തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ, കായചികിത്സ വകുപ്പുകളിലേക്കു കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറർ) നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
കായചികിത്സ വകുപ്പിൽ ജനുവരി 11 ന് രാവിലെ 11 മണിക്കും പഞ്ചകർമ്മ വകുപ്പിൽ 12 ന് രാവിലെ 11 മണിക്കും തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിന്സിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 10.30 നു വേണം ഇന്റർവ്യൂവിന് എത്തേണ്ടത്.
അതേസമയം, ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിൽ താഴെ പ്രായമുള്ള ആളെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാരിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ്, ബിഎഎംഎസ്, ബിഎൻവൈഎസ്, എംഎസ്സി (യോഗ)/ പി.ജി.ഡിപ്ലോമ (യോഗ)/എംഫിൽ യോഗ എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് ജനുവരി ഒൻപതിന് ഉച്ചയ്ക്ക് രണ്ടിന് ഇലന്തൂർ ഗവ ആയുർവേദ ഡിസ്പെൻസറിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

