Career (Page 82)

തിരുവനന്തപുരം: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. കെമിസ്ട്രി/വുഡ് സയൻസ്/ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി 1 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 13 ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022) വിദ്യാഭ്യാസ യോഗ്യത: SSLC യോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ (3 വർഷ കോഴ്‌സ് ) അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത, മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്‌സ്, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ്.

പ്രായപരിധി: 21 – 36 വയസ്സ്. 02.01.1986 നും 01.01.2001 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു)
ശാരീരിക യോഗ്യതകൾ: ഉയരം – 165 സെ.മീ, 152 സെ.മീ (സ്ത്രീകൾ)

നെഞ്ചളവ് -81 -86 സെ.മീ

യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023

തിരുവനന്തപുരം: പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ നൂതനാശയ രൂപീകരണത്തിനായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ(കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന ‘ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഒരു ആശയം ‘ (One Local body One Idea – OLOI) എന്ന പദ്ധതിയിൽ ഇന്റേൺ ആകാൻ അവസരം സർവകലാശാലാ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം (വേഡ്,എക്സൽ ) അഭികാമ്യം. പ്രായം : 20 നും 50 നും മദ്ധ്യേ. അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്കും സ്വന്തമായി ലാപ്ടോപ്പ് ഉള്ളവർക്കും മുൻഗണന.

വിവിധ മേഖലകളിൽ നിന്നുള്ള പ്രശ്നസമാഹരണം, നൂതനാശയ രൂപകർത്താക്കളിൽ നിന്നുള്ള ആശയസമാഹരണം, പ്രശ്നങ്ങളുടെ മുൻഗണനാ നിർണയം, തരംതിരിക്കൽ, അവയെ പദ്ധതികളാക്കിമാറ്റുന്നതിനുള്ള വിദഗ്ദ്ധ ഇടപെടലുകൾ, വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കൽ, അവയുടെ നിർവ്വഹണം എന്നിവ OLOI പദ്ധതിയുടെവിവിധ ഘട്ടങ്ങളാണ്.

മൂന്ന് മാസക്കാലം തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പ്രശ്നപ്രസ്താവനകൾ OLOI പോർട്ടലിലെ പ്രോബ്ലം ക്യാൻവാസിന് അനുയോജ്യമായ രീതിയിൽ ആവശ്യമായ വിവരങ്ങൾ സമാഹരിച്ചു സമർപ്പിക്കുകയാണ് തെരെഞ്ഞടുക്കപെടുന്ന ഇന്റേണുകളുടെ ദൗത്യം.

ഒരു ദിവസത്തെ പരിശീലനം ഉൾപ്പെടെ ആവശ്യാനുസരണം (ജനുവരി 2023 മുതൽ മാർച്ച് 2023) മൂന്ന് മാസം മാസക്കാലം അതാതു പഞ്ചായത്ത്, നഗരസഭാ/കോർപ്പറേഷൻ തലത്തിൽ ആണ് നിയമനം. വിജയകരമായി പൂർത്തിയാക്കുന്ന ഇന്റേണുകൾക്ക് സർട്ടിഫിക്കറ്റ് നൽകും.

രജിസ്റ്റർ ചെയ്യുന്നതിനായിkdisc.kerala.gov.in/oloi/internsഎന്ന പോർട്ടൽ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8606469384, 8157861976, 9746260654, 9188617414. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 10.

മുംബൈ: ടാറ്റാ മെമ്മോറിയൽ സെന്ററിൽ ഒഴിവ്. മുംബൈയിലുള്ള ടാറ്റാ മെമ്മോറിയൽ സെന്ററിൽ നഴ്‌സുൾപ്പെടെ വിവിധ തസ്തികകളിലാണ് ഒഴിവ്. 405 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

നഴ്‌സ് തസ്തികയിലാണ് ഇതിൽ 297 ഒഴിവ്. ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ്, ട്രേഡ് ഹെൽപ്പർ തസ്തികകളിലാണ് മറ്റ് ഒഴിവുകളുള്ളത്. താത്പര്യമുള്ളവർക്ക് അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക്: www.tmc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി: ജനുവരി 10.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘എ’ ഗ്രേഡ് തസ്തികയിൽ നിയമനം. തസ്തികയിലേക്ക് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 സെപ്റ്റംബർ വരെ ലഭിച്ച അപേക്ഷകൾ) ജനുവരി 4, 5, 9 തീയതികളിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാന്റേഡ്‌സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും.

ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.

അതേസമയം, സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്. ജനുവരി 16നകം അപേക്ഷ നൽകണം.

തിരുവനന്തപുരം: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്.ആർ.ഒ.) വിവിധ തസ്തികകളിൽ നിയമനം. 526 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ്, ജൂനിയർ പേഴ്‌സണൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ തസ്തികകളിലാണ് ഒഴിവുള്ളത്.

തിരുവനന്തപുരം, ബെംഗളൂരു, അഹമ്മദാബാദ്, ഹാസൻ, ഡൽഹി, ഹൈദരാബാദ്, ശ്രീഹരിക്കോട്ട എന്നിവിടങ്ങളിലെ ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളിലും സ്വയംഭരണസ്ഥാപനങ്ങളിലുമാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: www.isro.gov.in. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 9.

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കുവാനും താല്പര്യമുള്ള ഗവേഷണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്നതിനു താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളാണുള്ളത്. നരവംശശാസ്ത്രം/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ സ്റ്റാറ്റിസ്റ്റിക്സ്/ ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 3,500 രൂപ യാത്രാ ചെലവ് ലഭിക്കും. മൂന്നു മാസമാണു കാലാവധി. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 വയസിൽ കൂടാൻ പാടില്ല. പട്ടികജാതി പട്ടികവർഗ സമുദായങ്ങളിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

ഉദ്യോഗാർഥികൾ വകുപ്പിന്റെ വെബ്സൈറ്റ് ആയ kirtads.kerala.gov.in ലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ പരിഗണിച്ചു നിശ്ചിത യോഗ്യതയുള്ളവരെ ഇന്റർവ്യൂ മുഖേന തെരഞ്ഞെടുക്കും. ഇന്റർവ്യൂ തീയതി ഫോൺ മുഖേനയോ ഇ-മെയിൽ സന്ദേശം വഴിയോ അറിയിക്കും. തപാൽ അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ലെന്ന് ഡയറക്ടർ അറിയിച്ചു. ജനുവരി നാലിന് വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും.

തിരുവനന്തപുരം: ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇന്റൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിരിക്കണം. സ്‌റ്റൈപന്റ് 10,000 രൂപ.

ശുചിത്വ മിഷന്റെ വെബ് സൈറ്റിൽ പേരും വിശദാംശങ്ങളും ജനുവരി 3ന് മുമ്പായി രജിസ്റ്റർ ചെയ്യണം. സി.വിയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.sanitation.kerala.gov.in. Registration Link: https://forms.gle/hcgCfx2j5grJJauc8. 2023 ജനുവരി 5ന് രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലാണ് ഇന്റർവ്യൂ.

തിരുവനന്തപുരം: പുതിയ സംരംഭം തുടങ്ങുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതൽ 28 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. ബിസിനസിന്റെ നിയമ വശങ്ങൾ, ആശയരൂപീകരണം, പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ 5,900 രൂപയാണ് 10 ദിവസത്തെ പരിശീലനത്തിന് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0484-2532890, 2550322, 9605542061 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. താത്പര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി ജനുവരി 6നകം അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനിൽ നിലവിൽ ഒഴിവുള്ള ഒരു പാർട്ട് ടൈം കൗൺസലറുടെ ഒഴിവിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസലിംഗിൽ ഡിപ്ലോമയും ഫാമിലി കൗൺസലിംഗിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15.

അതേസമയം, തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്‌പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്.

ബയോഡാറ്റാ ജനുവരി 15നകം പി.സി.സി.എഫ് ആൻഡ് സ്‌പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com, pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം.