Technology (Page 46)

വാട്‌സ്ആപ്പിന്റെ ഏറ്റവും പ്രധാന ഫീച്ചറായ സ്റ്റാറ്റസ് അപ്ഡേഷനിലാണ് ഇത്തവണ കമ്പനിയുടെ പരിഷ്‌കാരങ്ങള്‍. സ്റ്റാറ്റസില്‍ വരുത്തിയ മാറ്റംകൊണ്ട് സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉപഭോക്താവിന് ഇനി കഴിയും.

പ്രൈവറ്റ് ഓഡിയന്‍സ് സെലക്ടര്‍ ആണ് ഏറ്റവും പ്രധാന ഫീച്ചര്‍. നമ്മുടെ സ്റ്റാറ്റസ് നിശ്ചിത ആളുകളിലേക്ക് മാത്രം എത്തിക്കാനുളള ക്രമീകരണങ്ങള്‍ ഇതിലൂടെ സാദ്ധ്യമാകുന്നു. അങ്ങനെ ഫീച്ചര്‍ ഇനി എല്ലാവരും കാണുമോ എന്ന ആശങ്ക വേണ്ട. എന്നാല്‍ നിങ്ങളുടെ മനസിലെ ആശയം സ്റ്റാറ്റസായി പങ്കിടുകയുമാകാം. ഇതിനായി തിരഞ്ഞെടുത്ത് സേവ് ചെയ്തവര്‍ക്ക് മാത്രമേ സ്റ്റാറ്റസ് ദൃശ്യമാകൂ.

മുപ്പത് സെക്കന്റ് സമയം ദൈര്‍ഘ്യം വരുന്ന വോയിസ് മെസേജ് സ്റ്റാറ്റസായി സേവ് ചെയ്യാവുന്ന ഓപ്ഷനാണ് അടുത്ത ഫീച്ചര്‍ അപ്‌ഡേറ്റ്. എട്ടോളം ഇമോജികള്‍ ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളോട് അതിവേഗം പ്രതികരിക്കാനും സാധിക്കും. ഫീച്ചര്‍ ഇമോജി കഴിഞ്ഞ വര്‍ഷം ഗ്രൂപ്പുകളിലും സ്വകാര്യവുമായ ചാറ്റുകളില്‍ തുടങ്ങിയിരുന്നു ഇവയിനി സ്റ്റാറ്റസിലും ലഭ്യമാക്കും. ടെക്സ്റ്റ് ആയോ ഇമോജി ആയോ വോയിസ് മെസേജ് ആയോ സ്റ്റിക്കറായോ എല്ലാം സ്റ്റാറ്റസിനോട് പ്രതികരിക്കാം. സ്റ്റാറ്റസ് പ്രൊഫൈല്‍ റിംഗുകളാണ് മറ്റൊരു ഫീച്ചര്‍. ഒരാള്‍ പുതിയ സ്റ്റാറ്റസിട്ടാല്‍ അയാളുടെ പേരിന് ചുറ്റും ഒരു മോതിരാകൃതിയില്‍ തിളങ്ങുന്നത് കാണാം. ഇത് ചാറ്റിലോ കോണ്ടാക്ട് പരിശോധിക്കുമ്‌ബോഴോ കാണാം. വരുന്ന ആഴ്ചകളില്‍ത്തന്നെ ഈ ഫീച്ചറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് കമ്ബനി അറിയിക്കുന്നത്.

