ആധാര്‍ കാര്‍ഡില്‍ ഒരു വ്യക്തിയുടെ പേര്, വിലാസം, വിരലടയാളം, ഐറിസ് സ്‌കാനുകള്‍, ചിത്രം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലായ്പ്പോഴും ഇത് സുരക്ഷിതമായി സൂക്ഷിക്കണം. ഇതിന് വേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ ആധാര്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങള്‍ അറിയാം…
1. യു ഐ ഡി എ ഐ ( UIDAI)യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- അതില്‍ എന്റെ ആധാര്‍ (My Aadhaar) എന്നതിലേയ്ക്ക് പോയി ആധാര്‍ സേവനങ്ങള്‍ക്ക് താഴെയുള്ള ‘ആധാര്‍ ഓതന്റിക്കേഷന്‍ ഹിസ്റ്ററി’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആധാര്‍ നമ്ബറും സെക്യൂരിറ്റി കോഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സെന്‍ഡ് ഒ ടി പി ക്ലിക്ക് ചെയ്യുക.
- ലഭിച്ച ഒ ടി പി കൊടുത്ത് പ്രോസീഡ് ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ എല്ലാ വിശദാംശങ്ങളും ആധാര്‍ ഉപയോഗിച്ച് നിങ്ങള്‍ ചെയ്ത മുന്‍കാല പ്രവര്‍ത്തനങ്ങളും സ്‌ക്രീനില്‍ ദൃശ്യമാകും.
ഇങ്ങനെ പരിശോധിക്കുമ്‌ബോള്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നതായി തോന്നിയാല്‍ എത്രയും വേഗം യു ഐ ഡി എ ഐയുമായി ബന്ധപ്പെടണം. ഇതിനായി 1947 എന്ന ടോള്‍ ഫ്രീ നമ്ബറിലേയ്ക്ക് ഉപയോഗിക്കാം. help@uidai.gov.in എന്ന ഐഡിയില്‍ ഇമെയില്‍ അയയ്ക്കാനും കഴിയും.

