പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം

പാലക്കാട് ജില്ല ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ഹെല്‍പ്പ്‌ ഡെസ്‌കിലേക്ക് പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.

താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റുമായി ഫെബ്രുവരി 26 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

യോഗ്യത- എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍/ടൈപ്പിങ് പരിജ്ഞാനം, ആശയവിനിമയപാടവം.