Technology (Page 30)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടിയുടെ പേരിലും വ്യാജന്മാര്‍ എത്തിയിരിക്കുകയാണ്. ചാറ്റ്ജിപിടിക്ക് സമാനമായ ഫീച്ചറുകളാണ് ഇത്തരം വ്യാജ ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഡിവൈസിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണി ഉയര്‍ത്തിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അപകടകാരിയായ വ്യാജ ചാറ്റ്ജിപിടി ആപ്പുകള്‍ ഏതൊക്കെയെന്ന് നോക്കാം…

ഓപ്പണ്‍ ചാറ്റ്ജിപിടി- എഐ ചാറ്റ്‌ബോട്ട് ആപ്പ്

ചാറ്റ്ജിപിടി ഉപയോഗിക്കുന്ന അതേ ലോഗോ ഉപയോഗിച്ചാണ് ഈ വ്യാജ ആപ്പും പ്ലേ സ്റ്റോറില്‍ ഇടം നേടിയിരിക്കുന്നത്. ഒട്ടനവധി പരസ്യങ്ങള്‍ ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ഈ ആപ്പ് ഉപയോഗിക്കുന്നതിന് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.

എഐ ചാറ്റ്‌ബോട്ട്- ആസ്‌ക് എഐ അസിസ്റ്റന്റ്

മൂന്ന് ദിവസത്തെ സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന വ്യാജ ആപ്പാണിത്. സൗജന്യ സേവനം അവസാനിച്ചാല്‍ പണം ആവശ്യപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനം. മറ്റു വ്യാജ ആപ്പുകളെ പോലെ ഇവയിലും പരസ്യങ്ങള്‍ക്കാണ് മുന്‍തൂക്കം.

എഐ ചാറ്റ്ജിപിടി- ഓപ്പണ്‍ ചാറ്റ്‌ബോട്ട് ആപ്പ്

ചാറ്റ്ജിപിടിയെ പോലെ ഉത്തരം നല്‍കാനാണ് ഈ ആപ്പ് ശ്രമിക്കുന്നത്. പരമാവധി നാല് തവണ ആപ്പിന്റെ സൗജന്യ പതിപ്പ് ഉപയോഗിക്കാന്‍ സാധിക്കും. അതിനുശേഷം അംഗത്വം എടുക്കാനോ, സൗജന്യ ട്രയലിനായി പണം അടയ്ക്കാനോ ആവശ്യപ്പെടുന്നു.

സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കണ്ണു നട്ട് ദീര്‍ഘനേരം ചെലവഴിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഇതില്‍ പറയുന്ന അപകടം നിങ്ങളുടെ കാഴ്ചയെയും ബാധിച്ചേക്കാം. ഇത്തരത്തിലുള്ള ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡിജിറ്റല്‍ ഐ സ്ട്രെയിന്‍ എന്നറിയപ്പെടുന്ന ‘സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം’. ഈ ഉപകരണങ്ങളില്‍ നിന്ന് പുറപ്പെടുന്ന നീല വെളിച്ചത്തിലേക്ക് നീണ്ടസമയം നോക്കിയിരുന്നാല്‍ കണ്ണുകള്‍ ഈ അവസ്ഥക്ക് വിധേയമാകും.

ബ്ലൂ ലൈറ്റ് എക്‌സ്‌പോഷര്‍, സ്‌ക്രീന്‍ഗ്ലെയര്‍, ബ്ലിങ്കിംഗ് ഇങ്ങിനെ പല ഘടകങ്ങളും സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോമിനു കാര്യമാണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന ഉയര്‍ന്ന ഊര്‍ജ്ജമുള്ള (HEV) നീലവെളിച്ചം കണ്ണുകളിലേക്ക് തുളച്ചുകയറുകയും റെറ്റിനയ്ക്ക് കേടുപാടുകള്‍ വരുത്തുകയും പലവിധ കാഴ്ചാ പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. സ്‌ക്രീന്‍ ഗ്ലെയര്‍ കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കും, തലവേദന ഉണ്ടാക്കും, ഈ ഉപകരണങ്ങളുടെ ബ്ലിങ്കിങ് കണ്ണുകള്‍ക്ക് വരള്‍ച്ചയും അസ്വസ്ഥതയുമുണ്ടാക്കും.

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം എത്രകാലം നീണ്ടുനില്‍ക്കും?

സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ദൈര്‍ഘ്യം വ്യക്തിയെയും രോഗലക്ഷണങ്ങളുടെ തീവ്രതയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. മിക്ക കേസുകളിലും, ലക്ഷണങ്ങള്‍ താല്‍ക്കാലികമാണ്, സ്‌ക്രീന്‍ സമയത്തില്‍ നിന്ന് പതിവായി ഇടവേളകള്‍ എടുക്കുന്നതിലൂടെയും നിങ്ങളുടെ ഉപകരണത്തിന്റെ തെളിച്ചവും ദൃശ്യതീവ്രതയും ക്രമീകരിക്കുന്നതിലൂടെയും സ്‌ക്രീന്‍ സുഖപ്രദമായ അകലത്തില്‍ സ്ഥാപിക്കുന്നതിലൂടെയും ഈ അപകടത്തില്‍ നിന്നും രക്ഷ നേടാനാകും.

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം തടയാം…

കണ്ണിന് അസ്വസ്ഥതയുടെ നേരിയ ലക്ഷണങ്ങള്‍ കാണുമ്‌ബോള്‍ത്തന്നെ നിങ്ങളുടെ സ്‌ക്രീന്‍ സമയം കുറയ്ക്കുകയും നല്ല നേത്ര പരിചരണ ശീലങ്ങള്‍ പരിശീലിക്കുകയും ചെയ്യണം. പക്ഷെ ലക്ഷണങ്ങള്‍ മാറുന്നില്ലെങ്കില്‍ നേത്രരോഗങ്ങള്‍ ഉണ്ടെന്നു സംശയിക്കണം. അതിനാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക.

കണ്ണുകളുടെ ആയാസം കുറയ്ക്കാം…

ഇടവേളകള്‍ എടുക്കുക: ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കാനും ബുദ്ധിമുട്ട് തടയാനും സഹായിക്കും. നേത്ര സംരക്ഷത്തിനു നിങ്ങള്‍ക്ക് 20-20-20 റൂള്‍ ഉപയോഗിക്കാം. ഇത് കണ്ണിന്റെ ആയാസവും ഡിജിറ്റല്‍ ഐ സ്ട്രയിനും തടയാന്‍ ഉപയോഗിക്കാവുന്ന ഒരു ടെക്‌നിക്കാണ്. ഓരോ 20 മിനിറ്റിലും ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്ന് ഇടവേള എടുക്കുകയും 20 സെക്കന്‍ഡ് നേരത്തേക്ക് 20 അടിയെങ്കിലും അകലെയുള്ള ഒരു വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ് 20-20-20 റൂള്‍.

നിങ്ങളുടെ സ്‌ക്രീന്‍ ക്രമീകരിക്കുക: നിങ്ങളുടെ സ്‌ക്രീനിന്റെ തെളിച്ചവും (Brightness ) ദൃശ്യതീവ്രതയും(Contrast ) ക്രമീകരിക്കുന്നത് സ്‌ക്രീനിന്റെ തിളക്കം കുറയ്ക്കും . ഇത് മൂലം കണ്ണിന്റെ ആയാസവും കുറയും.

കണ്ണിന്റെ ആര്‍ദ്രത നിലനിര്‍ത്തുന്ന തുള്ളിമരുന്ന് ഉപയോഗിക്കുക: കണ്ണുനീരിന് സമാനമായ ഇത്തരം തുള്ളിമരുന്നുകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ കണ്ണുകളെ ഈര്‍പ്പമുള്ളതാക്കാനും വരള്‍ച്ച തടയാനും സഹായിക്കും.

കണ്ണട ധരിക്കുക: നീല വെളിച്ചത്തെ തടയുന്ന പ്രത്യേക ഗ്ലാസുകള്‍ ധരിക്കുന്നത് നീല വെളിച്ചത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കും.

