Technology (Page 4)

ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ പുത്തൻ ഫോൺ അവതരിപ്പിച്ചു. ചൈനയിൽ മാർച്ചിൽ അവതരിപ്പിച്ച ഷവോമി സിവി 4 പ്രോയുടെ റീബാഡ്ജ്ഡ് വേർഷനാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 39,999 രൂപയാണ് ഷവോമി 14 സിവിയുടെ അടിസ്ഥാനവില. കൂടുതൽ ഫീച്ചറുകൾ ഉള്ള മോഡലുകൾക്ക് വില കൂടും. 47,999 രൂപയാണ് 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പ്രീമിയം ഫോണിന് വില വരുന്നത്.

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇടത്തരം മോഡലിന് 42,999 രൂയാണ് വില. സിവി എന്നത് സിനിമാറ്റിക് വിഷൻ എന്നതിന്റെ ചുരുക്കപ്പേരാണ്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ദൃശ്യങ്ങൾ കൂടുതൽ മിഴിവാർന്ന രൂപത്തിൽ പകർത്താൻ കഴിയും എന്നതാണ്. സിനിമാറ്റിക് വിഷൻ ഫീച്ചറിന്റെ സഹായത്തോടെ ദൃശ്യങ്ങളുടെ കഥപറച്ചിൽ വരെ സാധ്യമാക്കുന്ന തരത്തിലാണ് ഇതിലെ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലെയ്ക പിന്തുണയുള്ള ട്രിപ്പിൾ റിയർ കാമറ യൂണിറ്റും ഒപ്പം ഡ്യുവൽ 32 മെഗാപിക്സൽ ഫ്രണ്ട് കാമറയുമാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ക്വാൽക്കം സ്‌നാപ്ഡ്രാഗൺ 8s ജെൻ ത്രീ ചിപ്പ്‌സെറ്റ്, 6.55 ഇഞ്ച് 1.5സ AMOLED സ്‌ക്രീൻ, 120hz റിഫ്രഷ് റേറ്റ്, തുടങ്ങിയവയും ഫോണിലുണ്ട്.

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ഫ്രോഡ് എന്ന സാമ്പത്തികത്തട്ടിപ്പിനെതിരെ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ട സമയമാണിത്. തികഞ്ഞ അവബോധം കൊണ്ടുമാത്രമേ നമുക്ക് ഈ തട്ടിപ്പ് തടയാൻ കഴിയൂവെന്നാണ് മുന്നറിയിപ്പ്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും തട്ടിപ്പിനായി വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്‌സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്‌സലിനുള്ളിൽ എം.ഡി.എം.എയും പാസ്‌പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാൾ പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോകോളിൽ വന്നായിരിക്കും ഈ ആവശ്യങ്ങൾ ഉന്നയിക്കുക.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.

നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിങ്ങൾ സമ്പാദ്യം മുഴുവൻ കൈമാറുന്നു.

തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല. അവർക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

പുതിയ ഐഒഎസ് 18 അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ജൂൺ 10 ന് ആരംഭിക്കുന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ വെച്ചായിരിക്കും പുതിയ ഐഫോൺ സോഫ്റ്റ് വെയർ അവതരിപ്പിക്കുക. ഐഒഎസ് 18 ലെ എഐ ഫീച്ചറുകൾ ഫോണിൽ തന്നെയാണ് പ്രോസസ് ചെയ്യുക.

പുതിയ ഐഒഎസ് 18 ൽ എഐ സാങ്കേതിക വിദ്യകളിൽ അധിഷ്ടിതമായ ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഐഫോൺ 15 സീരീസിൽ പ്രോ മോഡലുകളിലും പുതിയ ഐഫോൺ 16 സീരീസിലും മാത്രമേ ഈ എഐ ഫീച്ചറുകൾ ലഭിക്കുകയുള്ളൂവെന്നാണ് പുറത്തു വരുന്ന റിപ്പോട്ടുകൾ.

മുൻനിര എഐ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഐഒഎസ് 18ൽ എഐ ഫീച്ചറുകൾ എത്തുക എന്നാണ് വിവരം.

പാട്ടിന്റെ വരിയോ പേരോ ഓർമയില്ലെങ്കിലും ഇനി വളരെ എളുപ്പത്തിൽ തന്നെ പാട്ട് കണ്ടുപിടിക്കാം. ഇതിനായുള്ള പുത്തൻ ഫീച്ചർ യൂട്യൂബ് മ്യൂസിക് അവതരിപ്പിച്ചു. ആപ്പിളിന്റെ ഷസാമിന് സമാനമാണ് പുതിയ ഫീച്ചർ. ‘പ്ലേ, സിങ്, ഓർ ഹം എ സോങ്’ എന്നതാണ് ഈ ഫീച്ചർ. ഏത് പാട്ടുകൾ ആണ് വേണ്ടത് അതിന്റെ വരികൾ അറിയില്ലെങ്കിൽ മൂളിയാൽ മതി.

ആൻഡ്രോയിഡ് ഫോണുകളിൽ യൂട്യൂബിൽ സെർച്ച് ബട്ടണിൽ തന്നെയാകും പുതിയ ഫീച്ചർ ലഭ്യമാകുക. മറ്റൊരു ഉപകരണത്തിൽ വെച്ചാലും അത് തിരിച്ചറിഞ്ഞ പാട്ടു കണ്ടുപിടിക്കാനും ഇതിന് കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

അതേസമയം, ഈ ഫീച്ചർ ഗൂഗിൾ അസിസ്റ്റന്റിൽ നേരത്തെ ലഭ്യമായിരുന്നു. എന്നാൽ അതിനു ചില പോരായ്മകൾ ഉണ്ടായിരുന്നു. അതിനേക്കാൾ മികച്ച സേവനമാണ് യുട്യൂബ് മ്യൂസിക്കിൽ കിട്ടുന്നതെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രണ്ടുകേസുകളിൽ മാത്രം നഷ്ടമായത് 5.61 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ട്. നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്‌സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്‌സലിനുള്ളിൽ എം.ഡി.എം.എയും പാസ്‌പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാൾ പറയുന്നു.

വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോകോളിൽ വന്നായിരിക്കും ഈ ആവശ്യങ്ങൾ ഉന്നയിക്കുകയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു.നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു.

തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല. അവർക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി നവീകരിച്ച കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ IOS/ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണെന്ന അറിയിപ്പുമായി കെഎസ്ഇബി. നിരവധി ഫീച്ചറുകൾ ഇപ്പോൾ ഈ ആപ്പിൽ ലഭ്യമാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

🔵ബില്ലുകൾ ഒരുമിച്ചടയ്ക്കാം

രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബിൽ, പെയ്മെൻ്റ്, ഉപയോഗം തുടങ്ങിയ രേഖകൾ പരിശോധിക്കാനും അവസരമുണ്ട്.

🔵ക്വിക്ക് പേ, രജിസ്റ്റർ ചെയ്യാതെ തന്നെ

ആപ്പിൽ ലോഗിൻ ചെയ്യാതെ തന്നെ13 അക്ക കൺസ്യൂമർ നമ്പരും മൊബൈൽ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്മെൻ്റ് ചെയ്യാം.

🔵ഒറ്റ ക്ലിക്കിൽ പരാതി അറിയിക്കാം

വൈദ്യുതി സംബന്ധമായ പരാതികൾ തികച്ചും അനായാസം രജിസ്റ്റർ ചെയ്യാം

🔵രജിസ്റ്റർ ചെയ്യാം, വിവരങ്ങളറിയാം

ബിൽ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്കണക്ഷൻ സംബന്ധിച്ച മുന്നറിയിപ്പുകളും ലഭിക്കാൻ ഫോൺ നമ്പറും ഇ മെയിൽ വിലാസവും രജിസ്റ്റർ ചെയ്യാം.

