തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്‌സൈറ്റുകളുടെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെയും പരിപാലനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണല്‍ ജീവനക്കാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ഫെബ്രുവരി 28 നകം www.careers.cdit.org എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിഭാഗങ്ങള്‍, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങള്‍ www.careers.cdit.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

