ട്രേഡ്സ്മാൻ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്) തസ്തികയിൽ ഒഴിവ്. താത്കാലികമായാണ് നിയമനം. ഒരൊഴിവാണുള്ളത്. ഐ.റ്റി.ഐ (ഡീസൽമെക്കാനിക്/ മോട്ടോർമെക്കാനിക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റൂ&ത്രീ വീലർ മെയിന്റനൻസ്) ആണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391. ജനുവരി 13 -ന് രാവിലെ 10 മണിയ്ക്ക് കോളേജിൽ വെച്ചാണ് അഭിമുഖം.
അതേസമയം, ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി., എൻ.ടി.സി. മോട്ടോർ മെക്കാനിക് വെഹിക്കിൾ, അംഗീകൃത വർക്ക്ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. 18-19 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26500-60700 രൂപയാണ് വേതനം. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 16 നകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.