🔵സേവനങ്ങൾ വാതിൽപ്പടിയിൽ

രജിസ്റ്റർ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്സ് മാറ്റം, പോസ്റ്റ് മാറ്റിയിടൽ തുടങ്ങിയ നിരവധി സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാകും

🔵ലോഗിൻ ചെയ്യാം, തികച്ചും അനായാസം

ഫോൺ നമ്പരോ ഇ മെയിൽ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിൻ ചെയ്യാം.

🔵ബിൽ കാൽക്കുലേറ്റർ

ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബിൽ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.

🔵പഴയ ബില്ലുകൾ കാണാം

കൺസ്യൂമർ നമ്പരും രജിസ്റ്റേഡ് ഫോൺ നമ്പരും രേഖപ്പെടുത്തി പഴയ ബില്ലുകൾ കാണാം, ഡൗൺലോഡ് ചെയ്യാം.

ന്യൂയോർക്ക്: ഏറെക്കാലമായി ഐഫോൺ പ്രേമികൾ ആപ്പിളിന്റെ ഫോൾഡബിൾ ഫോണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മടക്കിവെക്കാവുന്ന ഡിസ്‌പ്ലെകളുള്ള ഫോണുകൾ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് ആപ്പിൾ എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

ഫോൾഡബിൾ ഫോണുകൾക്കായി പേറ്റന്റുകൾക്ക് ആപ്പിൾ അപേക്ഷ നൽകിയും ചെയ്തിട്ടുണ്ട്. എന്നാൽ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണുകൾ വിപണിയിൽ എത്താൻ വൈകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

2027 വരെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലെത്തില്ല എന്നാണ് മാർക്കറ്റ് റിസർച്ച് സംരംഭമായ ട്രെൻഡ്ഫോഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഫോൾഡബിൾ ഐഫോൺ മാർക്കറ്റിൽ വൻ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർക്കറ്റിൽ ഫോൾഡബിൾ ഫോൺ ഇറക്കും മുമ്പ് സാങ്കേതികമായി ഏറ്റവും മികച്ച ഘടന അതിന് നൽകാനായുള്ള ഗവേഷണത്തിലാണ് ആപ്പിളെന്നാണ് സൂചനകൾ. അതേസമയം, സാംസങും വൺപ്ലസും വിവോയുമെല്ലാം ഫോൾഡബിൾ ഫോണുകളുമായി വിപണിയിൽ സജീവമായിക്കഴിഞ്ഞു. ആപ്പിൾ ഇവയെ എല്ലാം മറിക്കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. പുതിയ അപ്‌ഡേറ്റുകൾ കൊണ്ടു വരാൻ എപ്പോഴും വാട്ട്‌സ് ആപ്പ് ശ്രദ്ധിക്കാറുണ്ട്. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളിലെ മാറ്റമാണ് ഇപ്പോഴത്തെ പുതിയ അപ്‌ഡേഷൻ.

സ്റ്റാറ്റസ് അപ്പ്ഡേറ്റ് ട്രേയിലാണ് പുത്തൻ പരിഷ്‌കരണം. അതായത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്പ്ഡേറ്റ്സ് ഇന്റർഫെയ്സിൽ വ്യത്യസ്തയാണ് പരീക്ഷിക്കുന്നത്. വലുതും ലംബവുമായ രീതിയിൽ തമ്പ്നെയിൽസ് കാണാൻ കഴിയും. ഉപഭോക്താക്കളുടെ പ്രൊഫൈൽ പിക്ച്ചറിന്റെ വലുപ്പത്തിലാണ് ഇപ്പോൾ സ്റ്റാറ്റസ് അപ്പ്ഡേറ്റ് കാണാനാകുക, സ്റ്റാറ്റസ് ഓപ്പണാക്കാതെ എന്താണെന്ന് വ്യക്തമാകുക പ്രയാസമാണ്. പുതിയ സ്റ്റാറ്റസ് പ്രകാരം ഇവ ഓപ്പണാക്കാതെ തന്നെ എന്താണ് അപ്പ്ലോഡ് ചെയ്തിരിക്കുന്നതെന്ന് അറിയാൻ കഴിയുമെന്നതാണ് ഈ അപ്‌ഡേറ്റിന്റെ പ്രത്യേകത.

