Career (Page 76)

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഇസിജി ടെക്‌നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 5 ഒഴിവുകളുണ്ട്. പ്രായപരിധി 18-36 (01.01.2023 പ്രകാരം). പ്ലസ്ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യം, കാർഡിയോ വാസ്‌കുലർ ടെക്‌നോളജിയിൽ ഡിപ്ലോമ, മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസ്/ഹെൽത്ത് സർവീസസ്/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ മെഡിക്കൽ സ്ഥാപനത്തിന് കീഴിലുള്ള ഹോസ്പിറ്റലിൽ ഇ.സി.ജി/ടി.എം.ടി ടെക്‌നിഷ്യൻ തസ്തികയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. 20,385 രൂപയാണ് പ്രതിമാസ വേതനം.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം (ഇ-മെയിൽ, അഡ്രസ്, മൊബൈൽ നമ്പർ എന്നിവ സഹിതം) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി എട്ടിനു വൈകിട്ട് 3ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം.

തിരുവനന്തപുരം; കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലക്ക് കീഴിൽ സർവ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ്, കോഴിക്കോട് സ്‌കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്, തൃപ്പൂണിത്തുറയിലെ സ്‌കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവ്വേദ, തിരുവനന്തപുരത്തെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നീ സ്ഥലങ്ങളിൽ ഒഴിവുള്ള പ്രൊഫസർ/ അസോസിയേറ്റ് പ്രൊഫസർ/ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ/ റീഎംപ്ലോയ്‌മെന്റ്/ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kuhs.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487-2207664, 2207650

അപേക്ഷകർ വിശദമായ ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളേജ് പി.ഒ, തൃശൂർ 680596 എന്ന വിലാസത്തിൽ ഫെബ്രുവരി ഇരുപതിനകം സമർപ്പിക്കണം.

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഒഴിവ്. ആയുർവേദ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒഴിവുകളുടെ എണ്ണം – ഒന്ന്. ‘പി. ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് വെൽനസ് ആൻഡ് റീഹാബിലിറ്റേഷൻ’ എന്ന പ്രൊജക്ട് മോഡ് കോഴ്‌സിലേയ്ക്ക് യു. ജി. സി. 2018 മാനദണ്ഡങ്ങൾ പാലിച്ചാണ് നിയമനം നടത്തുക. അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. യു. ജി. സി. സ്‌കെയിലിൽ വേതനം ലഭിക്കും.

പ്രായം 2023 ജനുവരി ഒന്നിന് 40 വയസിൽ താഴെ. നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ അംഗീകരിച്ച സർവ്വകലാശാല/കോളേജിൽ നിന്നും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം നേടി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ എ-ക്ലാസ്സ് രജിസ്‌ട്രേഷനുളളവർക്ക് അപേക്ഷിക്കാം.

യു. ജി. സി. 2018 റഗുലേഷൻസ് പ്രകാരം അസിസ്റ്റന്റ് പ്രൊഫസർക്ക് വേണ്ട യോഗ്യതകൾ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആയുർവേദത്തിൽ നേടിയ പിഎച്ച്.ഡി., ആയുർവേദ മേഖലയിൽ ഗവേഷണ-പ്രവൃത്തി പരിചയങ്ങൾ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല്.

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും.

അപേക്ഷകളും അനുബന്ധരേഖകളും ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695 001. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 2326264 (ഓഫീസ്). ഇ-മെയിൽ: environmentdirectorate@gmail.com. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 9.

മലപ്പുറം: പെരിന്തൽമണ്ണ സഖി വൺസ്റ്റോപ്പ് സെന്ററിലേക്ക് കൗൺസിലർ, കേസ് വർക്കർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 നും 40 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം: 15,000 രൂപ. എൽ.എൽ.ബി/ എം.എസ്.ഡബ്ല്യു ആണ് കേസ് വർക്കർക്ക് വേണ്ട യോഗ്യത. കൗൺസിലർക്ക് എൽ.എൽ.ബി/ ക്ലിനിക്കൽ സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദവും വേണം.

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കണം. അപേക്ഷകൾ നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ വനിതാ സംരക്ഷണ ഓഫീസ് സിവിൽ സ്റ്റേഷൻ – ബി2 ബ്ലോക്ക്, 676505 എന്ന വിലാസത്തിൽ ഫെബ്രുവരി 7 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281999059, 8714291005.

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് ജി.എൻ.എം നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് സർട്ടിഫിക്കറ്റ്/ അംഗീകൃത സ്‌കൂൾ ഓഫ് നഴ്സിംഗിൽ നിന്നുള്ള ജി.എൻ.എം. നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (രേഖ ഹാജരാക്കണം).

ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 വൈകിട്ട് 5.

തിരുവനന്തപുരം: ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്റൈറ്റിംഗ് അഭികാമ്യം. 18 വയസ് പൂർത്തിയായിരിക്കണം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2723671. അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ് ബിൽഡിംഗ് (KLDB),(Ground Floor) ഗോകുലം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 3.

കൊച്ചി: കളമശ്ശേരി ഗവ.ഐ.ടി.ഐ ക്യാമ്പസിൽ വ്യവസായ വാണിജ്യ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ.എ.വി.ടി.എസ് സെന്ററിൽ ഓപ്പൺ വേക്കൻസിയിൽ ഗസ്റ്റ് ഇസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത: അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റും ഏഴു വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ / ഡിഗ്രി, രണ്ടു വർഷത്തെ പ്രവർത്തി പരിചയം. താത്പര്യമുള്ളവർ ജനുവരി 30 ന് 10.30 ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ: 0484 2557275.

അതേസമയം, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യോഗാ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എൻ.വൈ.എസ്/എം.എസ്.സി (യോഗ)/പി.ജി ഡിപ്ലോമ (യോഗ) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ്/അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്/ ബി.എ.എം.എസ്/സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ – യോഗ ടീച്ചേഴ്‌സ് ട്രെയിനിങ് ഒരു വർഷത്തെ ഡിപ്ലോമ. പ്രായപരിധി – 50 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുളള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 30ന് രാവിലെ 11 നു നേരിട്ട് ഹാജരാകണം.

തിരുവനന്തപുരം: മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ KOMPAS വെബ്‌പോർട്ടൽ നവീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് കൺസൾട്ടന്റായി 6 മാസത്തേക്ക് നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് വിരമിച്ച ജിയോളജിസ്റ്റ്/ സീനിയർ ജിയോളജിസ്റ്റ് / ഡെപ്യൂട്ടി ഡയറക്ടർ / അഡീഷണൽ ഡയറക്ടർ എന്നിവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

വിശദവിവരങ്ങൾ www.dmg.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ജനുവരി 31.

അതേസമയം, കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.