite.kerala.gov.in പോർട്ടലിൽത്തന്നെ ലഭ്യമാക്കും. സമയക്രമവും പോർട്ടലിൽ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈറ്റ് സ്റ്റുഡിയോയിലെത്തി ക്ലാസുകൾ തയ്യാറാക്കുന്നത് അവലോകനം ചെയ്തു

ഭാഷ ഇനി എന്‍ജിനീയറിങ്​ പഠനത്തിന്​ ഒരു തടസ്സമാകില്ല. മലയാളം ഉള്‍​പ്പടെ രാജ്യത്തെ എട്ടു ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അനുമതി നല്‍കി ഓള്‍ ഇന്ത്യ കൗണ്‍സല്‍ ഫോര്‍ ടെക്​നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വര്‍ഷം മുതലാണ്​ അവസരം.മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്​, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളില്‍ എന്‍ജിനീയറിങ്​ പഠനത്തിനാണ്​ അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്​ അവസരം ഒരുക്കുന്നതിനായാണ്​ തീരുമാനം.

ഗ്രാമീണ മേഖലയിലും മറ്റും പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഈ കോഴ്​സുകളില്‍നിന്ന്​ മാറിനില്‍ക്കും. ജര്‍മനി, ഫ്രാന്‍സ്​, റഷ്യ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പ്രദേശിക ഭാഷകളില്‍ ഈ കോഴ്​സുകളുടെ പഠനത്തിന്​ അവസരം ഒരുക്കിയിരുന്നു.ഇംഗ്ലീഷ് ഭാഷയറിയാത്തതിനാൽ മാത്രം എന്‍ജിനീയറിങ് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാതെ പോകുന്ന ഒരുപാട് പേരുണ്ട്.

മാതൃഭാഷയില്‍ എന്‍ജിനീയറിങ്​ പഠനത്തിന്​ അവസരം ഒരുക്കുകയാണെങ്കില്‍ ആ വിദ്യാര്‍ഥികള്‍ക്ക്​ കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന്​ എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ അനില്‍ ശാസ്​ത്രബുദ്ധെ പറഞ്ഞു.‘രാജ്യത്തി​ന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്​ 500 ഓളം ആപ്ലിക്കേഷനുകള്‍ ലഭിച്ചു. ഭാവിയില്‍ ബിരുദ എന്‍ജിനീയറിങ്​ കോഴ്​സുകള്‍ 11 ഭാഷകളിലേക്ക്​ കൂടി വ്യാപിപ്പിക്കാനാണ്​ തീരുമാനം. ഈ ഭാഷകളില്‍ എ.ഐ.സി.ടി.ഇ പഠന സാമഗ്രികള്‍ കൂടി ലഭ്യമാക്കും’ -അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്താന്‍ ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം നടത്തി ഫലപ്രഖ്യാപനം ജൂണില്‍ നടത്തും. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: എസ്എസ്എല്‍സി തലത്തിലുള്ള പൊതു പ്രാഥമിക പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് ജൂലൈ മൂന്നിന് ഒരു അവസരം കൂടി നല്‍കി കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍. പരീക്ഷയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷയെഴുതാന്‍ സാധിക്കാത്ത, നിശ്ചിത സമയപരിധിക്കുള്ളില്‍ വ്യക്തമായ തെളിവുകളോടെ കാരണം ബോധിപ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിരിക്കും രണ്ടാമതും അവസരം നല്‍കുക. ഇത്തരത്തില്‍് അവസരം ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍് 21 മുതല്‍ പ്രൊഫൈല്‍ വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍്‌ലോഡ് ചെയ്യാം. ഫെബ്രുവരി 20, 25, മാര്‍ച്ച് 6, 13 തീയതികളിലാണ് എസ് എസ് എല്‍് സി തല പൊതുപരീക്ഷയുടെ ആദ്യ നാലുഘട്ടങ്ങള്‍ നടത്തിയത്.2021-ലെ കേരള എഞ്ചിനിയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24 നാണ് പരീക്ഷ. ജൂലൈ 24 ന് രാവിലെ 10 മണിമുതല്‍ 12.30 വരെ പേപ്പര്‍ ഒന്നും (ഫിസിക്‌സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണിവരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്‌സ്) നടത്തും.സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാന്‍ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി തന്നെയായിരിക്കും. കോളജുകളിലും ജൂണ്‍ ഒന്നിന് തന്നെയാകും ക്ലാസുകള്‍ ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ നേതൃത്വത്തില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ പ്രവേശനോത്സവം ജൂൺ ഒന്നിന് വെർച്വലായി നടത്തും. രാവിലെ 9.30ന് കൈ‌റ്റ് വിക്‌ടേഴ്‌സ് ചാനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അദ്ധ്യാപകരും വിദ്യാ‌ർത്ഥികളുമായുള‌ളന സംവാദന ക്ളാസുകൾ പിന്നീടാകും നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.കൈ‌റ്റ് വിക്ടേ‌ഴ്‌സ് ചാനലിൽ ക്ളാസുകൾ സംപ്രേഷണം ചെയ്യും. മുൻപ് ടെലികാസ്‌റ്റ് ചെയ്‌ത ഭാഗങ്ങളിൽ ഭേദഗതികൾ വരുത്തി ആകർഷകമാക്കിയാകും ഇത്.