അടുത്തിടെ സ്റ്റാറ്റസുകളുടെ ദൈർഘ്യം 30 സെക്കന്റിൽ നിന്നും 1 മിനിറ്റായി വാട്ട്‌സ് ആപ്പ് മാറ്റിയിരുന്നു. ഈ മാറ്റത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ 4 ലക്ഷത്തിലധികം കുട്ടികൾ പുതിയ അദ്ധ്യയന വർഷത്തിൽ ഐ.സി.ടി. പാഠപുസ്തകത്തിലൂടെ നിർമിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്ന വിധമാണ് ‘കമ്പ്യൂട്ടർ വിഷൻ’ എന്ന അദ്ധ്യായത്തിലെ പ്രവർത്തനം. കുട്ടികൾ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് വരെ ഭാവങ്ങൾ തിരിച്ചറിയാൻ കമ്പ്യൂട്ടറിന് സാധിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേപോലെ എ.ഐ. പഠിക്കാൻ അവസരം ലഭിക്കുന്നത്. ഈ അദ്ധ്യയന വർഷം 1, 3, 5, 7 ക്ലാസുകളിലേയ്ക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയങ്ങളിലായി പുതിയ ഐ.സി.ടി. പുസ്തകങ്ങളെത്തുന്നത്. കുട്ടിയുടെ കാര്യകാരണ ചിന്ത, വിശകലന ശേഷി, പ്രശ്‌ന നിർധാരണശേഷി എന്നിവ വികസിപ്പിക്കുന്നത് അവരുടെ സർവതോന്മുഖമായ വികാസത്തെ സ്വാധീനിക്കും എന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ പരാമർശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് യുക്തിചിന്ത, പ്രോഗ്രാമിംഗ് അഭിരുചി വളർത്തൽ എന്നിവയ്ക്ക് പ്രത്യേക പരിഗണന പ്രൈമറി തലത്തിലെ ഐ.സി.ടി. പാഠപുസ്തകങ്ങളിൽ നൽകിയിട്ടുള്ളത്.

സ്‌ക്രാച്ചിൽ വിഷ്വൽ പ്രോഗ്രാമിംഗ് പഠിച്ച് മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിംഗ്, എ.ഐ., റോബോട്ടിക്‌സ് തുടങ്ങിയവ പരിശീലിക്കാൻ സമാനമായ ‘പിക്‌റ്റോബ്ലോക്ക്’ പാക്കേജാണ്, പാഠപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമായ മുഴുവൻ സോഫ്റ്റ്‌വെയറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്‌ടോപ്പുകളിൽ ലഭ്യമാക്കും. ഒന്ന്, മൂന്ന് ക്ലാസുകളിലേയ്ക്കുള്ള പുതിയ ഐ.സി.ടി. പാഠപുസ്തകത്തിൽ ചിത്രരചന, വായന, അക്ഷരശേഷി, സംഖ്യാബോധം, ചതുഷ്‌ക്രിയകൾ, താളം തുടങ്ങിയവ ഉൾപ്പെടുന്ന ജികോബ്രിസ്, എജ്യൂആക്ടിവേറ്റ്, ഒമ്‌നിടെക്‌സ്, ടക്‌സ്‌പെയിന്റ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത എഡ്യൂക്കേഷൻ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്‌നൽ, വേസ്റ്റ് ചാലഞ്ച് ആപ്ലിക്കേഷനുകളിലൂടെ ട്രാഫിക് നിയമങ്ങൾ, മാലിന്യ നിർമാർജനം തുടങ്ങിയവ ഗെയിമുകളിലൂടെ കുട്ടികൾ പരിചയപ്പെടുന്നു. ലാംഗ്വേജ് ലാബുകളും പുതിയ പാഠപുസ്തകത്തിലുണ്ട്.

