Career (Page 81)

പാലക്കാട്: പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിൽ സർവേ സൂപ്പർവൈസർ, ഫീൽഡ് സർവേയർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. സർവേ സൂപ്പർവൈസർ തസ്തികയിൽ പ്ലസ് ടു, ഐ.ടി.ഐ സർവേയർ കോഴ്സാണ് യോഗ്യത. ഫീൽഡ് തല പ്രവർത്തനത്തിൽ മുൻപരിചയമുള്ള പട്ടികജാതി /പട്ടികവർഗ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവർ ജനുവരി 10 ന് രാവിലെ പത്തിന് അഗളി മിനി സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസിൽ അഭിമുഖത്തിന് എത്തണം.

ഫീൽഡ് സർവേയർ തസ്തികയിൽ എസ്.എസ്.എൽ.സി, ഐ.ടി.ഐ സർവേയർ കോഴ്സ് ആണ് യോഗ്യത. ഫീൽഡ് തല പ്രവർത്തനത്തിൽ മുൻപരിചയമുള്ള പട്ടികവർഗ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവർ യോഗ്യത, ജാതി, വരുമാനം, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. അട്ടപ്പാടിയിൽ സ്ഥിരതാമസക്കാരായവർക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04924 254382. താത്പര്യമുള്ളവർ ജനുവരി 11 ന് രാവിലെ പത്തിന് അഗളി മിനി സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസിൽ അഭിമുഖത്തിന് എത്തണം.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി (പൊതു വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾ) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രീമെട്രിക് സ്‌കോളർഷിപ്പിന് (PM-YASASVI) അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരെയും ഹാജരുള്ളവരേയും 2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ളവരേയുമാണ് സ്‌കോളർഷിപ്പിന് പരിഗണിക്കുക.

ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃകയും അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകൾ ജനുവരി 16നകം സ്‌കൂളിൽ സമർപ്പിക്കണം. സ്‌കൂൾ അധികൃതർ 31നകം www.egrantz.kerala.gov.in ൽ ഡേറ്റ എൻട്രി നടത്തണം.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ, കായചികിത്സ വകുപ്പുകളിലേക്കു കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

കായചികിത്സ വകുപ്പിൽ ജനുവരി 11 ന് രാവിലെ 11 മണിക്കും പഞ്ചകർമ്മ വകുപ്പിൽ 12 ന് രാവിലെ 11 മണിക്കും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിന്സിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 10.30 നു വേണം ഇന്റർവ്യൂവിന് എത്തേണ്ടത്.

അതേസമയം, ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെ പ്രായമുള്ള ആളെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാരിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ്, ബിഎഎംഎസ്, ബിഎൻവൈഎസ്, എംഎസ്സി (യോഗ)/ പി.ജി.ഡിപ്ലോമ (യോഗ)/എംഫിൽ യോഗ എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് ജനുവരി ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് ഇലന്തൂർ ഗവ ആയുർവേദ ഡിസ്പെൻസറിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജർ (എ & എച്ച്ആർഡി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായുള്ള ഒരു താത്ക്കാലിക ഒഴിവ്. യോഗ്യത: എംഎച്ച്ആർഎം/ എംബിഎ (എച്ച്ആർ)/ എം.എസ്.ഡബ്ല്യു (പി.എം & ഐ.ആർ)/ പി.ജി ഡിപ്ലോമ ഇൻ പി.എം & ഐ.ആർ. പ്രവർത്തി പരിചയം: പ്രശസ്തമായ നിർമ്മാണ വ്യവസായ സ്ഥാപനത്തിൽ കുറഞ്ഞത് നാല് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

ശമ്പള സ്‌കെയിൽ: പ്രതിമാസം 20,000 രൂപ. പ്രായം : 18-40 ( നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതംബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം.

1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ /ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 13.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ നിയമനം. സ്പോർട്സ് ക്വാട്ടയിലാണ് നിയമനം ലഭിക്കുന്നത്. നിയമനത്തിനായി താഴെപ്പറയുന്ന കായിക ഇനങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള കായിക താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണ് ആകെയുള്ളത്.

