ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടിയുടെ പേരിലും വ്യാജന്മാര്‍ എത്തിയിരിക്കുകയാണ്. ചാറ്റ്ജിപിടിക്ക് സമാനമായ ഫീച്ചറുകളാണ് ഇത്തരം വ്യാജ ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഡിവൈസിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണി ഉയര്‍ത്തിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അപകടകാരിയായ വ്യാജ ചാറ്റ്ജിപിടി ആപ്പുകള്‍ ഏതൊക്കെയെന്ന് നോക്കാം…
ഓപ്പണ്‍ ചാറ്റ്ജിപിടി- എഐ ചാറ്റ്‌ബോട്ട് ആപ്പ്
ചാറ്റ്ജിപിടി ഉപയോഗിക്കുന്ന അതേ ലോഗോ ഉപയോഗിച്ചാണ് ഈ വ്യാജ ആപ്പും പ്ലേ സ്റ്റോറില്‍ ഇടം നേടിയിരിക്കുന്നത്. ഒട്ടനവധി പരസ്യങ്ങള്‍ ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ഈ ആപ്പ് ഉപയോഗിക്കുന്നതിന് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.
എഐ ചാറ്റ്‌ബോട്ട്- ആസ്‌ക് എഐ അസിസ്റ്റന്റ്
മൂന്ന് ദിവസത്തെ സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്ന വ്യാജ ആപ്പാണിത്. സൗജന്യ സേവനം അവസാനിച്ചാല്‍ പണം ആവശ്യപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനം. മറ്റു വ്യാജ ആപ്പുകളെ പോലെ ഇവയിലും പരസ്യങ്ങള്‍ക്കാണ് മുന്‍തൂക്കം.
എഐ ചാറ്റ്ജിപിടി- ഓപ്പണ്‍ ചാറ്റ്‌ബോട്ട് ആപ്പ്
ചാറ്റ്ജിപിടിയെ പോലെ ഉത്തരം നല്‍കാനാണ് ഈ ആപ്പ് ശ്രമിക്കുന്നത്. പരമാവധി നാല് തവണ ആപ്പിന്റെ സൗജന്യ പതിപ്പ് ഉപയോഗിക്കാന്‍ സാധിക്കും. അതിനുശേഷം അംഗത്വം എടുക്കാനോ, സൗജന്യ ട്രയലിനായി പണം അടയ്ക്കാനോ ആവശ്യപ്പെടുന്നു.

