ഇന്‍ഫോസിസില്‍ തൊഴിലവസരങ്ങള്‍

ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസില്‍ അടുത്ത സാമ്പത്തിക വര്‍ഷം 55,000ത്തിലധികം പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ക്യാമ്പസുകളില്‍ നിന്നും പുതിയ ആളുകളെ കണ്ടെത്താമെന്നാണ് കമ്പനിയുടെ ഉദ്ദേശമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ധാരാളം അവസരങ്ങളാണ് സാങ്കേതിക മേഖലയില്‍ എഞ്ചിനീയറിംഗ്, സയന്‍സ് ബിരുദധാരികളെ കാത്തിരിക്കുന്നത്, എന്നാല്‍, കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയ കഴിവുകള്‍ പഠിക്കേണ്ട ഒരു കരിയറായിരിക്കുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സലില്‍ പരേഖ് പറഞ്ഞു. 2022ലെ സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ 55,000 കോളേജ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യും. അതേസമയം, വരുന്ന വര്‍ഷം അതിലും കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നാണ് കരുതുന്നത്, അദ്ദേഹം വ്യക്തമാക്കി. പുതിയ ഒരാളെ ജോലിയില്‍ എടുക്കുന്നതിന് മുന്‍പ് ആറ് മുതല്‍ 12 ആഴ്ച വരെ പരിശീലനവും നല്‍കുന്നുണ്ട്.

അതേസമയം, നിലവിലുള്ള ജീവനക്കാര്‍ക്ക് വേണ്ടി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.