കുറഞ്ഞ കാലയളവിനുള്ളില്‍ 10 കോടി ഉപയോക്താക്കളെയാണ് നേടി ചാറ്റ്ജിപിടി. ഇതോടെ, ടിക്ടോക്കിനെ മറികടന്നാണ് ചാറ്റ്ജിപിടിയുടെ മുന്നേറ്റം. 2023 ജനുവരിയില്‍ മാത്രം പ്രതിദിനം 1.3 ഉപയോക്താക്കളാണ് ചാറ്റ്ജിപിടിയുടെ ഭാഗമായത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ പോലും പുറത്തിറക്കാതെ രണ്ട് മാസത്തിനുള്ളിലാണ് ചാറ്റ്ജിപിടി റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ചാറ്റ്ജിപിടി പ്രവര്‍ത്തിക്കുന്നത്. 2022 നവംബര്‍ 30- നാണ് ഓപ്പണ്‍ എഐ കമ്ബനിയുടെ നേതൃത്വത്തില്‍ ചാറ്റ്ജിപിടി പുറത്തിറക്കിയത്. ഡിസംബര്‍ 5 തന്നെ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണം 1 മില്യണ്‍ കവിഞ്ഞിരുന്നു.

ടിക്ടോക്ക് 9 മാസവും ഇന്‍സ്റ്റഗ്രാം രണ്ടര വര്‍ഷവും കൊണ്ടാണ് 10 കോടി ഉപയോക്താക്കളെ നേടിയെടുത്തത്. അതേസമയം, ചാറ്റ്ജിപിടിയുടെ പണമടച്ചുള്ള സേവനം ഉടന്‍ തന്നെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുന്നതാണ്.

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പൊലീസ് യൂണിഫോം ധരിച്ച് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കി പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദ്ദേശം.

ഡ്യൂട്ടിക്കിടെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, ഔദ്യോഗിക രേഖകള്‍ പങ്കിടരുത്, ആക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യരുത്. ഇങ്ങനെ പോകുന്നു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. പൊലീസ് ഡയറക്ടര്‍ ജനറല്‍ ശിപാര്‍ശ ചെയ്ത ഇവ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.

ലൈവിലും കോച്ചിങ് ക്ലാസുകളിലും വെബിനാറിലും പങ്കെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന,പട്ടികജാതി-പട്ടികവര്‍ഗ-ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന കമന്റുകള്‍ ഉണ്ടാകരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

നമ്മള്‍ ഇടയ്ക്കിടെ കയറി മൊബൈല്‍ ഫോില്‍ സ്‌ക്രോള്‍ ചെയ്യുന്ന ഫേസ്ബുക്കാണ് ബാറ്ററി ചാര്‍ജ് ഊറ്റികുടിക്കുന്നതെന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരന്‍. ജോര്‍ജ് ഹേവാര്‍ഡാണ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. ഗുരുതര ആരോപണമാണ് ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത്.

ഡേറ്റ സയന്റിസ്റ്റായ ജോര്‍ജ് ആപ്പില്‍ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കും മെസഞ്ചറും ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററി മനപൂര്‍വം ഊറ്റുന്നുണ്ട്. ‘നെഗറ്റീവ് ടെസ്റ്റിങ്’ എന്ന പേരില്‍ യൂസര്‍മാരില്‍ നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഇത് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

ആപ്പിനുള്ളിലെ ഫീച്ചറുകള്‍ പരിശോധിക്കുക, പ്രശ്നങ്ങള്‍ പഠിക്കുക എന്നിവയ്ക്കായി ഉപയോക്താവിന്റെ ഫോണിലെ ബാറ്ററി രഹസ്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ഫേസ്ബുക്കിനെ ‘നെഗറ്റീവ് ടെസ്റ്റിങ്’ സഹായിക്കുന്നു. ആപ്ലിക്കേഷന്റെ വേഗത, ചിത്രങ്ങള്‍ ലോഡാകുന്ന വേഗത എന്നിവയാണ് പരിശോധിക്കപ്പെടുന്നത്. ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പിന് വേണ്ടി ജോലി ചെയ്തിരുന്ന 33-കാരനായ ജോര്‍ജിനെ നെഗറ്റീവ് ടെസ്റ്റിംഗില്‍ പങ്കെടുക്കാത്തതിന്റെ പേരിലാണ് പിരിച്ചുവിട്ടത്.