ഓൺലൈൻ ക്ളാസുകൾ ലഭ്യമാകാത്ത കുട്ടികൾക്ക് വിവിധ സർക്കാർ പൊതുമേഖലാ ഏജൻസികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ ഇവരുടെ സഹായത്തോടെ ഡിജി‌റ്റൽ വിദ്യാഭ്യാസ ഉപകരണങ്ങളുടെ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്‌തകങ്ങൾ ഒന്നാംഭാഗം 70 ശതമാനവും അച്ചടി പൂർത്തിയായി. എസ്‌എസ്‌എൽ‌സി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെയുള‌ള ദിവസങ്ങളിൽ നടക്കും. എസ്‌എസ്‌എൽ‌സി ഐടി പ്രാക്‌ടിക്കൽ ഒഴിവാക്കി. ഹയർസെക്കന്ററി വി‌എച്ച്‌എസ്‌സി മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ഒൻപത് വരെയുമായിരിക്കും.

ഹയർസെക്കന്ററി വി‌എച്ച്‌എസ്‌സി പ്രാക്ടിക്കൽ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും. മൂല്യനിർണയത്തിന് 3031 അദ്ധ്യാപകരെ നിയോഗിച്ചു.പാഠപുസ്‌തക വിതരണ ശനിയാഴ്‌ച മണക്കാട് ഹയർസെക്കന്ററി സ്‌കൂളിൽ കുട്ടികൾക്ക് പുസ്‌തകം നൽകി ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.പ്ളസ്‌ വൺ പരീക്ഷ അന്തിമതീരുമാനമായിട്ടില്ല. കഴിഞ്ഞ വ‌ർഷത്തെ പാഠഭാഗങ്ങൾ ബന്ധിപ്പിച്ച് ബ്രിഡ്‌ജ് ക്ളാസുകളും റിവിഷനുമുണ്ടാകും.കഴിഞ്ഞ വർഷം പൂർണമായും ചാനൽ അധിഷ്ഠിതമായ ക്ളാസായിരുന്നെങ്കിൽ ഇത്തവണ അദ്ധ്യാപകരെ സ്‌കൂളിൽ എത്തിച്ച് പഠിപ്പിക്കുന്ന അദ്ധ്യാപകർ തന്നെ ഓൺലൈൻ ക്ളാസ് കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.

ഇതിനായി അദ്ധ്യാപകർ സ്‌കൂളിലെത്തുന്നതും ഐടി സൗകര്യം ഉപയോഗിക്കേണ്ടതുമാണ്.കുട്ടികൾക്ക് സകുടുംബം ഇതിന്റെ ഭാഗഭാക്കാവാം.സംസ്ഥാനത്ത് കുട്ടികൾക്ക് വിതരണത്തിന് വേണ്ട യൂണിഫോം തയ്യാറാണ്.ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. പ്ളസ്‌ ടുവിനും ജൂൺ ഒന്നിന് ക്ളാസുകൾ ആരംഭിക്കും.സംസ്ഥാനത്തെ സ്‌കൂൾതലത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺഹിൽ ഹയർസെക്കന്ററി സ്‌കൂളിൽ വച്ച് അന്നേ ദിവസം 11 മണിക്ക് നടക്കും. തുടക്കത്തിൽ ഡിജി‌റ്റൽ ക്ളാസുകൾ മാത്രമാണുണ്ടാകുക.

