നിയമസഭാ തിരഞ്ഞെടുപ്പിലുയര്‍ന്ന ആരോപണം : ജി. സുധാകരനെതിരെ പാര്‍ട്ടി അന്വേഷണത്തിന്

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ജി. സുധാകരനെതിരെ അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലാണ് അന്വേഷണം. കല്‍പറ്റയിലെയും പാലായിലെയും തോല്‍വിയില്‍ അന്വേഷണം നടത്താനും സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

എളമരം കരീമും കെ.ജെ. തോമസുമാണ് കമ്മിഷന്‍ അംഗങ്ങള്‍. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട ജി.സുധാകരന്‍ പകരം മത്സരിച്ച തനിക്കു സഹകരണമൊന്നും നല്‍കിയില്ലെന്നായിരുന്നു സലാമിന്റെ ആരോപണം. വിമര്‍ശനമുയര്‍ന്ന ജില്ലാ, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ നിന്നും ജി.സുധാകരന്‍ വിട്ടുനിന്നു. പ്രധാനപ്പെട്ട യോഗങ്ങളില്‍ സുധാകരന്‍ വിട്ടുനിന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്.