ദിവസേന ഫേസ്ബുക്ക് ഉപയോഗിക്കുന്ന സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്ബനി ഇപ്പോള്‍. ഉപയോക്താക്കളുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നായിരിക്കുകയാണ് ഇന്ത്യ. സോഷ്യല്‍ മീഡിയ മേജര്‍ മെറ്റ റെഗുലേറ്ററി ഫയലിംഗിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്.

2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം 1.93 ബില്യണാണ്. എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്‌ബോള്‍ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 4 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഉള്ളത്. ഒരു ദിവസം വെബ്‌സൈറ്റ് മുഖാന്തരമോ, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖാന്തരമോ ആണ് ഉപയോക്താക്കള്‍ ഫേസ്ബുക്ക് സന്ദര്‍ശിക്കുന്നത്.

ഇസ്ലാമാബാദ്: മതനിന്ദയുണ്ടാകുന്ന പരാമര്‍ശം ഉണ്ടെന്ന് ആരോപിച്ച് പാകിസ്താനില്‍ വിക്കിപീഡിയ വിലക്കിയെന്ന് റിപ്പോര്‍ട്ട്.

സൈറ്റില്‍ വന്ന വിദ്വേഷ പരാമര്‍ശത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ പാകിസ്താന്‍ 48 മണിക്കൂറിനുള്ളില്‍ പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പാകിസ്താനിലെ ടെലികോം അതോറിറ്റിയുടെതായിരുന്നു ഉത്തരവ്. എന്നാല്‍, വിക്കിപീഡിയ ഇതിന് തയ്യാറാകാതെ വന്നതോടെ സൈറ്റ് നിരോധിക്കുകയായിരുന്നു.

വിദ്വേഷ പരാമര്‍ശം നീക്കം ചെയ്താല്‍ സൈറ്റ് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കുമെന്നാണ് പാകിസ്താന്റെ നിലപാട്. മതനിന്ദയുടെ പേരില്‍ മുമ്ബും പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പാകിസ്താനില്‍ നിരോധിച്ചിട്ടുണ്ട്.

അക്കൗണ്ട് സസ്പെന്‍ഷനിലായാല്‍ അടുത്ത മാസം മുതല്‍ അപ്പീല്‍ നല്‍കിത്തുടങ്ങാമെന്ന് ട്വിറ്ററിന്റെ അറിയിപ്പ്.

അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളനുസരിച്ചാണ് അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ഇനി മുതല്‍ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെടുകയുള്ളൂ. നിയമലംഘനങ്ങള്‍ക്കുള്ള നടപടികളുടെ കാഠിന്യം ഇനി മുന്നോട്ടും കുറയ്ക്കുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. ട്വീറ്റുകളുടെ എണ്ണത്തിന് പരിധി നിഷേധിക്കുക, ട്വീറ്റുകള്‍ റിമൂവ് ചെയ്യാനാവശ്യപ്പെടുക തുടങ്ങിയവയായിരിക്കും ഇനി നിയമലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍.

ഉപഭോക്താക്കളുടെ ചില സ്വകാര്യ വിവരങ്ങള്‍ ഗൂഗിള്‍ ഫൈയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിള്‍. ഗൂഗിള്‍ ഫൈ ഉപയോക്താക്കളുടെ ഡാറ്റ സൂക്ഷിച്ചിരുന്ന സിസ്റ്റം ആക്രമിക്കപ്പെട്ടെന്ന് ഉപയോക്താക്കളോട് ഗൂഗിള്‍ ഇ-മെയില്‍ വഴി അറിയിച്ചതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപയോക്താക്കളുടെ ഫോണ്‍ നമ്ബരുകള്‍, സിം കാര്‍ഡ് സീരിയല്‍ നമ്ബരുകള്‍, അക്കൗണ്ട് സ്റ്റാറ്റസ്, മൊബൈല്‍ സര്‍വീസ് പ്ലാനുകള്‍ മുതലായ സുപ്രധാന വിവരങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഗൂഗിള്‍ പറയുന്നു. പേരുകള്‍, ഇ മെയില്‍ അഡ്രസുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മറ്റ് ബാങ്ക് വിവരങ്ങള്‍, സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങള്‍, പിന്‍ നമ്ബരുകള്‍, പാസ്വേര്‍ഡുകള്‍, മുതലായവ ഈ സിസ്റ്റത്തില്‍ ശേഖരിക്കപ്പെട്ടിരുന്നില്ല എന്നത് നേരിയ ആശ്വാസമാകുന്നുണ്ട്.

