Technology (Page 45)

ന്യൂയോര്‍ക്ക്: പ്രണയദിനത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്നുമാണ് പ്രവര്‍ത്തനരഹിതമാകുന്നത്. മാതൃകമ്ബനിയായ മൈക്രോസോഫ്റ്റാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ സേവനം അവസാനിപ്പിക്കാന്‍ പോകുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.

ബ്രൗസറിനെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഫെബ്രുവരി 14-ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കുമെന്ന് റെഡ്‌മോണ്ട്കമ്ബനി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിന്‍ഡോസ് 11ല്‍ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്റ്റ്വെയര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, നിലവില്‍ സപ്പോര്‍ട്ട് ചെയ്യുന്ന വിന്‍ഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളില്‍ ഈ സേവനം ലഭ്യമാകുന്നുണ്ട്.

ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. 1995ലാണ് വിന്‍ഡോസ് 95 ന്റെ അധിക ഫീച്ചറായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വന്നത്. തുടര്‍ന്ന് ഈ സേവനം സൗജന്യമായി നല്‍കി. ആദ്യകാലങ്ങളില്‍ ഒജി സെര്‍ച്ച് ബ്രൗസര്‍ എന്ന പേരിലറിയപ്പെട്ട എക്‌സ്‌പ്ലോറര്‍ ഏറ്റവും പ്രചാരമുള്ള ബ്രൗസറായി മാറുന്നത് 90 കളുടെ അവസാനത്തിലാണ്. 11 തവണ പുതുക്കിയ ബ്രൗസറിന്റെ അവസാനത്തെ വേര്‍ഷന്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 2013 ആയിരുന്നു എന്നാല്‍ നിലവിലുളളത് എക്‌സ്‌പ്ലോറര്‍ വേര്‍ഷന്‍ 11 ആണ്. വിവരസാങ്കേതിക മേഖലയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം എക്‌സ്‌പ്ലോററിനെ നവീകരിക്കാന്‍ കമ്ബനി സമയം ചെലവാക്കിയിരുന്നില്ല. ഇന്റര്‍നെറ്റ് ലോകത്ത് ഗൂഗിള്‍ ക്രോമും മറ്റു സെര്‍ച്ച് എഞ്ചിനുകളും ആധിപത്യം സ്ഥാപിച്ചതോടെ എക്‌സ്‌പ്ലോററുടെ ഉപയോക്താക്കള്‍ കുറയുകയായിരുന്നു.

ട്വിറ്ററിന്റെ പുതിയ സിഇഒയെ പരിചയപ്പെടുത്തി ഇലോണ്‍ മസ്‌ക്. ഒരു നായ ഓഫീസ് ചെയറില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന് പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തത്.

ഫ്‌ലോകിയെന്നാണ് നായയുടെ പേര്. മസ്‌കിന്റെ സ്വന്തം നായക്കുട്ടിയാണ് ഇത്. കൂടാതെ ഇതിനോടൊപ്പം പരാഗ് അഗര്‍വാളിനെക്കാള്‍ മികച്ച ആളാണെന്ന് സൂചിപ്പിച്ച് കൊണ്ട് മുമ്ബത്തെയാളെക്കാള്‍ മികച്ച ആളാണ് പുതിയ സിഇഒ എന്നും റിപ്ലൈ ട്വീറ്റില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.

2022 ഒക്ടോബറില്‍ ഇലോണ്‍ മാസ്‌ക് 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ട്വിറ്റര്‍ സ്വന്തമാക്കിയത് . ഇതിന് പിന്നാലെ ട്വിറ്ററിന്റെ അന്നത്തെ സിഇഒ പരാഗ് അഗര്‍വാളിനേയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാലിനെയും ലീഗല്‍ പോളിസി ട്രസ്റ്റ് മേധാവി വിജയ ഗഡ്ഡെയേയും ഇലോണ്‍ മസ്‌ക് പുറത്താക്കിയിരുന്നു.

ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ചാറ്റ്ബോട്ട് പ്രയോജനപ്പെടുത്തി ഏങ്ങനെ കര്‍ഷകരെ സഹായിക്കാം എന്നതിനെ കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ചാറ്റ്ബോട്ട് പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന് കീഴില്‍ ഒരു ചെറിയ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഭാഷിണി എന്ന പേരിലുള്ള ഈ സംഘം വാട്സ്ആപ്പ് ചാറ്റ്ബോട്ട് പരീക്ഷിച്ച് വരികയാണ്.

വോയ്സ് നോട്ടുകള്‍ വഴി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും ഉത്തരം നല്‍കുന്ന തരത്തില്‍ വാട്സ്ആപ്പ് ചാറ്റ്ബോട്ട് പരിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സ്മാര്‍ട്ട്ഫോണില്‍ ടൈപ്പ് ചെയ്യാന്‍ അറിയാത്ത കര്‍ഷകര്‍ക്ക് വോയ്സ് നോട്ടുകളിലൂടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. നിലവില്‍ ഇംഗ്ലീഷ് അടക്കം പന്ത്രണ്ട് ഭാഷകളെ വാട്സ്ആപ്പ് ചാറ്റ്ബോട്ട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടുതല്‍ ഭാഷകളെ ഉള്‍പ്പെടുത്തി ഇതിന്റെ സാധ്യത മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും അണിയറയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പ് ഓഡിയോ സന്ദേശങ്ങള്‍ ടെക്സ്റ്റാക്കി മാറ്റാന്‍ സാധിക്കുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചര്‍ കൂടിയാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ആദ്യം ലഭിക്കുക.

ഐഫോണില്‍ വിജയകരമായാല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളിലേക്കും ഈ ഫീച്ചര്‍ ഉടന്‍ എത്താന്‍ സാധ്യതയുണ്ട്. ഓഡിയോ സന്ദേശത്തില്‍ എന്താണ് പറയുന്നതെന്ന് തിരിച്ചറിഞ്ഞതിനുശേഷമാണ് ഇവ ടെക്സ്റ്റ് രൂപത്തില്‍ മാറ്റുക. എന്നാല്‍, ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതില്‍ ചില വെല്ലുവിളികള്‍ വാട്‌സ്ആപ്പ് നേരിടുന്നുണ്ട്. ഓഡിയോ മെസേജിലെ ചില വാക്കുകള്‍ തിരിച്ചറിയാന്‍ കഴിയാതെ വരികയോ, ട്രാന്‍സ്‌ക്രിപ്ഷനായി സെറ്റ് ചെയ്തിരിക്കുന്ന ഭാഷകള്‍ക്ക് പുറമേ മറ്റേതെങ്കിലും ഭാഷയിലാണ് ഓഡിയോ സന്ദേശമെങ്കിലോ ഈ സേവനം പ്രയോജനപ്പെടണമെന്നില്ല.

അതേസമയം, ട്രാന്‍സ്‌ക്രിപ്ഷനുകള്‍ ഡിവൈസില്‍ തന്നെ നടക്കുന്നതിനാല്‍ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുന്നതാണ്.

റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യുആര്‍ കോഡ് ഉപയോഗിച്ച് ഇനി ട്രെയിന്‍ ടിക്കറ്റെടുക്കാം. ക്യുആര്‍ കോഡ് യുടിഎസ് ആപ്പ് വഴി സ്‌കാന്‍ ചെയ്ത് എത്തേണ്ട സ്ഥലവും മറ്റ് വിവരങ്ങളും നല്‍കിയാല്‍ മൊബൈല്‍ വഴി തന്നെ പേയ്മെന്റ് കൂടി നടത്തി ടിക്കറ്റ് സ്വന്തമാക്കാം. ഇത്തരത്തില്‍ പ്ലാറ്റ്ഫോം ടിക്കറ്റും സീസണ്‍ ടിക്കറ്റുകളും സ്വന്തമാക്കാം. ജനറല്‍ ടിക്കറ്റുകളും ഇതുവഴി സ്വന്തമാക്കാം.

ടിക്കറ്റുകള്‍ വാങ്ങാനായി യുടിഎസ് ആപ്പുകള്‍ നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ക്യുആര്‍ കോഡ് രീതി കുറച്ചുകൂടി എളുപ്പമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ 24 കോടി ടിക്കറ്റുകളാണ് ഇതിനോടകം ഓണ്‍ലൈന്‍ വഴി വിറ്റഴിച്ചതെന്ന് റെയില്‍വേ പറയുന്നു.

ഡല്‍ഹി: സൈബര്‍ ക്രൈമുകള്‍ ചെറുക്കാനും ആള്‍മാറാട്ട ഫോണ്‍കോളുകള്‍ തിരിച്ചറിയാനും ട്രൂ കോളറുമായി സഹകരിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. പൊലീസിന്റെ ഔദ്യോഗിക ഫോണ്‍ നമ്ബറുകള്‍ ട്രൂ കോളര്‍ ആപ്ലിക്കേഷനില്‍ നല്‍കി ജനങ്ങളെ ബോധവത്കരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

കോവിഡ് മഹാമാരിയുടെ സമയത്ത് ധാരാളം സ്പാം ഫോണ്‍ കോളുകള്‍ തിരിച്ചറിഞ്ഞതു ട്രൂ കോളര്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ്. ഓക്സിജന്‍ സിലിണ്ടറുകളും മരുന്നുകളുമൊക്കെ ലഭ്യമാണെന്ന് അറിയിച്ചു കൊണ്ടു വ്യാജ കോളുകള്‍ ധാരാളമായി ഇക്കാലത്തു വന്നിരുന്നു.

ഇത്തരം നമ്ബറുകള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാന്‍ സഹായിച്ചതു ട്രൂ കോളര്‍ ആപ്ലിക്കേഷനാണെന്നു പറയുന്നു ഡിസിപി സുമന്‍ നല്‍വ. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജനേ ഫോണില്‍ ബന്ധപ്പെട്ട് കബളിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് അറുതി വരുത്താനാണ് ട്രൂ കോളറുമായി സഹകരിക്കുന്നത്.

ടിക് ടോക്കിന്റെ ഇന്ത്യയിലുള്ള മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ആകെ 40 ജീവനക്കാരാണ് കമ്ബനിയില്‍ ബാക്കിയുണ്ടായിരുന്നത്.

പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച്ച കമ്ബനിയിലെ ജീവനക്കാര്‍ക്ക് പിങ്ക് സ്ലിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഫെബ്രുവരി 28 ആയിരിക്കും ജീവനക്കാരുടെ അവസാന തൊഴില്‍ദിനം എന്നാണ് സൂചന. ഷോര്‍ട്ട് വീഡിയോകളിലൂടെ ആഗോളതലത്തില്‍ തരംഗമായ പ്ലാറ്റ്ഫോമാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്. ഒമ്ബത് മാസത്തെ ശമ്ബളം നഷ്ടപരിഹാരമായി ജീവനക്കാര്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ നിരോധനത്തിന് മുമ്ബ് ടിക് ടോകിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായിരുന്നു ഇന്ത്യ. 2020 ജൂണിലാണ് ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചത്. കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച് ടിക്ക് ടോക്കിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്.

ലക്നൗ: ഡിസംബറോടെ യുപിയില്‍ ജിയോ 5ജി പുറത്തിറക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായ മുകേഷ് അംബാനി. യുപിയില്‍ അടുത്ത 4 വര്‍ഷത്തേക്ക് 75,000 കോടി രൂപയുടെ നിക്ഷേപം മുകേഷ് അംബാനി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യ വളരെ ശക്തമായ വളര്‍ച്ചാ പാതയിലാണ.് വികസിത ലോകത്ത് പോലും കാണാത്ത നിരക്കില്‍ ഇന്ത്യക്കാര്‍ സാങ്കേതികവിദ്യ സ്വീകരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉണ്ട് പ്രാദേശിക അസന്തുലിതാവസ്ഥ അതിവേഗം അപ്രത്യക്ഷമാകുന്നു. ഉത്തര്‍പ്രദേശ് ഇതിന്റെ ഉജ്ജ്വല ഉദാഹരണമാണ്, നഗര ഇന്ത്യയും ഗ്രാമീണ ഭാരതവും തമ്മിലുള്ള വിഭജനം അവസാനിക്കുന്നു.കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ മനസ്സില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്നു, ലോകത്തില്‍ ആര്‍ക്കും ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും മുകേഷ് അംബാനി പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് നന്ദി അറിയിക്കുകയും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ 2023-ലെ ബജറ്റിനെയും അഭിനന്ദനമറിയിക്കുകയും അദ്ദേഹം ചെയ്തു.

സാന്‍ ഫ്രാന്‍സിസ്‌കോ: ഓപ്പെറ ബ്രൗസറും തങ്ങളുടെ സേവനത്തിലേക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി ചാറ്റ്‌ബോട്ട്.

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ ഓപ്പെറ ബ്രൗസറില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഓപ്പെറയുടെ മാതൃ കമ്ബനിയായ കുന്‍ലുന്‍ ടെക്ക് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളൊന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല.

മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ബ്രൗസറാണ് ഓപ്പെറ. പരസ്യങ്ങള്‍ തടയുന്നതിനുള്ള ആഡ്ബ്ലോക്കര്‍, ഇന്റഗ്രേറ്റഡ് മെസഞ്ചറുകള്‍, വിപിഎന്‍ തുടങ്ങിയ സൗകര്യങ്ങള്‍ അതില്‍ ചിലതാണ്. നിലവില്‍ ബ്രൗസര്‍ വിപണിയില്‍ 2.4 ശതമാനം വിപണി വിഹിതം മാത്രമാണ് ഓപ്പെറയ്ക്കുള്ളത്.

ആധാര്‍ കാര്‍ഡില്‍ ഒരു വ്യക്തിയുടെ പേര്, വിലാസം, വിരലടയാളം, ഐറിസ് സ്‌കാനുകള്‍, ചിത്രം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലായ്പ്പോഴും ഇത് സുരക്ഷിതമായി സൂക്ഷിക്കണം. ഇതിന് വേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ ആധാര്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങള്‍ അറിയാം…

1. യു ഐ ഡി എ ഐ ( UIDAI)യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

  1. അതില്‍ എന്റെ ആധാര്‍ (My Aadhaar) എന്നതിലേയ്ക്ക് പോയി ആധാര്‍ സേവനങ്ങള്‍ക്ക് താഴെയുള്ള ‘ആധാര്‍ ഓതന്റിക്കേഷന്‍ ഹിസ്റ്ററി’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ ആധാര്‍ നമ്ബറും സെക്യൂരിറ്റി കോഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സെന്‍ഡ് ഒ ടി പി ക്ലിക്ക് ചെയ്യുക.
  3. ലഭിച്ച ഒ ടി പി കൊടുത്ത് പ്രോസീഡ് ക്ലിക്ക് ചെയ്യുക.
  4. നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ എല്ലാ വിശദാംശങ്ങളും ആധാര്‍ ഉപയോഗിച്ച് നിങ്ങള്‍ ചെയ്ത മുന്‍കാല പ്രവര്‍ത്തനങ്ങളും സ്‌ക്രീനില്‍ ദൃശ്യമാകും.

ഇങ്ങനെ പരിശോധിക്കുമ്‌ബോള്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നതായി തോന്നിയാല്‍ എത്രയും വേഗം യു ഐ ഡി എ ഐയുമായി ബന്ധപ്പെടണം. ഇതിനായി 1947 എന്ന ടോള്‍ ഫ്രീ നമ്ബറിലേയ്ക്ക് ഉപയോഗിക്കാം. help@uidai.gov.in എന്ന ഐഡിയില്‍ ഇമെയില്‍ അയയ്ക്കാനും കഴിയും.