സംസ്ഥാനത്തെ വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിനു കീഴില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്റേണ്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എല്ലാ ജില്ലകളിലുമായി 1155 ഒഴിവുകളാണുള്ളത്. സംസ്ഥാന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ.) പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കാണ് അപേക്ഷിക്കേണ്ടത്.
ബി.ടെക്. അല്ലെങ്കില്‍ എം.ബി.എ ആണ് യോഗ്യത. പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം: 18-20 വയസ്സ്. ശമ്പളം: 20,000 രൂപ
ജില്ലാതലത്തില്‍ എഴുത്തുപരീക്ഷ/ അഭിമുഖം എന്നിവ വഴിയാവും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ പൊതുമാര്‍ഗനിര്‍ദേശ പ്രകാരം, ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സിലെ ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കു കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍) ജോലിചെയ്യണം.
www.cmdkerala.net-ലെ വിജ്ഞാപന പ്രകാരം ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി ഫെബ്രുവരി 23-ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷിക്കണം.

