വാട്സ്ആപ്പ് ഓഡിയോ സന്ദേശങ്ങള് ടെക്സ്റ്റാക്കി മാറ്റാന് സാധിക്കുന്ന ട്രാന്സ്ക്രിപ്ഷന് ഫീച്ചറുമായി വാട്സ്ആപ്പ്. ഉപയോക്താക്കള്ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചര് കൂടിയാണിത്. പരീക്ഷണാടിസ്ഥാനത്തില് ഐഫോണ് ഉപയോക്താക്കള്ക്കാണ് ഈ ഫീച്ചര് ആദ്യം ലഭിക്കുക.
ഐഫോണില് വിജയകരമായാല് ആന്ഡ്രോയ്ഡ് ഉപയോക്താക്കളിലേക്കും ഈ ഫീച്ചര് ഉടന് എത്താന് സാധ്യതയുണ്ട്. ഓഡിയോ സന്ദേശത്തില് എന്താണ് പറയുന്നതെന്ന് തിരിച്ചറിഞ്ഞതിനുശേഷമാണ് ഇവ ടെക്സ്റ്റ് രൂപത്തില് മാറ്റുക. എന്നാല്, ഈ ഫീച്ചര് അവതരിപ്പിക്കുന്നതില് ചില വെല്ലുവിളികള് വാട്സ്ആപ്പ് നേരിടുന്നുണ്ട്. ഓഡിയോ മെസേജിലെ ചില വാക്കുകള് തിരിച്ചറിയാന് കഴിയാതെ വരികയോ, ട്രാന്സ്ക്രിപ്ഷനായി സെറ്റ് ചെയ്തിരിക്കുന്ന ഭാഷകള്ക്ക് പുറമേ മറ്റേതെങ്കിലും ഭാഷയിലാണ് ഓഡിയോ സന്ദേശമെങ്കിലോ ഈ സേവനം പ്രയോജനപ്പെടണമെന്നില്ല.
അതേസമയം, ട്രാന്സ്ക്രിപ്ഷനുകള് ഡിവൈസില് തന്നെ നടക്കുന്നതിനാല് പൂര്ണ സുരക്ഷ ഉറപ്പുവരുത്താന് സാധിക്കുന്നതാണ്.

