Technology (Page 29)

സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്. യാതൊരു കാരണവാശാലും അപരിചിതരില്‍ നിന്നോ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വെച്ചോ മൊബൈല്‍ ഫോണ്‍ വാങ്ങാതിരിക്കണം. ഇത്തരം ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതോ കളഞ്ഞു പോയതോ ആയിരിക്കാമെന്ന് പോലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മോഷണം പോയ ഒരു മൊബൈല്‍ ഫോണ്‍ അടുത്ത ജില്ലയിലെ ഒരു സണ്‍ഡേ മാര്‍ക്കറ്റില്‍ വെച്ച് ചെറിയ തുകക്ക് ഒരാള്‍ വാങ്ങിയിരുന്നു. ഫോണിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്റെ പരാതി പ്രകാരം കോഴിക്കോട് സിറ്റി പോലീസ് CEIR portal വഴി ഫോണ്‍ കണ്ടെത്തിയപ്പോള്‍ പ്രസ്തുത ഫോണ്‍ വാങ്ങിയ ആള്‍ക്ക് യഥാര്‍ത്ഥ ഉടമസ്ഥന് സൈബര്‍ സെല്‍ മുഖേന ഇത് തിരികെ കൊടുക്കേണ്ടി വന്നു. നിങ്ങള്‍ക്കും ഇത്തരത്തില്‍ ദുരനുഭവം വരാതിരിക്കാന്‍ സെക്കന്റ് ഹാന്‍ഡ് മൊബൈല്‍ ഫോണ്‍ വാങ്ങുമ്‌ബോള്‍ നിങ്ങള്‍ക്ക് വിശ്വസനീയമായ കടയില്‍ നിന്നും മാത്രം വാങ്ങണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.

ഉപഭോക്താക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വോയിസ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സാധാരണയായി വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ ഉപഭോക്താക്കള്‍ക്ക് വീഡിയോകളും, ചിത്രങ്ങളും, ടെക്സ്റ്റുകളും മാത്രമാണ് പങ്കുവെക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍, ഇനി മുതല്‍ വോയിസ് നോട്ടുകളും സ്റ്റാറ്റസ് വെക്കാന്‍ കഴിയുന്നതാണ്.

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വോയിസ് നോട്ട് സ്റ്റാറ്റസ് ഫീച്ചറുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. കൂടാതെ, ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമായിരുന്നു വോയിസ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ ലഭ്യമായിരുന്നത്. എന്നാല്‍, പുതിയ അപ്‌ഡേഷനില്‍ ഈ ഫീച്ചര്‍ ഐഫോണ്‍ ഉപഭോക്താക്കളിലേക്കും എത്തിയിട്ടുണ്ട്. വോയിസ് നോട്ട് ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം…

ആദ്യം വാട്‌സ്ആപ്പ് സ്റ്റാറ്റസ് പേജ് തുറക്കുക

സ്‌ക്രീനിലെ താഴെ ദൃശ്യമാകുന്ന പെന്‍സില്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക

ആരൊക്കെയാണ് വോയിസ് നോട്ട് സ്റ്റാറ്റസ് കേള്‍ക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക

പെയിന്റ് പാലറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ബാക്ക്ഗ്രൗണ്ട് നിറം മാറ്റാന്‍ സാധിക്കും

തുടര്‍ന്ന് സ്‌ക്രീനില്‍ കാണുന്ന മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്യുക

റെക്കോര്‍ഡ് ചെയ്യേണ്ട സന്ദേശം പറയുക

റെക്കോര്‍ഡ് ചെയ്ത സന്ദേശം അപ്ലോഡ് ചെയ്യാന്‍ കണ്‍ഫോം നല്‍കുക

വീഡിയോ കോളുകള്‍ക്കിടയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സ്‌ക്രീന്‍ എളുപ്പത്തില്‍ പങ്കിടാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് 2.23.11.19 അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത ആക്സസ് ചെയ്യാനാകും എന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ കോളുകള്‍ക്കിടയില്‍ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. പുതുതായി അവതരിപ്പിച്ച ‘സ്‌ക്രീന്‍ ഷെയറിംഗ്’ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകളില്‍ പിന്തുണയ്ക്കില്ലായിരിക്കാം മാത്രമല്ല വലിയ ഗ്രൂപ്പ് കോളുകളിലും ഇത് പ്രവര്‍ത്തിച്ചേക്കില്ല.

ആപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം, വീഡിയോ കോളിനിടെ കോള്‍ കണ്‍ട്രോള്‍ വ്യൂവില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഐക്കണ്‍ കാണാം. ഉപയോക്താവ് അവരുടെ സ്‌ക്രീന്‍ പങ്കിടാന്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, അവരുടെ ഉപകരണത്തിന്റെ ഡിസ്പ്ലേയില്‍ ദൃശ്യമാകുന്ന എല്ലാം റെക്കോര്‍ഡ് ചെയ്യുകയും സ്വീകര്‍ത്താവുമായി പങ്കിടുകയും ചെയ്യും. വീഡിയോ കോളിനിടെ ഏത് ഘട്ടത്തിലും സ്‌ക്രീന്‍ പങ്കിടല്‍ പ്രക്രിയ നിര്‍ത്താനും ഉപയോക്താവിന് കഴിയും. മാത്രമല്ല, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ സ്‌ക്രീനിലെ ഉള്ളടക്കം പങ്കിടുന്നതിന് കഴിയൂ.

ഡബ്ലിന്‍: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈമാറിയതിന് മെറ്റയ്ക്ക് 1.3 ബില്യന്‍ ഡോളര്‍(ഏകദേശം 10,000 കോടി രൂപ) പിഴ. ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ആണ് കമ്ബനിയ്ക്ക് പിഴ ചുമത്തിയത്. യൂറോപ്യന്‍ യൂനിയന്റെ വിവര കൈമാറ്റ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

2018 മേയ് 25ന് നിലവില്‍ വന്ന ഇ.യു ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ നിയമത്തിന്റെ ലംഘനമാണ് മെറ്റയ്ക്കെതിരെ ചൂണ്ടിക്കാട്ടുന്നത്. ഉപയോക്താക്കളുടെ വിവരം യു.എസിലേക്ക് കൈമാറിയെന്ന് കണ്ടെത്തിയത്. മെറ്റയ്ക്കു കീഴിലുള്ള ഫേസ്ബുക്കിനെതിരെയാണ് കുറ്റാരോപണം. നീതീകരിക്കാനാകാത്ത പിഴയാണിതെന്ന് മെറ്റ വാര്‍ത്താകുറിപ്പിലൂടെ പ്രതികരിച്ചു. അനാവശ്യ പിഴയാണ് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ചുമത്തിയത്. ഇതിനെതിരെ നിയമനടപടി കൈക്കൊള്ളും. പിഴ സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലെ കമ്ബനി ആസ്ഥാനത്താണ് സൂക്ഷിക്കുന്നത്. ഇതിനെതിരെ സ്വകാര്യതാ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആസ്ട്രിയന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഫേസ്ബുക്കിനെതിരെ നിയമയുദ്ധം നടത്തുന്നുണ്ട്. തുടര്‍ന്നാണ്, ഇ.യു പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി യു.എസില്‍ എത്തിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ മാസം മെറ്റ പ്രഖ്യാപിച്ചത്.

പലതരം ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന തിരിച്ചറിയല്‍ രേഖ എന്നതിനാല്‍ തന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റുകുറ്റങ്ങളില്ലാതെ കൃത്യമായി തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിന് സാധാരണയായി ഫീ ഈടാക്കാറുണ്ട്. എന്നാല്‍ സൗജന്യമായി ഈ സേവനം ഉപയോഗിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

ആധാര്‍ കാര്‍ഡ് എടുത്ത് പത്ത് വര്‍ഷം കഴിഞ്ഞവര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിരുന്നു. ഇങ്ങനെയല്ലാതെ ജനനത്തീയതി, പേരുവിവരങ്ങളിലെ തെറ്റുകള്‍, വിലാസം തുടങ്ങിയവ തിരുത്താനുള്ളവര്‍ക്കും സേവനം സൗജന്യമായി ഉപയോഗിക്കാം. ജൂണ്‍ 14 വരെയാണ് ഫീ ഒഴിവാക്കി ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാവുന്നത്. അതിന് ശേഷം 50 രൂപ ഫീസിനത്തില്‍ നല്‍കേണ്ടി വരും.

സേവനം ഉപയോഗിക്കാനായി യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക click here

വിവരങ്ങള്‍ നല്‍കി നിങ്ങളുടെ ആധാര്‍ അക്കൗണ്ടിലേയ്ക്ക് ലോഗിന്‍ ചെയ്ത് ശേഷം പേര്, വിലാസം അടക്കമുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

അടുത്തതായി ആധാര്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ജനസംഖ്യാപരമായ ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് തിരുത്തേണ്ടവ തിരഞ്ഞെടുക്കാം.

സ്‌കാന്‍ ചെയ്ത് പകര്‍പ്പ് അപ്ലോഡ് ചെയ്ത് അടുത്തതായി ആവശ്യമായ വിവരങ്ങള്‍ നല്‍കാവുന്നതാണ്.