നല്ല ശീലങ്ങള്‍ പരിശീലിക്കുക: കുറഞ്ഞ സമയം , മതിയായ വെളിച്ചം, ഉറങ്ങുന്നതിന് മുമ്ബ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയ നല്ല ശീലങ്ങള്‍ ശീലമാക്കുന്നത് കണ്ണുകളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ സഹായിക്കും.സ്മാര്‍ട്ട് ഫോണിലെ ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍ ഓണാക്കുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കും. ഒരു ടൈമര്‍ സജ്ജീകരിച്ച് സ്‌ക്രീനില്‍ നിന്ന് 20 മുതല്‍ 30 മിനിറ്റ് വരെ അവധി എടുക്കുക. ഇതിനായി നിങ്ങളുടെ സ്മാര്‍ട്ട് വാച്ച് നല്ല രീതിയില്‍ ഉപയോഗിക്കുക.

മനുഷ്യ മസ്തിഷ്‌കത്തില്‍ ചിപ്പു ഘടിപ്പിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് സ്ഥാപനത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. കംപ്യൂട്ടറിനെ ചിപ്പ് വഴി മനുഷ്യന്റെ തലച്ചോറുമായി ബന്ധിപ്പിച്ച് ശരീരം തളര്‍ന്നവര്‍ക്കും കാഴ്ച നഷ്ടമായവര്‍ക്കുമെല്ലാം പരിമിതികളെ മറികടക്കാന്‍ സാധിക്കുമെന്നാണ് ന്യൂറലിങ്കിന്റെ വാഗ്ദാനം.

കംപ്യൂട്ടറിന്റെ സഹായത്തോടെ ശരീരം തളര്‍ന്നവരേയും കാഴ്ച നഷ്ടമായവരേയും സഹായിക്കാന്‍ സാധിക്കുമെന്നാണ് ന്യൂറലിങ്ക് ചിപ്പുകളുടെ അവകാശവാദം. മസ്തിഷ്‌കത്തില്‍ ഘടിപ്പിച്ച ചിപ്പുകളിലേക്ക് കംപ്യൂട്ടറില്‍ നിന്നും ബ്ലൂടൂത്ത് വഴി വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം മുമ്ബ് വിജയിച്ചിരുന്നു.

ആദ്യം ഈ പരീക്ഷണത്തിന് അനുമതി നിഷേദിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ കാണിച്ച് ചിപ്പ് പരീക്ഷണത്തിന് എഫ്ഡിഎ അനുമതി നിഷേധിച്ചുവെന്നായിരുന്നു മാര്‍ച്ചില്‍ വന്ന റിപ്പോര്‍ട്ട്. പരീക്ഷണം കുരങ്ങുകളില്‍ വിജയിച്ചെങ്കിലും മനുഷ്യരിലേക്ക് വ്യാപിപ്പിക്കുന്നതിന് സാങ്കേതികമായി നിരവധി വെല്ലുവിളികളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അനുമതി ലഭിച്ചെന്ന വാര്‍ത്ത സമൂഹമാദ്ധ്യമത്തിലൂടെ ഇലോണ്‍ മസ്‌ക്ക് പങ്കുവെക്കുകയായിരുന്നു. സാങ്കേതികവിദ്യയിലൂടെ മനുഷ്യരെ സഹായിക്കുകയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ന്യൂറലിങ്കിന് മനുഷ്യരില്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ച വിവരം പങ്കുവെച്ചുള്ള ട്വീറ്റില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു. മനുഷ്യരിലെ പരീക്ഷണം സംബന്ധിച്ച ഭാവി പരിപാടികള്‍ വൈകാതെ അറിയിക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക്: ട്വിറ്ററിനു ബദലായി പുതിയ മൈക്രോ ബ്ലോഗിങ് ആപ്ലിക്കേഷനുമായി മെറ്റ. ബാഴ്സലോണ, പ്രൊജക്ട് 92 എന്നീ രഹസ്യനാമങ്ങളില്‍ അറിയപ്പെടുന്ന ആപ്ലിക്കേഷന്‍ ഈ മാസം അവസാനത്തില്‍ ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ട്വിറ്ററിനു സമാനമായ ഫീച്ചറുകളാണ് മെറ്റയുടെ ആപ്പിലുമുള്ളതെന്നാണ് ടെക് വാര്‍ത്താ പോര്‍ട്ടലായ ‘ദി വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ ആപ്പിന്റെ ഐക്കണ്‍ എന്ന പേരില്‍ ഒരു ലോഗോയും പുറത്തുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിനു സമാനമായ കളര്‍കോഡാണ് ഇതിനുമുള്ളത്. ഒരു പോസ്റ്റില്‍ ഉപയോഗിക്കാവുന്ന വാക്കുകളുടെ പരിധി 500 ആകും. വാര്‍ത്താ ലിങ്കുകള്‍ക്കു പുറമെ വിഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാന്‍ സാധിക്കും.