ഒരേ സമയം ജീവിത നൈപുണി പരിപോഷിക്കുന്ന പ്രായോഗിക ഐ.സി.ടി. പ്രവർത്തനങ്ങൾ അവതരിപ്പിക്കുമ്പോഴും മറ്റു വിഷയങ്ങളുടെ പഠനത്തിന് സഹായിക്കുകയും സൈബർ സുരക്ഷ, വ്യാജവാർത്ത തിരിച്ചറിയൽ തുടങ്ങിയവയ്ക്ക് മാർഗ നിർദേശം നൽകുകയും ചെയ്യുന്ന തരത്തിലാണ് പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങൾ. പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളിൽ മുഴുവൻ പ്രൈമറി അധ്യാപകർക്കും പരിശീലനം നൽകാൻ ജൂൺ മാസം മുതൽ ആരംഭിക്കും. അടുത്ത വർഷം 2, 4, 6, 8, 9, 10 ക്ലാസുകൾക്ക് പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങൾ വരും. അധ്യാപകർക്കുള്ള എഐ പരിശീലനം മെയ് മാസത്തിൽ 20,120 അധ്യാപകർ പൂർത്തിയാക്കി.

‘Playables’ ഫീച്ചർ വികസിപ്പിക്കാൻ യൂട്യൂബ്. ആൻഡ്രോയിഡ്, ഐഒഎസ്, വെബ് പ്ലാറ്റ് ഫോമുകളിൽ ഉടനീളം ഫീച്ചർ വർധിപ്പിക്കാനാണ് യുട്യൂബ് പദ്ധതിയിടുന്നത്. യൂട്യൂബിൽ ഉപയോക്താക്കൾക്ക് ഗെയിം ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. യൂട്യൂബിലൂടെ ലൈറ്റ് വെയിറ്റ് ഗെയിമുകൾ ആളുകൾക്ക് ആസ്വദിക്കാനുള്ള പ്ലാറ്റ് ഫോമിന്റെ പുതിയ ഓഫറാണ് യൂട്യൂബ് Playables.

ഈ ഗെയിമുകൾ യൂട്യൂബ് മൊബൈൽ ആപ്പുകളിലും ഡെസ്‌ക്ടോപ്പ് വെബ് പതിപ്പിലും ആക്‌സസ് ചെയ്യാം. ഇതിനായി അധിക ഡൗൺലോഡുകളോ ഇൻസ്റ്റാളേഷനുകളോ ആവശ്യമില്ല. യൂട്യൂബ് കൂടുതൽ ആകർഷകമാക്കാനാണ് ഇത്തരത്തിലൊരു അപ്‌ഡേഷന് കൊണ്ടുവരുന്നതെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.

യൂട്യൂബ് പ്ലേഏബിൾസിൽ 75-ലധികം ഗെയിമുകൾ യൂട്യൂബ് വാഗ്ദാനം ചെയ്യുന്നു. ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ഗേമുകളായ ‘ആംഗ്രി ബേർഡ്‌സ് ഷോഡൗൺ,’ ‘കട്ട് ദി റോപ്പ്’, ‘ട്രിവിയ ക്രാക്ക്’ തുടങ്ങിയ ഗെയിമുകളൊക്കെ ഈ പ്ലാറ്റ് ഫോമിൽ ലഭ്യമാണ്. ഗെയിമുകളെ ആക്ഷൻ, സ്പോർട്സ്, ബ്രെയിൻ & പസിൽ, ആർക്കേഡ്, ആർപിജി & സ്ട്രാറ്റജി, ബോർഡ് & കാർഡ്, ട്രിവിയ & വേഡ്, സിമുലേഷൻ എന്നിങ്ങനെ തരം തിരിച്ചാണ് കാണാൻ കഴിയുക.