ഗൂഗിള്‍ പേയില്‍ റുപേ കാര്‍ഡ് ഉപയോഗിച്ചും ഇനി പണമിടപാട് നടത്താം. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ ഈ സൗകര്യം നല്‍കുന്നത്. നേരത്തെ തന്നെ റുപേ കാര്‍ഡുകള്‍ ഉപയോഗിച്ച് യു പി ഐ ഇടപാട് നടത്താനുള്ള സൗകര്യം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇത് ഗൂഗിള്‍ പേയില്‍ ലഭ്യമായിരുന്നില്ല.
പുതിയ സൗകര്യത്തോടെ ഉപഭോക്തക്കള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലെ പണം വഴി ഇടപാട് നടത്താനാവും. സൈ്വപ്പിംഗ് മെഷീന്‍ സൗകര്യമില്ലാത്ത ചെറിയ കടകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ഇത് സഹായിക്കും. നിലവില്‍ ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളാണ് നിലവില്‍ ഗൂഗിള്‍ പേയില്‍ ലിങ്ക് ചെയ്യാനാവുക. കൂടുതല്‍ ബാങ്കുകളെ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും കമ്ബനി വ്യക്തമാക്കി.
എങ്ങനെ ഉപയോഗിക്കാം
- ഗൂഗിള്‍ പേ തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
- അതില്‍ Set up UPI Payments Methods ഓപ്ഷന് താഴെ റുപേ ക്രെഡിറ്റ് കാര്‍ഡ് ചേര്‍ക്കാനുള്ള ഓപ്ഷനുണ്ടാവും.
- കാര്‍ഡിലെ വിവരങ്ങള്‍ നല്‍കി ഒ ടി പി നല്‍കിയാല്‍ കാര്‍ഡ് ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കപ്പെടും.
4. ഇതിന് ശേഷം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചോ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണമിടപാട് നടത്താം.

