ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്: ആറു പേർ പിടിയിൽ

കോഴിക്കോട്: ഇറാനിയൻ ബോട്ടിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കൊയിലാണ്ടി പുറംകടലിൽ ആണ് ഇറാനിയൻ ബോട്ടിനെ പിടികൂടിയത്. ബോട്ടിൽ ഉണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും പിടിയിലായിട്ടുണ്ട്. പിടിയിലായവരെല്ലാം കന്യാകുമാരി സ്വദേശികളാണ്.

ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണ് മത്സ്യത്തൊഴിലാളികൾ. തീർന്ന ബോട്ട് കോഴിക്കോട് കൊയിലാണ്ടി തീരത്ത് കുടുങ്ങുകയായിരുന്നു. ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് ഇവർ ഇറാനിൽ നിന്ന് രക്ഷപ്പെട്ടത് എന്നാണ് ലഭ്യമാകുന്ന വിവരം.