online class

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും അധ്യയനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈനിലൂടെ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍് വീക്ഷിക്കാം. ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമായത്. ഒന്നാം ക്ലാസില്‍ ഓണ്‍്‌ലൈനായി പ്രവേശനോത്സവം നടത്തും. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ് ഒന്നിന് തുറക്കുക. ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച യു ജി സി പുറത്തിറക്കിയ കരട് രൂപരേഖ ജൂണ്‍ മൂന്നിനകം വൈസ് ചാന്‍സലര്‍മാരുടെ യോഗം ചര്‍ച്ച ചെയ്യും. നിര്‍ദേശങ്ങള്‍ യു ജി സിയെ അറിയിക്കും.

ലോകത്തിനു പ്രചോദനം പകരുന്ന നേതാവാണു മോദി എന്ന വിശേഷണത്തോടെ ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക്‌സാം വാരിയേഴ്‌സ്’ എന്ന പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് വീണ്ടും പ്രസിദ്ധീകരിക്കുന്നു. ജീവിതത്തെയും പരീക്ഷകളെയും നേരിടാൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ഉത്തമ സഹായിയെന്ന് പുസ്തകത്തെവിശേഷിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള വിലപ്പെട്ട ഉപദേശങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം.എന്നാൽ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരായ പങ്കജ് മിശ്രയും അരുന്ധതി റോയിയും വിമർശനവുമായി രംഗത്തെത്തി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ലോകത്തിനു മുന്നിൽ പരാജയപ്പെട്ട സന്ദർഭത്തിൽ പ്രധാനമന്ത്രിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പ്രസക്തിയെന്താണെന്ന് ഇവർ ചോദിക്കുന്നു.മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെൻഡി ഡോണിയറുടെ ഹിന്ദുസ് ഇൻ 2014 എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിൻവാങ്ങിയവർ ഇപ്പോൾ ക്‌സാം വാരിയേഴ്‌സ് പ്രസിദ്ധീകരിക്കുന്നത് തെറ്റായ നടപടിയാണെന്ന് അരുന്ധതി റോയി പറയുന്നു.

വ്യത്യസ്തവും വിവിധവുമായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയാണു തങ്ങളുടെ കടമയെന്ന് പെൻഗ്വിൻ ചീഫ് എക്‌സിക്യുട്ടീവ് ശ്രീനാഗേഷ് പറയുന്നു. വ്യത്യസ്ത എഴുത്തുകാർക്ക് അവരുടെ ശബ്ദം കേൾപ്പിക്കാനുള്ള അവസരമാണു തങ്ങൾഒരുക്കുന്നതെന്നും ഈ ദുരിത കാലഘട്ടത്തിലും പുസ്തക പ്രസിദ്ധീകരണം തങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിനെത്തുടർന്നു പരീക്ഷകൾ നടക്കാതിരിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്ത പശ്ചാത്തലത്തിൽ വിദ്യാർഥികളും അദ്ധ്യാപകരും നിരാശരാണെന്ന് പങ്കജ് മിശ്ര പറയുന്നു. തിരഞ്ഞെടുപ്പ് റാലികളിൽ ഉൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തത് ലോകം മുഴുവൻ കണ്ടതാണ്. എതിർക്കുന്ന പത്രപ്രവർത്തകരെയും എഴുത്തുകാരെയും പീഡിപ്പിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുമുണ്ടെന്നും പ്രസാധകർക്ക് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു..

സിബിഎസ്ഇ ബോർഡ് 2021 പരീക്ഷകള്‍ റദ്ദാക്കില്ല. കോവിഡ് പ്രോട്ടോക്കോളുകൾക്കിടയിൽ കഴിഞ്ഞ വർഷം പോലെ ജൂലൈയിലും പരീക്ഷ നടക്കുമെന്ന് കേന്ദ്ര പ്രതിനിധികളും സംസ്ഥാനങ്ങളും തമ്മിലുള്ള ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ഫോർമാറ്റിനെക്കുറിച്ചും സിബിഎസ്ഇ ക്ലാസ് 12 ബോർഡ് പരീക്ഷാ തീയതികളെക്കുറിച്ചും ജൂൺ ഒന്നിന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ പങ്കുവെച്ചേക്കും.