പിന്നാലെ ലഭിക്കുന്ന എസ്ആര്‍എന്‍ നമ്ബര്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ സംവിധാനം മുഖാന്തരം സ്വന്തമായി ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നവര്‍ക്കായിരിക്കും ജൂണ്‍ 14 വരെ സേവനം സൗജന്യമായി ലഭിക്കുക. ഈ സമയപരിധിയ്ക്കിടയില്‍ തന്നെ സേവന കേന്ദ്രങ്ങളെ സമീപിക്കുന്നവര്‍ ഫീസ് നല്‍കേണ്ടി വരും.

ന്യൂഡല്‍ഹി: രാജ്യത്തെ റീട്ടെയില്‍ വിഭാഗത്തിലെ മൊത്തം ഇടപാടിന്റെ 75 ശതമാനവും 2022-23 കാലയളവില്‍ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിലൂടെ ആയെന്ന് പി.ഡബ്ല്യു.സി. റിപ്പോര്‍ട്ട്. 2026-27 ആകുമ്പോഴേക്കും യു.പി.ഐ. ഇടപാടുകള്‍ പ്രതിദിനം ഒരു ബില്ല്യണിലെത്തും. ഇതോടെ റീട്ടെയില്‍ ഡിജിറ്റല്‍ പെയ്മെന്റുകളുടെ 90 ശതമാനവും യു.പി.ഐ വഴിയാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2022-23 ലെ 83.71 ബില്യണില്‍ നിന്ന് യുപിഐ ഇടപാടുകളുടെ എണ്ണം 202627 ആകുമ്പോഴേക്കും 379 ബില്യണായി മാറും. യുപിഐ കഴിഞ്ഞാല്‍ റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാര്‍ഗം കാര്‍ഡ് (ഡെബിറ്റ്, ക്രെഡിറ്റ്) പേയ്മെന്റാണ്. ക്രെഡിറ്റ് കാര്‍ഡുകളിലെ ഇടപാടുകളുടെ എണ്ണം 2024-25 സാമ്പത്തിക വര്‍ഷത്തോടെ ഡെബിറ്റ് കാര്‍ഡുകളിലെ എണ്ണത്തെ മറികടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു 21 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കും. എന്നാല്‍ ഡെബിറ്റ് കാര്‍ഡ് ഇഷ്യു ഇക്കാലയളവില്‍ 3 ശതമാനം വളര്‍ച്ച മാത്രമായി ചുരുങ്ങും. ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ പ്രധാനമായും പണം പിന്‍വലിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. യുപിഐ വതോടെ ഈ ഉപയോഗം വലിയ തോതില്‍ കുറഞ്ഞു. 2022-23 ലെ മൊത്തം കാര്‍ഡ് പേയ്മെന്റ് വരുമാനത്തിന്റെ 76 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വഴിയാണ്. ഇത് ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ ലാഭകരമായ ബിസിനസ് വിഭാഗമാക്കി ക്രെഡിറ്റ് കാര്‍ഡുകളെ മാറ്റുന്നു. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂവിനുള്ള വരുമാനം 2021-22 നെ അപേക്ഷിച്ച് 2022-23ല്‍ 42 ശതമാനം വര്‍ദ്ധിച്ചു, അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇത് 33 ശതമാനം വളരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന വിവാദ വെളിപ്പെടുത്തലുമായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി.

‘കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സര്‍ക്കാരിനെ വിമര്‍ശിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടേയും അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മദര്‍ദം ട്വിറ്ററിനുണ്ടായിരുന്നു. പലതും ഭീഷണിയുടെ സ്വരമുള്ളതായിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നുള്‍പ്പടെ ഭീഷണിയുയര്‍ന്നു. ഇത് ഇന്ത്യയെന്ന ജനാധിപത്യരാജ്യമാണ് നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഞങ്ങളുടെ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടര്‍ മുന്നറിയിപ്പു നല്‍കി’-ഡോര്‍സി വ്യക്തമാക്കി.

