ആധാര്‍ നമ്ബറും വിരലടയാള പകര്‍പ്പും വച്ചാണ് പുതിയ സൈബര്‍ തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്ന മെസേജുകള്‍ പോലും തട്ടിപ്പിനിരയായവരുടെ ഫോണില്‍ വന്നില്ല. പാസ്ബുക്ക് പതിച്ച് കിട്ടിയപ്പോഴാണ് അക്കൗണ്ട് അടമ ഈ തട്ടിപ്പ് മനസിലായത്. ആധാറുമായി ബന്ധിപ്പിച്ച വിരലടയാളം ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ആദ്യം ഹരിയാനയിലും സമാനമായ സംഭവം നടന്നിരുന്നു. വിരലടയാളം ഉപയോഗിച്ചാണ് അവിടെയും പണം തട്ടിയത്. തട്ടിപ്പ് മനസിലായാല്‍ ബയോമെട്രിക് വിവരങ്ങള്‍ പെട്ടെന്ന് തന്നെ ലോക്ക് ചെയ്യാന്‍ അധികൃതരെ അറിയിക്കണം. കേവലം ആധാര്‍ കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് അധിക വിവരങ്ങളൊന്നുമില്ലാതെയാണ് തട്ടിപ്പുക്കാര്‍ പണം പിന്‍വലിക്കുന്നത്. ആധാറുമായി ബാങ്ക് ഇടപാട് ലിങ്ക് ചെയ്താല്‍ പിന്നെ വേറെ ആക്ടിവേഷന്‍ നടപടികള്‍ ആവശ്യമില്ല.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുവെങ്കിലും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഫോട്ടോകോപ്പികളും സോഫ്റ്റ്കോപ്പികളും ഉള്‍പ്പെടെ വിവിധ ഫോര്‍മാറ്റുകളില്‍ ആധാര്‍ നമ്ബറുകള്‍ എളുപ്പത്തില്‍ ലഭ്യമാണ്. ഇിലൂടെ സൈബര്‍ തട്ടിപ്പുകാര്‍ക്ക് തട്ടിപ്പ് നടത്താന്‍ കഴിയിമെന്നാണ് സൈബര്‍ സുരക്ഷാ അധികൃതര്‍ പറയുന്നത്.