19 പ്രധാന വിഷയങ്ങളിൽ സിബിഎസ്ഇ ബോർഡ് പരീക്ഷ നടത്താനുള്ള മാര്‍ഗ്ഗം ചർച്ച ചെയ്യുകയും പല സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ ലഭിക്കുകയും ചെയ്തു. മറ്റ് വിഷയങ്ങൾ‌ക്കായി, വിദഗ്ദ്ധ വിലയിരുത്തലുകൾ‌ പോലുള്ള മൂല്യനിർണ്ണയത്തിനായി മറ്റൊരു മാർ‌ഗ്ഗം കണ്ടെത്തും. സ്കൂളുകളിലെ പ്രധാന വിഷയങ്ങൾക്കായി 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷകൾ നടത്തുക എന്ന ആശയവും മുന്നിലുണ്ട്.

ഓപ്ഷനുകളെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ വരും ആഴ്ചയിൽ നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പ്രസ്താവന ഉടൻ പുറപ്പെടുവിക്കും. സിബിഎസ്ഇ ബോർഡ് ക്ലാസ് 12 ലെ പരീക്ഷ 2021 നടത്തുന്നത് സംബന്ധിച്ച് ഒരു മാസത്തിലേറെ അനിശ്ചിതത്വത്തിന് ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്.

രണ്ടാം തരംഗത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനാൽ, പ്രത്യേകിച്ച് ചെറുപ്പക്കാരും കുട്ടികളും പോലും, ക്ലാസ് 12 ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പതിവായി സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന വിഷയങ്ങൾക്ക് മാത്രം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ നടത്താൻ സെൻട്രൽ ബോ‌ർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സി.ബി.എസ്.സി) നിർദ്ദേശിച്ചു. സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഒരു ഭാഷാ വിഷയത്തിനും മൂന്ന് എലക്ടീവ് വിഷയങ്ങൾക്കും മാത്രമേ ഹാജരാകാവൂ എന്നാണ് ബോർഡ് മന്ത്രാലയത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും ഉണ്ടാകും. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പുറമേ, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുക്കും.ഈ വിഷയങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി അഞ്ചാമത്തെയും ആറാമത്തെയും വിഷയങ്ങളുടെ ഫലം തീരുമാനിക്കും. കൂടാതെ, ഓരോ പരീക്ഷയുടേയും ദെെർഘ്യം മൂന്ന് മണിക്കൂറിന് പകരം ഒന്നര മണിക്കൂറായി ചുരുക്കും, മൾട്ടിപ്പിൾ-ചോയിസ് ചോദ്യങ്ങളും ചെറിയ ഉത്തരം നൽകത്തക്ക വിധമുളള ചോദ്യങ്ങൾക്കും സാദ്ധ്യതയുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ആലോചന നടത്തുകയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. കൊവിഡ് വ്യാപനം വിദ്യാഭ്യാസ മേഖലയെ, പ്രത്യേകിച്ച് ബോര്‍ഡ് പരീക്ഷകളെയും പ്രവേശന പരീക്ഷകളെയും ബാധിച്ചിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്.

കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളും സി ബി എസ് ഇയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുയാണ്. എന്നാല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷത്തിന് കാരണമാകുമെന്ന അഭിപ്രായം ശക്തമായതോടെയാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍.

എസ്എസ്എൽസി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹൈയർ സെക്കൻഡറി മൂല്യ നിർണയം ജൂൺ 1 മുതൽ ജൂൺ 19 വരെയും എസ്എസ്എൽസി മൂല്യനിർണയം ജൂൺ 7 മുതൽ 25 വരെ നടത്തും.

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹൈയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 7 വരെ നടത്തും, മൂല്യ നിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. വീക്സിനേഷൻ മൂല്യ നിർണയത്തിന് മുൻപ് പൂർത്തീകരിക്കും. ആരോ​ഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പ് നിർദേശങ്ങൾ ആലോചിച്ച് തീരുമാനിക്കും.പിഎസ്.സി അഡ്വൈസ് ഓൺലൈൻ വഴിയാക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.