ബാസ്‌കറ്റ് ബോൾ (വനിതകൾ) – 2
ബാസ്‌കറ്റ് ബോൾ (പുരുഷന്മാർ) – 2
വോളിബോൾ (പുരുഷന്മാർ) – 2
വോളിബോൾ (വനിതകൾ) – 2
ഫുട്ബോൾ (പുരുഷന്മാർ) – 4

പ്രായപരിധി – 18-24 വയസ്സ് (അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചവർക്ക് ഒരു വർഷ ഇളവ് അനുവദിച്ചിട്ടുണ്ട്). അപേക്ഷാ ഫീസ്: 500 രൂപ. അപേക്ഷാഫാറത്തിനും മറ്റ് വിശദവിവരങ്ങൾക്കും നോട്ടിഫേക്കഷനും www.kseb.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2023 ജനുവരി 31.

തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയം പരിപാടികളുടെ അവതാരകരുടെ ഒരു താത്ക്കാലിക പാനൽ തയ്യാറാക്കുന്നു. സർവകലാശാല ബിരുദമാണ് കുറഞ്ഞ യോഗ്യത. ഈ താത്ക്കാലിക പാനൽ തയ്യാറാക്കുന്നത് ഒരുവിധത്തിലും സ്ഥിര നിയമനത്തിനുള്ള നടപടി അല്ല. ഇതിലേയ്ക്കായി അപേക്ഷിക്കുന്നവരെ എഴുത്തുപരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും ക്ഷണിക്കുക. തിരുവനന്തപുരം നഗരപരിധിയിൽ സ്ഥിരതാമസമുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ.

താല്പര്യമുള്ള അപേക്ഷകർ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ടാൽ വിശദവിവരങ്ങൾ അറിയാവുന്നതാണ്. രാവിലെ 11 മണി മുതൽ 3 മണിവരെ വിശദവിവരങ്ങൾക്കായി നിലയവുമായി ബന്ധപ്പെടാം.

ഈ അറിയിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ ആകാശവാണിയുടെ Facebook pageലും Instagram accountലും ലഭിക്കുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 0471 2326340. മേൽവിലാസം : ആകാശവാണി, ഭക്തിവിലാസം റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 14

അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രായം : 20 നും 50 നും ഇടയിൽ വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവ്വകലാശാലാബിരുദം

അപേക്ഷകർക്ക് പ്രക്ഷേപണ യോഗ്യമായ ശബ്ദം, ഉച്ചാരണശുദ്ധി, മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ പരിജ്ഞാനം, സമകാലിക സംഭവങ്ങൾ, കല – സാഹിത്യം, സാംസ്‌കാരിക കാര്യങ്ങളെക്കുറിച്ച് ധാരണയും ഉണ്ടായിരിക്കണം.

അപേക്ഷാഫീസ് GST ഉൾപ്പെടെ 354 രൂപ.

ഡിമാഡ് ഡ്രാഫ്റ്റ് ആയോ ഓൺ ലൈനിലോ ഫീസ് അടയ്ക്കാം. തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിൻ ബ്രാഞ്ച് അക്കൗണ്ടിലാണ് ഓൺ ലൈനിൽ തുക അടയ്‌ക്കേണ്ടത്.

ACCOUNT NO. 10570283721 IFSCODE SBIN0000941
DDO, ആകാശവാണി തിരുവനന്തപുരം എന്ന പേരിലാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളും അപേക്ഷാ ഫീസ് ഓൺലൈനിൽ അടച്ചതിന്റെ രേഖയോ ഡിമാൻഡ് ഡ്രാക്‌റ്റോ സഹിതം തിരുവനന്തപുരം നിലയത്തിൽ ലഭിക്കണം. അപേക്ഷയിൽ നിർബന്ധമായും അപേക്ഷകരുമായി നേരിട്ട് ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ സൂചിപ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20.