തങ്ങള്‍ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഫൈ ഉപയോക്താക്കള്‍ എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിളിന്റെ സ്വന്തം സിസ്റ്റത്തില്‍ മോഷ്ടിച്ച വിവരങ്ങള്‍ ഉപയോഗിച്ച് യാതൊരു വിധത്തിലുമുള്ള കടന്നുകയറ്റമോ സംശയാസ്പദമായ സംഭവങ്ങളോ മോഷണത്തിന് ശേഷം ഉണ്ടായിട്ടില്ലെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു.

ഡല്‍ഹി: ഇന്ത്യയില്‍ 36 ലക്ഷം അക്കൗണ്ടുകള്‍ റദ്ദ് ചെയ്തതായി വാട്സാപ്പ്. ലോകമെമ്ബാടും വാട്‌സപിന് രണ്ട് ബില്ല്യണില്‍ അധികം ഉപഭോക്താക്കളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഇന്ത്യയിലാണ് ഉള്ളത്. 2021 ഫെബ്രുവരിയില്‍ പുറത്തുവന്ന കണക്കനുസരിച്ച് ഇന്ത്യയില്‍ 53 കോടിയിലധികം പേര്‍ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ട്.

2022 ഡിസംബറില്‍ മെറ്റ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം അതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ 2021-ലെ ഐടി ചട്ടപ്രകാരം മെറ്റയില്‍ ഡിജിറ്റല്‍ പ്ലാറ്റഫോമുകള്‍ അവര്‍ക്ക ലഭിച്ച പരാതികള്‍, പ്രശ്‌ന പരിഹാരം കണ്ടതിന്റെ കണക്കുകള്‍ എന്നിവ പ്രസിദ്ധീകരിക്കണമെന്നുണ്ട്. ഈ വ്യവസ്ഥ പ്രകാരമാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

പേയ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ട്വിറ്റര്‍. ഇതിന്റെ ഭാഗമായുളള റെഗുലേറ്ററി ലൈസന്‍സുകള്‍ക്ക് ട്വിറ്റര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പേയ്‌മെന്റ് ഫീച്ചറിന്റെ വികസനം ട്വിറ്ററിലെ പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടറായ എസ്തര്‍ ക്രോബോര്‍ഡാണ് നയിക്കുക. അതേസമയം, പേയ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ ട്വിറ്റര്‍ നടത്തിയിട്ടില്ല.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, പിയര്‍-ടു-പിയര്‍ പേയ്‌മെന്റുകള്‍, ഇ- കൊമേഴ്‌സ് ഷോപ്പിംഗ് എന്നിവ ഒറ്റ കുടക്കീഴില്‍ ഉള്‍ക്കൊള്ളിക്കുന്ന ‘ദി എവരിതിംഗ് ആപ്പ്’ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഇലോണ്‍ മസ്‌ക് ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പേയ്‌മെന്റ് ഫീച്ചര്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നീക്കം.

ട്വിറ്ററിന്റെ സാമ്ബത്തിക നില ഉയര്‍ത്തുന്നതിനായി നിരവധി മാറ്റങ്ങള്‍ ഇതിനോടകം തന്നെ ഇലോണ്‍ മസ്‌ക് നടപ്പാക്കിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്. സബ്‌സ്‌ക്രിപ്ഷന്‍ മുഖാന്തരമാണ് അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക് നല്‍കുന്നത്.