വാളയാര്‍ ഉള്‍പ്പടെയുളള അതിനീചമായ സംഭവങ്ങള്‍ അനുവദനീയമാണോയെന്ന് സുരേഷ്‌ഗോപി എംപി

ഇടുക്കി: കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുവദനീയമാണോയെന്ന് സുരേഷ്‌ഗോപി എംപി.വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് കലുങ്കിന്റെ പുറത്തിരിക്കുന്ന നാട്ടിന്‍പുറത്തുകാരുണ്ടായിരുന്നു. ചിലപ്പോള്‍ ബീഡിവലിക്കും, ചിലപ്പോള്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരു ഗ്ലാസെടുത്ത് അടിക്കും. അവര്‍ ആരേയും കടന്നുപിടിച്ചിരുന്നില്ല. അങ്ങനത്തെ കഥയൊക്കെ വളരെ വിരളമായിരുന്നു അന്ന്. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാന്‍വയ്യാതായി പോയി.

പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ഗ്രാമങ്ങളിലും ജീവിക്കുന്ന പൗരന്മാര്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ കരുതല്‍ വേണം. ഒരു അപരിചിതന്‍ കടന്നുവന്നാല്‍ അയാള്‍ എവിടെ, എന്തിന് വന്നു എന്ന നിരീക്ഷണത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നേ മതിയാകുവെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു.