അയോദ്ധ്യയിലേയ്ക്കായി ശ്രീപദ്‌മനാഭ സ്വാമിയുടെ സമ്മാനമായി ഓണവില്ല്

അയോദ്ധ്യയിലേയ്ക്കായി ശ്രീപദ്‌മനാഭ സ്വാമിയുടെ സമ്മാനമായി ഓണവില്ല്. പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും രണ്ട് ഓണവില്ലുകളാണ് അയോദ്ധ്യയിലേക്ക് നൽകുന്നത്. ജനുവരി 18ന് കിഴക്കേ നടയിലെ ചടങ്ങിൽ പ്രതിനിധികളുടെ കയ്യിൽ ഓണവില്ലുകൾ കൈമാറും. അവിട്ടം തിരുനാൾ ആദിത്യവർമ്മയാണ് ഓണവില്ലുകൾ കൈമാറുന്നത്. ഓണവില്ലുകൾ തയ്യാറിയിരിക്കുന്നത് കവടിയാർ കൊട്ടാരത്തിന്റെ വകയായും ക്ഷേത്രത്തിന്റെ വകയായുമാണ്. ഇന്നും നാളെയുമായി അഗ്രശാലയിലെ ഊഞ്ഞാൽ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള ഓണവില്ലുകൾ ദർശിക്കാൻ ഭക്തർക്ക് അവസരവുമുണ്ട്. ഐതിഹ്യപ്രകാരം രാമാവതാരത്തിന് മുമ്പുള്ള യോഗഭാവത്തിലാണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. ശ്രീരാമഭാവത്തെ പ്രതിനിധീകരിച്ചാണ് ചിങ്ങമാസത്തിലെ തിരുവോണത്തിൽ പദ്‌മനാഭന് ഓണവില്ല് ചാർത്തുന്നതും.