ഇന്ത്യന്‍ ഫുട്‌ബോള്‍ തലപ്പത്ത് നിന്ന് പ്രഫുല്‍ പട്ടേലിനെ നീക്കി

ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്ത് നിന്നും സുപ്രീംകോടതി പ്രഫുല്‍ പട്ടേലിനെ നീക്കി. പ്രഫുല്‍ പട്ടേലിന്റെ എ ഐ എഫ് എഫ് പ്രസിഡന്റായുള്ള തിരഞ്ഞെടുപ്പ് നാഷണല്‍ സ്‌പോര്‍ട്‌സ് കോഡിന് അനുസരിച്ചല്ല എന്ന് കണ്ടെത്തി 2017ല്‍ ഡെല്‍ഹി ഹൈക്കോടതിയും സമാനമായ വിധി പ്രഖ്യാപിച്ചിരുന്നു. അടിയന്തരമായി പ്രഫുല്‍ പട്ടേലിനെ സ്ഥാനത്തു നിന്ന് നീക്കിയ കോടതി പകരം മൂന്നംഗ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഷനെ എ ഐ എഫ് എഫ് ഭരണ ചുമതല ഏല്‍പ്പിച്ചു.

മുന്‍ സുപ്രീം കോടതി ജഡ്ജ് അനില്‍ ആര്‍, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ് വൈ ഖുറൈഷി, മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ ഭാസ്‌കര്‍ ഗാംഗുലി എന്നിവര്‍ക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ താല്‍കാലിക ചുമതല നല്‍കി. എത്രയും പെട്ടെന്ന് ഐ എഫ് എഫ് പുതിയ ഇലക്ഷന്‍ നടത്തി പുതിയ കമ്മിറ്റി രൂപീകരിക്കും.