Career (Page 77)

കോട്ടയം: കോട്ടയം ജില്ലയിലെ സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ഈഴവ വിഭാഗത്തിപ്പെട്ടവർക്കായി ഒരു സ്ഥിരം ഒഴിവാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെക്കാനിക്ക് എഞ്ചിനീയറിംഗ് ബിരുദം/ തത്തുല്യ യോഗതയും വെജിറ്റബിൾ ഓയിൽ/ കെമിക്കൽ ഫാക്ടറികളിൽ മാനേജർ തസ്തികയിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 18 – 45 വയസ് വരെ. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം. ഫോൺ : 0484-2312944

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 2 നകം ബന്ധപ്പെട്ട പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകിവരുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഇത്തവണ 18 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ , കശുവണ്ടി, മോട്ടോർ , തോട്ടം, ചുമട്ടുതൊഴിലാളികൾ, സെയിൽസ് മാൻ/ സെയിൽസ് വുമൺ,. സെക്യൂരിറ്റി ഗാർഡ്, നഴ്‌സ്, ഗാർഹിക , ടെക്‌സ്‌റ്റൈൽ മിൽ , കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ(ഇരുമ്പ് പണി, മരപ്പണി, കൽപ്പണി, വെങ്കല പണി, കളിമൺപാത്ര നിർമ്മാണം, കൈത്തറി വസ്ത്ര നിർമ്മാണം, ആഭരണ നിർമ്മാണം), മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിർമ്മാണ തൊഴിലാളി, ഓയിൽ മിൽ തൊഴിലാളി, ചെരുപ്പ് നിർമ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്), ഇൻഫർമേഷൻ ടെക്‌നോളജി,മത്സ്യ ബന്ധന / വിൽപ്പന തൊഴിലാളികൾ എന്നിങ്ങനെ 18 മേഖലകളിലെ തൊഴിലാളികൾക്ക് അപേക്ഷിക്കാം. തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം,തൊഴിൽ നിയമ അവബോധം തുടങ്ങി 11 മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോർമാറ്റിലുള്ള സാക്ഷ്യപത്രവും 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകൾ തൊഴിൽ വകുപ്പിന്റെ വെബ്സൈറ്റിൽ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികൾ അതത് വാർഡ്‌മെമ്പർ നൽകുന്ന സാക്ഷ്യപത്രം ഉൾക്കൊള്ളിച്ചാൽ മതിയാവും.

അപേക്ഷകൾ സമർപ്പിക്കുന്നതിനും അനുബന്ധസഹായങ്ങൾക്കും എല്ലാ അസിസ്റ്റന്റ് ലേബർ ഓഫീസുകളിലും ജില്ലാ ലേബർ ഓഫീസുകളിലും ഹെൽപ് ഡെസ്‌കുകൾ സജ്ജമാക്കും. ചോദ്യാവലിയും സാക്ഷ്യപത്രത്തിന്റെ മാതൃകയും www.lc.kerala.gov.in എന്ന തൊഴിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ തൊഴിലാളി ശ്രേഷ്ഠ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമാ അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന കോഴ്‌സുകൾക്ക് പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനൽ ജസ്റ്റിസിൽ പി.ജി ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്‌സ്, ഡിസാസ്റ്റർ മാനേജ്‌മെൻറ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

നിശ്ചിത യോഗ്യതയുളളവർ https://ignouadmission.samarth.edu.in/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്‌നോ സ്റ്റഡി സെൻററായി പോലീസ് ട്രെയിനിംഗ് കോളേജും റീജിയണൽ സെൻററായി തിരുവനന്തപുരവും തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾ ignoucentreptc40035p@gmail.com എന്ന ഇ മെയിൽ വിലാസത്തിലും 9447481918, 9497929014 എന്നീ ഫോൺനമ്പരുകളിലും ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ തിരുവനന്തപുരം ടെക്നോപാർക്കിലുള്ള 181 വിമൻ ഹെൽപ്പ്ലൈൻ സെന്ററിലേക്ക് കോൾ സപ്പോർട്ട് ഏജന്റുമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നു. സോഷ്യൽ വർക്കിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/നിയമത്തിലുള്ള ബിരുദം ആണ് യോഗ്യത. വിശദവിവരങ്ങൾക്ക്: www.kswdc.org. അപേക്ഷകൾ ഫെബ്രുവരി 4 നകം നൽകണം.

അതേസമയം, സമഗ്ര ശിക്ഷാ കേരളം നിപുൺ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കുന്നതിനായി ക്ലാർക്ക്, എം.ഐ.എസ് കോർഓർഡിനേറ്റർ, പ്രോജക്ട് മാനേജർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. വിശദവിവരങ്ങൾ www.ssakerala.in ൽ ലഭ്യമാണ്.