എന്നാല്‍, ഡോര്‍സിയുടെ ആരോപണം പച്ചക്കള്ളമാണെന്നും, ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ ചിലതൊക്കെ മായ്ച്ചു കളയാനുള്ള ശ്രമമാണിതെന്നുമായിരുന്നു കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം. ‘ഡോര്‍സിയുടെ കാലത്ത് ട്വിറ്ററിന് ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥ തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് ഡോര്‍സി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നനിലയില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. 2021 ജനുവരിയില്‍ നടന്ന കര്‍ഷക സമരത്തിനിടെ വംശഹത്യകള്‍ നടന്നു എന്നുള്‍പ്പടെ നിരവധി വ്യാജപ്രചരണങ്ങളാണ് നടന്നതെന്നും അത് നീക്കം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു’- അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ ഹോംവര്‍ക്ക് ചാറ്റ്ജിപിടിയെ ഏല്‍പ്പിച്ച വിദ്യാര്‍ഥിക്ക് കിട്ടിയത് എട്ടിന്റെ പണി. ഏഴാം ക്ലാസുകാരനാണ് ഇംഗ്ലീഷ് ടീച്ചര്‍ നല്‍കിയ ഹോംവര്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിച്ച് ചെയ്തത്. കുട്ടി എ.ഐ ചാറ്റ്‌ബോട്ട് ഉപയോഗിച്ചെന്ന് കണ്ടെത്താന്‍ ടീച്ചറെ സഹായിച്ചത് ഹോംവര്‍ക്കിലെ ഒരു വാചകമായിരുന്നു. ട്വിറ്റര്‍ യൂസര്‍ റോഷന്‍ പട്ടേലാണ് തന്റെ കുഞ്ഞു കസിന്‍ അര്‍ജുന്റെ കഥ പങ്കുവെച്ചത്. ‘എന്റെ ചെറിയ കസിന്‍ അര്‍ജുന്‍ തന്റെ ഏഴാം ക്ലാസിലെ ഇംഗ്ലീഷ് ഹോംവര്‍ക്കിനായി ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടു,’ പട്ടേല്‍ ഹോംവര്‍ക്കിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ഒരു പേപ്പറില്‍ എഴുതിയ കുറച്ച് പോയിന്റുകളാണ് ചിത്രം കാണിക്കുന്നത്. എന്നാല്‍, അതില്‍ ഒരു വരി ഹൈലൈറ്റ് ചെയ്തിരിക്കുന്നു, ‘ഒരു എ.ഐ ഭാഷാ മോഡല്‍ എന്ന നിലയില്‍, എനിക്ക് വ്യക്തിപരമായ പ്രതീക്ഷകളോ അഭിപ്രായങ്ങളോ ഇല്ല (‘As an AI language model, I don’t have perosnal expectations or opinions.”).’ ടീച്ചര്‍ നല്‍കിയ ഹോംവര്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിച്ച് ചെയ്ത ഏഴാം ക്ലാസുകാരന്‍, അത് അപ്പടി പകര്‍ത്തി എഴുതിയപ്പോള്‍ ആ ഒരു ഭാഗം ഒഴിവാക്കാന്‍ മറക്കുകയുമായിരുന്നു.

കൂടാതെ, ഹോംവര്‍ക്കില്‍ വന്ന ‘poignant’ എന്ന പദവും ടീച്ചര്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ‘തീവ്രമായ’ എന്ന് അര്‍ഥം വരുന്ന പദം ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഉപയോഗിച്ചതിലുള്ള ആശ്ചര്യം പങ്കുവെക്കുകയായിരുന്നു അധ്യാപകന്‍.

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം.

ആന്‍ഡ്രോയിഡ് ഫോണുകളിലെ കോള്‍ റെക്കോര്‍ഡുകള്‍, ക്യാമറ, ഡൗണ്‍ലോഡും അപ്ലോഡും ചെയ്യുന്ന ഫയലുകള്‍, പാസ് വേഡുകള്‍ എന്നിവയെല്ലാം ഹാക്ക് ചെയ്യാന്‍ സാധിക്കുന്ന ഡാം എന്ന മാല്‍വെയര്‍ പ്രചരിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ മാല്‍വെയറിന് ആന്റിവൈറസുകളെ മറികടക്കാനായേക്കുമെന്നും ഫോണില്‍ റാന്‍സംവെയര്‍ വിന്യസിക്കാന്‍ ശേഷിയുണ്ടെന്നും ആണ് ഇന്ത്യന്‍ സൈബര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിദഗ്ദരുടെ അഭിപ്രായം.

വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്ബറിന് പകരം, യൂസര്‍ നെയിം തെളിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്.

മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഈ ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകള്‍ വാട്‌സ്ആപ്പ് നല്‍കിയിരുന്നു. ഫോണ്‍ നമ്ബറിന് പകരം അക്കൗണ്ട് തിരിച്ചറിയാന്‍ പ്രത്യേക യൂസര്‍ നെയിം ആണ് സെറ്റ് ചെയ്യാന്‍ സാധിക്കുക.

യൂസര്‍ നെയിം തിരഞ്ഞെടുക്കുന്ന ഫീച്ചര്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കഴിയുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍. നിലവില്‍, ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് ആളുകളെ തിരിച്ചറിയുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് പലതരത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് പദ്ധതിയിട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.