വയനാട്: സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ, വുമൺ സെക്യൂരിറ്റി, ലീഗൽ കൗൺസിലർ എന്നീ തസ്തികകളിലാണ് നിയമനം.
വയനാട് ജില്ലയിൽ സ്ഥിര താമസക്കാരായ 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിത സംരക്ഷണ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 206616. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 13.

