പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

മലപ്പുറം: കാളികാവ് ബ്ലോക്ക് പഞ്ചായത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദവും ഡി.സി.എയും/ പി.ജി.ഡി.സി.എ അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് ആണ് യോഗ്യത. പ്രായം: 18 നും 30 നും ഇടയിൽ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281040609. അപേക്ഷയും അനുബന്ധ രേഖകളും ഡിസംബർ 30 വൈകിട്ട് 5 മണിക്കുള്ളിൽ സെക്രട്ടറിക്ക് സമർപ്പിക്കണം.

അതേസമയം, സമഗ്രശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസിൽ പ്രൊജക്ട് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങിൽ ബി.ടെക് ബി.ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമഗ്രശിക്ഷാ കേരളം, മലപ്പുറം ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്ററുടെ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്നതിനുള്ള പകർപ്പുകളും ഉള്ളടക്കം ചെയ്യണം. ഫോൺ: 04832735315. ഡിസംബർ 28ന് വൈകീട്ട് അഞ്ചിനകമാണ് അപേക്ഷ നൽകേണ്ടത്.