തിരുവനന്തപുരം: കായികതാരങ്ങൾക്ക് തൊഴിലവസരവുമായി കെഎസ്ഇബി. 12 ഒഴിവുകളാണുള്ളത്. ബാസ്‌കറ്റ് ബോൾ-4, വോളിബോൾ-4, ഫുട്‌ബോൾ (പുരുഷൻ)-4 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. ഈ ഇനങ്ങളിൽ മത്സരിച്ചവർക്ക് അപേക്ഷ സമർപ്പിക്കാം. രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തവർ, സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് യൂത്ത്/ജൂനിയർ/സീനിയർ വിഭാഗങ്ങളിൽ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ, സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ദേശീയ ഗെയിംസിൽ പങ്കെടുത്തവർ, ഏതെങ്കിലും സർവകലാശാലയെ പ്രതിനിധീകരിച്ച് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസിന്റെ കീഴിൽ സംഘടിപ്പിച്ച ഇന്റർ സോൺ ചാംപ്യൻഷിപ്പിൽ പങ്കെടുത്തവർ, ദേശീയ ടീമിന്റെ കോച്ചിങ് ക്യാംപിൽ പങ്കെടുത്തവർ എന്നിവർ 2019 ജനുവരി 1ന് ശേഷം നേട്ടങ്ങൾ കൈവരിച്ചവർക്ക് അപേക്ഷ നൽകാം.

ഒഴിവുള്ള തസ്തികകളുടെ വിശദ വിവരങ്ങൾ

ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ: ബിരുദം – 31,800-68,900
ഓഫിസ് അറ്റൻഡന്റ് ഗ്രേഡ് രണ്ട്: ഏഴാം ക്ലാസ് ജയം – 24,400-43,600,
മസ്ദൂർ (ഇലക്ട്രിസിറ്റി വർക്കർ): നാലാം ക്ലാസ് ജയം, പത്താം ക്ലാസ് ജയിക്കരുത്, സൈക്കിൾ സവാരി അറിയണം (പുരുഷന്മാർക്ക്) – 24,400-43,600,
അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/സിവിൽ എൻജിനീയറിങ്ങിൽ ബിടെക്, 59,100-1,17,400.
സബ് എൻജിനീയർ(ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/സിവിൽ എൻജിനീയറിങ് ഡിപ്ലോമ, 41,600-82,400.

വിശദ വിവരങ്ങൾക്ക് www.kseb.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (ലൈബ്രറി) ഒഴിവ്. ഒരു ഒഴിവാണുള്ളത്. താത്പര്യമുള്ളവർ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം നേടിയവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി .എത്തണം. പ്രതിമാസം 7500 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കുന്നതാണ്. ഒരു വർഷത്തെ കാലയളവിലേക്കാണ് നിയമനം. ജനുവരി 31 ന് രാവിലെ 11 മണിക്ക് സി.ഡി.സിയിലാണ് വാക്ക്-ഇൻ-ഇന്റർവ്യു.

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ‘ഹയർ ആന്റ് ട്രെയിൻ’ മാതൃകയിൽ ഉടൻ ആരംഭിക്കുന്ന ‘എൻറോൾഡ് ഏജന്റ്’ എന്ന തൊഴിൽ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, ബി.ബി.എ, എം.ബി.എ ബിരുദധാരികൾക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. യു.എസ് ടാക്‌സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്‌സാണിത്. നികുതി ശേഖരണത്തിനും നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന യു.എസ് ഫെഡറൽ ഏജൻസിയായ ഐ.ആർ.എസിന് മുമ്പായി നികുതിദായകരെ പ്രതിനിധീകരിക്കാനുള്ള പദവിയുള്ള ഒരു പ്രൊഫഷണലാണ് എൻറോൾഡ് ഏജന്റ് (ഇ.എ). നാലുമാസത്തോളമുള്ള പരിശീലന പദ്ധതിയിലൂടെ വിദ്യാർത്ഥികളെ അമേരിക്കൻ ഇന്റേണൽ റവന്യൂ സർവ്വീസ് നടത്തുന്ന സ്പെഷ്യൽ എൻറോൾമെന്റ് പരീക്ഷ എഴുതാൻ പ്രാപ്തരാക്കും.

കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടുന്ന വിദ്യാർത്ഥികൾ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരാകും. പ്രാഥമിക പരീക്ഷയിലൂടെയാവും കോഴ്‌സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സിന്റെ തുടക്കത്തിൽ തന്നെ ജോലിക്കായുള്ള കണ്ടീഷണൽ ഓഫർ ലെറ്ററും നൽകും. തൊഴിലിലേക്ക് തിരഞ്ഞെടുത്ത ശേഷം, അതിനനുസൃതമായ പരിശീലനവും, തുടർന്ന് ജോലിയും നൽകുന്ന ‘ഹയർ ആൻഡ് ട്രെയിൻ’ എന്ന മാതൃകയിലാണ് കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. കാനറാ ബാങ്കിന്റെ സ്‌കിൽ ലോൺ സൗകര്യം കോഴ്‌സ് ഫീസിന് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുമായി ബന്ധപ്പെടണം. ഫോൺ : 6238093350. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27.

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ടാക്സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ, ഡാറ്റ പ്രോസസ്സിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19000 രൂപ.

2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ ജനുവരി 25ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരം: https://kscsa.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 ന് വൈകിട്ട് അഞ്ചു മണി.

തിരുവനന്തപുരം ഗവ. ലോ കോളജിൽ 2022-23 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനം. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യാഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ജനുവരി 28ന് രാവിലെ 10നാണ് ഇന്റർവ്യൂ.

അതേസമയം, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

തിരുവനന്തപുരം: കേരള ലാന്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം.

അതേസമയം, കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാർ അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കമുള്ള അപേക്ഷ ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ വഴിയോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471-2364771. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.