സാന്‍ ഫ്രാന്‍സിസ്‌കോ: ഓപ്പെറ ബ്രൗസറും തങ്ങളുടെ സേവനത്തിലേക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി ചാറ്റ്‌ബോട്ട്.
ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ ഓപ്പെറ ബ്രൗസറില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഓപ്പെറയുടെ മാതൃ കമ്ബനിയായ കുന്‍ലുന്‍ ടെക്ക് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളൊന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല.
മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ബ്രൗസറാണ് ഓപ്പെറ. പരസ്യങ്ങള്‍ തടയുന്നതിനുള്ള ആഡ്ബ്ലോക്കര്‍, ഇന്റഗ്രേറ്റഡ് മെസഞ്ചറുകള്‍, വിപിഎന്‍ തുടങ്ങിയ സൗകര്യങ്ങള്‍ അതില്‍ ചിലതാണ്. നിലവില്‍ ബ്രൗസര്‍ വിപണിയില്‍ 2.4 ശതമാനം വിപണി വിഹിതം മാത്രമാണ് ഓപ്പെറയ്ക്കുള്ളത്.