മെറ്റയുടെ ‘ട്വിറ്റര്‍’ വേര്‍ഷന്‍ എന്ന രീതിയിലാണ് പുതിയ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തപ്പെടുന്നത്. ഫേസ്ബുക്കിനു സമാനമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി കണക്ടറായിരിക്കും ഇതും. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാകും ആപ്പെന്നും പുറത്തുവരുന്ന ഫീച്ചറുകളില്‍ പറയുന്നു. എന്നാല്‍, ഏറെക്കുറെ മെറ്റയുടെ മറ്റ് ആപ്പുകള്‍ക്കു സമാനമായ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയായിരിക്കും ഇതിനും ഉണ്ടായിരിക്കുകയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മെസേജ് എഡിറ്റ് ചെയ്യാന്‍ ഓപ്ഷനുമായി വാട്‌സ്ആപ്പ്. ആര്‍ക്കെങ്കിലും അയച്ച തെറ്റായ സന്ദേശങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ 15 മിനിറ്റ് സമയം ലഭിക്കും.

ആദ്യം ശരിയല്ലെന്ന് നിങ്ങള്‍ കരുതുന്ന വാക്യങ്ങളോ വാക്കുകളോ തിരുത്താന്‍ എഡിറ്റ് ബട്ടണ്‍ സഹായിക്കുമെന്നതിനാല്‍ മെസെജ് ഡീലിറ്റ് ചെയ്യേണ്ടി വരില്ല. കൂടാതെ അധികമായി എന്തെങ്കിലും ചേര്‍ക്കുകയുമാകാം.

എഡിറ്റ് ചെയ്യാനായി മെസെജില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് മെനുവില്‍ നിന്ന് ‘എഡിറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ലോങ് മെസെജ് അയക്കുന്നവര്‍ക്ക് 15 മിനിറ്റ് ചെറിയ സമയമായി തോന്നിയേക്കാം. പുതിയ അപ്‌ഡേഷന്‍ ബീറ്റയില്‍ ലഭ്യമായി തുടങ്ങിയെന്നാണ് സൂചന. എല്ലാ ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേഷന്‍ ഉടനടി ലഭ്യമാകില്ല.

ഡിസംബറിനകം രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഇന്ത്യയില്‍ 65 ശതമാനം ഇടങ്ങളിലും 5ജി സേവനം എത്തും. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെലികോം രംഗത്ത് വന്‍ മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. നിലവില്‍, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 5ജി സേവനങ്ങള്‍ ലഭ്യമാണ്. ഇവ ഗ്രാമപ്രദേശങ്ങളിലേക്കും വികസിപ്പിക്കാനാണ് പദ്ധതി. അതേസമയം, രാജ്യത്ത് വ്യാജ കോളുകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ഇതിനോടകം നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി 40 ലക്ഷം സിമ്മുകളാണ് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2022 ഒക്ടോബര്‍ ഒന്ന് മുതലാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 13 ഇടങ്ങളില്‍ മാത്രമാണ് 5ജി സേവനങ്ങള്‍ ലഭിച്ചിരുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഈ വര്‍ഷം മാര്‍ച്ച് വരെ 1.01 ലക്ഷത്തോളം കേന്ദ്രങ്ങളില്‍ 5ജി സേവനത്തിനായുള്ള അടിസ്ഥാന സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ 5ജി മുന്നേറ്റം ഏറ്റവും കൂടുതല്‍ കാഴ്ചവച്ചത് റിലയന്‍സ് ജിയോയാണ്. 82,509 കേന്ദ്രങ്ങളിലാണ് ജിയോ 5ജിക്കായുള്ള അടിസ്ഥാന സേവനങ്ങള്‍ ഒരുക്കിയത്. 19,142 കേന്ദ്രങ്ങളുമായി തൊട്ടുപിന്നില്‍ ഭാരതി എയര്‍ടെലും ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ 10 ജില്ലകളിലായി 3,022 കേന്ദ്രങ്ങളാണ് 5ജിയ്ക്ക് സജ്ജമായിരിക്കുന്നത്.

