അസിസ്റ്റന്റ് മാനേജർ നിയമനം; ശമ്പളം 20,000 രൂപ

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജർ (എ & എച്ച്ആർഡി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായുള്ള ഒരു താത്ക്കാലിക ഒഴിവ്. യോഗ്യത: എംഎച്ച്ആർഎം/ എംബിഎ (എച്ച്ആർ)/ എം.എസ്.ഡബ്ല്യു (പി.എം & ഐ.ആർ)/ പി.ജി ഡിപ്ലോമ ഇൻ പി.എം & ഐ.ആർ. പ്രവർത്തി പരിചയം: പ്രശസ്തമായ നിർമ്മാണ വ്യവസായ സ്ഥാപനത്തിൽ കുറഞ്ഞത് നാല് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

ശമ്പള സ്‌കെയിൽ: പ്രതിമാസം 20,000 രൂപ. പ്രായം : 18-40 ( നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതംബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം.

1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ /ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജനുവരി 13.