തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും അധ്യയനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈനിലൂടെ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍് വീക്ഷിക്കാം. ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമായത്. ഒന്നാം ക്ലാസില്‍ ഓണ്‍്‌ലൈനായി പ്രവേശനോത്സവം നടത്തും. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ് ഒന്നിന് തുറക്കുക. ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച യു ജി സി പുറത്തിറക്കിയ കരട് രൂപരേഖ ജൂണ്‍ മൂന്നിനകം വൈസ് ചാന്‍സലര്‍മാരുടെ യോഗം ചര്‍ച്ച ചെയ്യും. നിര്‍ദേശങ്ങള്‍ യു ജി സിയെ അറിയിക്കും.
2021-05-26