ഗൂഗിള്‍ പേയില്‍ റുപേ കാര്‍ഡ് ഉപയോഗിച്ചും ഇനി പണമിടപാട് നടത്താം. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ ഈ സൗകര്യം നല്‍കുന്നത്. നേരത്തെ തന്നെ റുപേ കാര്‍ഡുകള്‍ ഉപയോഗിച്ച് യു പി ഐ ഇടപാട് നടത്താനുള്ള സൗകര്യം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇത് ഗൂഗിള്‍ പേയില്‍ ലഭ്യമായിരുന്നില്ല.

പുതിയ സൗകര്യത്തോടെ ഉപഭോക്തക്കള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലെ പണം വഴി ഇടപാട് നടത്താനാവും. സൈ്വപ്പിംഗ് മെഷീന്‍ സൗകര്യമില്ലാത്ത ചെറിയ കടകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ഇത് സഹായിക്കും. നിലവില്‍ ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളാണ് നിലവില്‍ ഗൂഗിള്‍ പേയില്‍ ലിങ്ക് ചെയ്യാനാവുക. കൂടുതല്‍ ബാങ്കുകളെ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും കമ്ബനി വ്യക്തമാക്കി.

എങ്ങനെ ഉപയോഗിക്കാം

  1. ഗൂഗിള്‍ പേ തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
  2. അതില്‍ Set up UPI Payments Methods ഓപ്ഷന് താഴെ റുപേ ക്രെഡിറ്റ് കാര്‍ഡ് ചേര്‍ക്കാനുള്ള ഓപ്ഷനുണ്ടാവും.
  3. കാര്‍ഡിലെ വിവരങ്ങള്‍ നല്‍കി ഒ ടി പി നല്‍കിയാല്‍ കാര്‍ഡ് ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കപ്പെടും.

4. ഇതിന് ശേഷം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചോ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണമിടപാട് നടത്താം.

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പേരില്‍ എടുത്തിട്ടുള്ള കണക്ഷനുകള്‍ അറിയാനും ആവശ്യമില്ലാത്തവ വിച്ഛേദിക്കാനും നഷ്ടമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുമുള്ള സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ കേന്ദ്ര ടെലികോം- ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് അവതരിപ്പിച്ചു.

പോര്‍ട്ടലിലെ ടാഫ്കോപ് എന്ന മൊഡ്യൂളില്‍ ഒരാളിന്റെ പേരില്‍ എടുത്തിട്ടുള്ള മൊബൈല്‍ കണക്ഷനുകളുടെ എണ്ണം അറിയാം. ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ കണക്ഷനുകളെക്കുറിച്ച് ടെലികോം മന്ത്രാലയത്തെ അറിയിക്കാം. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും വീണ്ടെടുക്കാനും സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍) മൊഡ്യൂള്‍ സഹായിക്കുന്നു. ഇവ ഏത് സേവനദാതാക്കളുടെ നെറ്റ്വര്‍ക്കില്‍ ഉപയോഗിച്ചാലും പ്രവര്‍ത്തനരഹിതമാക്കാം. ഈ ഫോണ്‍ പിന്നീട് ഇന്ത്യയില്‍ എവിടെയും ഉപയോഗിക്കാനാവില്ല. മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ അറിയാം. അത് ഉടന്‍ ബ്ലോക്ക് ചെയ്യാം. വീണ്ടെടുത്ത ഫോണുകള്‍ അണ്‍ബ്ലോക്ക് ചെയ്യാനും കഴിയും.

പോര്‍ട്ടലിലെ കെ.വൈ.എം എന്ന മെനു വഴി, തന്റെ പേര് മറ്റാരെങ്കിലും പുതിയ കണക്ഷനുകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരയാം. ഫോണ്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്ത് കിട്ടുന്ന ഒ.ടി.പി നമ്ബര്‍ നല്‍കിയാല്‍ മതി. വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഒന്നിലധികം കണക്ഷനുകള്‍ എടുക്കുന്നത് തടയാന്‍ നിര്‍മ്മിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള ആസ്ട്ര എന്ന മൊഡ്യൂളും മന്ത്രി അവതരിപ്പിച്ചു.

