തൃശൂര്‍: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജെ.പി.എച്ച്.എന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.
ഫെബ്രുവരി 25 ന് രാവിലെ 11 ന് ജെ.പി.എച്ച്.എന്‍, ഉച്ചയ്ക്ക് 2 ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അഭിമുഖങ്ങള്‍ നടക്കും. 26ന് രാവിലെ 11 മണിക്കാണ് ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം. ലാബ് ടെക്‌നീഷ്യന്‍ പോസ്റ്റിലേക്കുള്ള അപേക്ഷ ഫെബ്രുവരി 21ന് 5 മണിക്ക് മുമ്പായി ആരോഗ്യ കേരളം തൃശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyaKeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 0487-2325824

