ഭുവനേശ്വര്‍ ആസ്ഥാനമായുള്ള ഈസ്റ്റ് കോസ്റ്റ് റെയില്‍വെയില്‍ 756 അപ്രന്റിസ് തസ്തികയില്‍ ഒഴിവുകള്‍. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും.
യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കാരിയേജ് റിപ്പയര്‍ വര്‍ക്ഷോപ്പ്, ഭുവനേശ്വര്‍ -190, ഖുര്‍ഡ റോഡ്, ഡിവിഷന്‍- 237, വാള്‍്‌ടെയ്ര് ഡിവിഷന്‍ -263, സാംബല്‍പൂര്‍ ഡിവിഷന്‍-66 എന്നിങ്ങനെയാണ് ഒഴിവുകള്‍. ട്രേഡുകള്: ഫിറ്റര്‍, വെല്‍ഡര്‍് (ജിആന്റ്ഇ), ഇലക്ട്രീഷ്യന്‍, മെഷീനിസ്റ്റ്, റെഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്, വയര്‍മാന്‍, കാര്‍പന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, പെയിന്റര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന് (മെക്കാനിക്), ഡ്രാഫ്റ്റ്‌സ്മാന് (സിവില്‍), കാര്‍പന്റര്‍, പ്ലംബര്‍, മേസണ്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്. യോഗ്യത: പത്താം തരം.
ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി/എസ്സിവിടി സര്‍ ട്ടിഫിക്കറ്റ്. പ്രായം: 15—24. അപേക്ഷാഫീസ്: നൂറ് രൂപ. ഓണ്‍ലൈനായി ഫീസടക്കാം. അവസാന തീയതി മാര്ച്ച് ഏഴ്. വിശദവിവരങ്ങള്‍ക്ക് www.rrcbbs.org.in .