ഫേസ്ബുക്ക് വഴിയുള്ള പുതിയ തട്ടിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ശേഷം അവരുടെ ഫേസ്ബുക്ക് സുഹൃത്തുകള്‍ക്ക് സന്ദേശം അയക്കുന്നതാണ് രീതി.

‘ഇപ്പോള്‍ മരിച്ചത് ആരാണെന്ന് നോക്കൂ’ എന്നായിരിക്കും ആ സന്ദേശം. ഇതിനോടൊപ്പം ഒരു ലിങ്കും അയക്കുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് പിന്നാലെ മറ്റൊരു പേജില്‍ എത്തുന്നു. ഈ പേജില്‍ ‘വളരെ സങ്കടകരമെന്നോ, എനിയ്ക്ക് അറിയാം നിങ്ങള്‍ക്ക് അവരെ അറിയാമെന്ന്’ എന്നിങ്ങനെ എഴുതിയിരിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈയില്‍ എത്തുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ അക്കൗണ്ട് ഹാക്ക് ചെയ്യുകയും പണം തട്ടുകയും ചെയ്യുന്നു. ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് വഴി മറ്റുള്ളവരോട് പണം ആവശ്യപ്പെടുകയോ തട്ടിപ്പ് സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യുന്നു.

തട്ടിപ്പ് തടയാം

  1. ആവശ്യമില്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഫോണില്‍ അപ്ഡേറ്റ് വരുമ്പോള്‍ കൃത്യമായി അത് ചെയ്യുക. നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്പുകളുടെയും അപ്ഡേറ്റ് കൃത്യമായി ചെയ്യുക
  2. ആന്റിവൈറസ്/ആന്റി മാല്‍വെയര്‍ ഉപയോഗിക്കുക
  3. ബ്രൗസറില്‍ ആന്റി മാല്‍വെയര്‍ കണ്ടെത്തി എനേബള്‍ ചെയ്യുക.

ആധാര്‍ നമ്ബറും വിരലടയാള പകര്‍പ്പും വച്ചാണ് പുതിയ സൈബര്‍ തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്ന മെസേജുകള്‍ പോലും തട്ടിപ്പിനിരയായവരുടെ ഫോണില്‍ വന്നില്ല. പാസ്ബുക്ക് പതിച്ച് കിട്ടിയപ്പോഴാണ് അക്കൗണ്ട് അടമ ഈ തട്ടിപ്പ് മനസിലായത്. ആധാറുമായി ബന്ധിപ്പിച്ച വിരലടയാളം ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ആദ്യം ഹരിയാനയിലും സമാനമായ സംഭവം നടന്നിരുന്നു. വിരലടയാളം ഉപയോഗിച്ചാണ് അവിടെയും പണം തട്ടിയത്. തട്ടിപ്പ് മനസിലായാല്‍ ബയോമെട്രിക് വിവരങ്ങള്‍ പെട്ടെന്ന് തന്നെ ലോക്ക് ചെയ്യാന്‍ അധികൃതരെ അറിയിക്കണം. കേവലം ആധാര്‍ കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് അധിക വിവരങ്ങളൊന്നുമില്ലാതെയാണ് തട്ടിപ്പുക്കാര്‍ പണം പിന്‍വലിക്കുന്നത്. ആധാറുമായി ബാങ്ക് ഇടപാട് ലിങ്ക് ചെയ്താല്‍ പിന്നെ വേറെ ആക്ടിവേഷന്‍ നടപടികള്‍ ആവശ്യമില്ല.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുവെങ്കിലും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഫോട്ടോകോപ്പികളും സോഫ്റ്റ്കോപ്പികളും ഉള്‍പ്പെടെ വിവിധ ഫോര്‍മാറ്റുകളില്‍ ആധാര്‍ നമ്ബറുകള്‍ എളുപ്പത്തില്‍ ലഭ്യമാണ്. ഇിലൂടെ സൈബര്‍ തട്ടിപ്പുകാര്‍ക്ക് തട്ടിപ്പ് നടത്താന്‍ കഴിയിമെന്നാണ് സൈബര്‍ സുരക്ഷാ അധികൃതര്‍ പറയുന്നത്.