ജ്യോതിഷപംക്തി

astrology

11.7.21 മുതൽ 17.7.21 വരെ

മേട കൂർ : പട്ടാളം,പോലീസ് മുതലായ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശാരീരിക അവശതകൾ ഉണ്ടാകാം. ജോലി സ്ഥലത്ത് സമാധാനം കുറവായിരിക്കും. കളത്രത്തിന് വിഷമതകൾ വരാം. സാമ്പത്തികമായി പ്രയാസം നേരിടും.

ഇടവ കൂർ : വാക്കുകളിൽ ഉറച്ച വിശ്വാസവും ഉറച്ച തീരുമാനവും വേണം. സഹോദരങ്ങൾക്കും, പിതാവിനും പ്രയാസം അനുഭവപ്പെടാം. തൊഴിൽ മേഖലയിൽ സമാധാനം കാണുന്നു.

മിഥുന കൂർ . പൂർവികമായ സ്വത്തിനെ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. സന്താനങ്ങൾക്ക് വിദേശ യാത്ര നടത്തുവാൻ യോഗം ഉണ്ട് . തൊഴിൽ മേഖലയിൽ ഉണർവുണ്ടാകും. സാമ്പത്തികം മധ്യമം

കർക്കിടകക്കൂർ :- ആരോഗ്യവും സുഖമായ ജീവിതവും കൊണ്ട് സന്തോഷം ഉണ്ടാകും. വിട്ടുവീഴ്ച മനോഭാവം ആയതിനാൽ എല്ലാ കാര്യങ്ങളിലും സമാധാനം ലഭിക്കും. തൊഴിൽ സംബന്ധിച്ച് വൈകാരികമായ നിലപാട് എടുക്കും.

ചിങ്ങക്കൂർ : രാജകീയമായ ജീവിതം . സർക്കാരിൽ നിന്ന് അനുകൂലമായ മറുപടി ലഭിക്കും. സാമ്പത്തികമായി ഉണർവുണ്ടാകും. സഹായ സഹകരണങ്ങൾ ലഭിക്കും.

കന്നികൂർ : ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യം നടക്കും. ജോലി സ്ഥലത്ത് സമാധാനവും സന്തോഷവും ഉണ്ടാകും. സന്താനങ്ങൾക്ക് സുഖവും സമാധാനവും ലഭിക്കും.

തുലാം കൂർ : കർമ മേഖലയിൽ വ്യത്യസ്ഥത പുലർത്തി പുരോഗതിയിൽ നയിക്കും. വാക്ക് പാലിക്കും. ഗൃഹ സുഖം ലഭിക്കും. പിതൃഗുണം ഉണ്ടാകും.

വൃശ്ചിക കൂർ : യാത്രകളിൽ പലതരത്തിലുള്ള പ്രയാസങ്ങൾ വന്നേക്കാം. സാമ്പത്തിക സ്ഥിതിയും മെച്ചമല്ല. തൊഴിൽ രംഗം ഗുണം ഉള്ളതായിരിക്കും.

ധനു കൂർ : വിവാദമാകുന്ന പല തീരുമാനങ്ങളും എടുക്കും. കുടുംബത്തിൽ അഭിപ്രായ ഭിന്നത ഉണ്ടാകാം. ആരോഗ്യ രംഗത്തു ശ്രദ്ധ വേണം. സാമ്പത്തിക നേട്ടം ഉണ്ടാകും.

മകര കൂർ : കൃഷിയാദി കാര്യങ്ങളിൽ ഉത്സാഹം വർദ്ധിക്കും. ധന നേട്ടം ലഭിക്കും. വീട്ടിൽ അഗ്നി സംബന്ധമായ കുഴപ്പങ്ങൾ വരാതെ ശ്രദ്ധിക്കുക. തൊഴിൽ രംഗം ശുഭം

കുംഭ കൂർ : രഹസ്യ നീക്കത്തിലൂടെ പലതിലും വിജയിക്കുവാൻ കഴിയും. രാഷ്ട്രീയക്കാർക്ക് നേതൃത്വപാടവത്തിലേക്ക് വരാൻ അനുകൂല സമയം ആകുന്നു.

മീന കൂർ : യാത്രകൾ മാറ്റിവയ്ക്കേണ്ടിവരും. തൊഴിൽ രംഗത്തു ശ്രദ്ധയും ശുഷ്കാന്തിയും വേണം. കളത്ര പുത്രാദികൾ ആരോഗ്യ വിഷയത്തിൽ ശ്രമിക്കുക.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735
ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology