ട്വിറ്ററിന്റെ പുതിയ സിഇഒ!

ട്വിറ്ററിന്റെ പുതിയ സിഇഒയെ പരിചയപ്പെടുത്തി ഇലോണ്‍ മസ്‌ക്. ഒരു നായ ഓഫീസ് ചെയറില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന് പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തത്.

ഫ്‌ലോകിയെന്നാണ് നായയുടെ പേര്. മസ്‌കിന്റെ സ്വന്തം നായക്കുട്ടിയാണ് ഇത്. കൂടാതെ ഇതിനോടൊപ്പം പരാഗ് അഗര്‍വാളിനെക്കാള്‍ മികച്ച ആളാണെന്ന് സൂചിപ്പിച്ച് കൊണ്ട് മുമ്ബത്തെയാളെക്കാള്‍ മികച്ച ആളാണ് പുതിയ സിഇഒ എന്നും റിപ്ലൈ ട്വീറ്റില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.

2022 ഒക്ടോബറില്‍ ഇലോണ്‍ മാസ്‌ക് 44 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ട്വിറ്റര്‍ സ്വന്തമാക്കിയത് . ഇതിന് പിന്നാലെ ട്വിറ്ററിന്റെ അന്നത്തെ സിഇഒ പരാഗ് അഗര്‍വാളിനേയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാലിനെയും ലീഗല്‍ പോളിസി ട്രസ്റ്റ് മേധാവി വിജയ ഗഡ്ഡെയേയും ഇലോണ്‍ മസ്‌ക് പുറത്താക്കിയിരുന്നു.