ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം നടപ്പാക്കും; രാജ്‌നാഥ് സിങ്

തിരുപ്പതി: വീണ്ടും അധികാരത്തിലേറുകയാണെങ്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എൻഡിഎ സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. ഇക്കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നയം നടപ്പാക്കുന്നത് ധാരാളം സമയം ലാഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രപ്രദേശിൽ ഒരു റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ആന്ധ്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരേ സമയത്താണ് നടക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയം രാജ്യത്ത് നടപ്പാക്കും. ഇതുവഴി ധാരാളം സമയവും ഊർജവും ലാഭിക്കാനാകുമെന്ന് അദ്ദേഹം വിശദമാക്കി.

അഴിമതിയിലൂടെ ജഗൻ മോഹൻ റെഡ്ഡി സർക്കാർ സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. ഈ സർക്കാരിന്റെ കാലത്ത് ആന്ധ്രാപ്രദേശിന്റെ കടം 13.5 ലക്ഷം കോടി രൂപയായി ഉയർന്നു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിൽ ജനങ്ങൾ മടുത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.