വയനാട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന വകുപ്പും സംയുക്തമായി വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിൽ നടത്തുന്ന ട്രൈബൽ മെന്റൽ ഹെൽത്ത് പ്രൊജക്ടിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 21000 രൂപയാണ് ശമ്പളം. ഒരു ഒഴിവാണുള്ളത്.

യോഗ്യത: സൈക്യാട്രിക് നഴ്‌സിങ്ങിൽ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ നഴ്‌സിങ് ഡിപ്ലോമ. അപേക്ഷകൾ 2023 ജനുവരി 10 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ഡയറക്ടർ ഇംഹാൻസ്, പി.ഒ മെഡിക്കൽ കോളേജ് കാമ്പസ്, കോഴിക്കോട്, 673008 എന്ന വിലാസത്തിലേക്ക് അയക്കുക.

തിരുവനന്തപുരം: ആകാശവാണിയിലും ദൂരദർശനിലും ന്യൂഡൽഹിയിൽ നിലവിലുള്ള ഡയറക്ടർ ജനറൽ ഒഴിവിൽ പ്രോമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴാം കേന്ദ്രധനകാര്യ കമ്മീഷന്റെ ലെവൽ 16-ൽ (2,05,400-2,24,400 ശമ്പള സ്‌കെയിലിൽ) ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. 2022 സെപ്റ്റംബർ 9 നുള്ള പ്രസാർ ഭാരതി വിഞ്ജാപനമനുസരിച്ചുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം.

നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതംഡയറക്ടർ, (പി ബി ആർ ബി സെൽ), പി ബി സെക്രട്ടറിയേറ്റ്, എട്ടാം നില, ടവർ സി, പി ബി ഹൗസ്, കോപ്പർനിക്കസ് മാർഗ്, ന്യൂഡൽഹി 110001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി: 2023 ജനുവരി 14.

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നും തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റും (CMD) സംയുക്തമായി ജനുവരി 6 മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസിസംരംഭകർക്ക് ബിസ്സിനസ്സ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.

ജനുവരി ആറിന് തിരുവനന്തപുരത്തും, ഏഴിന് ആലപ്പുഴയിലും, പത്തിന് കോഴിക്കോടും, 11-ന് കോട്ടയം, മലപ്പുറം ജില്ലകളിലും, 12-ന് കൊല്ലത്തും 13-ന് എറണാകുളം, പാലക്കാട് ജില്ലകളിലും 18-ന് തൃശ്ശൂർ ജില്ലയിലുമാണ് പരിശീലനം. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രന്റ (NDPREM) പദ്ധതി പ്രകാരമാണ് പരിശീലനം. കൃഷി ,മത്സ്യബന്ധനം ,മൃഗപരിപാലനം ,വാണിജ്യം ,ചെറുകിട വ്യവസായം ,സർവീസ് മേഖല ,നിർമാണ യൂണിറ്റുകൾ ,ബിസിനസ് മേഖല എന്നിവയിലേക്കാണ് പരിശീലനം നൽകുന്നത്.

സൗജന്യ സംരംഭകത്വ അവബോധ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളള പ്രവാസികൾ സിഎംഡി -യുടെ 0471-2329738 ,+91-8078249505 എന്ന നമ്പരിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്. തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോർക്ക റൂട്ട്സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) ലഭിക്കും.

എൻ.ഡി.പി.ആർ.ഇ.എം പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി ലഭ്യമാണ്. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റിൽ (www.norkaroots.org/ndprem) ലഭ്യമാണ്. വിശദവിവിരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

വയനാട്: സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ, വുമൺ സെക്യൂരിറ്റി, ലീഗൽ കൗൺസിലർ എന്നീ തസ്തികകളിലാണ് നിയമനം.

വയനാട് ജില്ലയിൽ സ്ഥിര താമസക്കാരായ 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിത സംരക്ഷണ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 206616. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 13.