നൂറ് ശതമാനം പ്ലേസ്‌മെന്റുമായി കോഴിക്കോട് ഐഐഎം

ന്യൂഡല്‍ഹി: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിലെ ബിരുദാനന്തര ബിരുദ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ നൂറ് ശതമാനം പ്ലേസ്‌മെന്റിന് നേടി. 29.5 ലക്ഷം രൂപയാണ് ശരാശരി പ്രതിവര്‍ഷ ശമ്പളം. 546 പേര്‍ക്കാണ് പ്ലേസ്‌മെന്റ് ലഭിച്ചത്.

മികച്ച നാല് റാങ്കുകള്‍ ലഭിച്ച വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ 116 കമ്പനികളാണ് എത്തിയത്. ആമസോണ്‍, അമേരിക്കന്‍ എക്‌സ്പ്രസ്, ഏഷ്യന്‍ പെയിന്റ്സ്, സിറ്റി ബാങ്ക്, ഫ്‌ലിപ്കാര്‍ട്ട്, മഹീന്ദ്ര, മൈക്രോസോഫ്ട്, റിലയന്‍സ്, സാംസങ്, വിപ്രോ തുടങ്ങിയ പ്രമുഖ കമ്പനികളായിരുന്നു റിക്രൂട്ട്‌മെന്റ് നടത്തിയത്. ഈ വര്‍ഷം 39 പുതിയ കമ്പനികള്‍ കൂടി റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. 571 പേര്‍ക്കാണ് ഈ കമ്പനികള്‍ ജോലി വാഗ്ദ്ധാനം ചെയ്തത്.

ദേശീയ പ്രാധാന്യമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, സിഎഫ്ഐകള്‍ എന്നിവയില്‍ ഏറ്റവും നൂതന വിദ്യാഭ്യാസം നല്‍കുന്ന ഏക സ്ഥാപനം എന്ന അംഗീകാരം ലഭിച്ച സ്ഥാപനം കൂടിയാണ് കോഴിക്കോട് ഐഐഎം.