പാലക്കാട്: പട്ടികവർഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിൽ സർവേ സൂപ്പർവൈസർ, ഫീൽഡ് സർവേയർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. സർവേ സൂപ്പർവൈസർ തസ്തികയിൽ പ്ലസ് ടു, ഐ.ടി.ഐ സർവേയർ കോഴ്സാണ് യോഗ്യത. ഫീൽഡ് തല പ്രവർത്തനത്തിൽ മുൻപരിചയമുള്ള പട്ടികജാതി /പട്ടികവർഗ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവർ ജനുവരി 10 ന് രാവിലെ പത്തിന് അഗളി മിനി സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ഫീൽഡ് സർവേയർ തസ്തികയിൽ എസ്.എസ്.എൽ.സി, ഐ.ടി.ഐ സർവേയർ കോഴ്സ് ആണ് യോഗ്യത. ഫീൽഡ് തല പ്രവർത്തനത്തിൽ മുൻപരിചയമുള്ള പട്ടികവർഗ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവർ യോഗ്യത, ജാതി, വരുമാനം, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു. അട്ടപ്പാടിയിൽ സ്ഥിരതാമസക്കാരായവർക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04924 254382. താത്പര്യമുള്ളവർ ജനുവരി 11 ന് രാവിലെ പത്തിന് അഗളി മിനി സിവിൽ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസിൽ അഭിമുഖത്തിന് എത്തണം.

