ഇന്‍സ്റ്റഗ്രാമില്‍ എങ്ങനെ ലൈവ് വീഡിയോ ഷെഡ്യൂള്‍ ചെയ്യാം?

നമ്മളില്‍ പലരും കൂടുതല്‍ സമയവും ചിലവഴിക്കുന്ന നവമാധ്യമങ്ങളിലാന്നാണ് ഇന്‍സ്റ്റഗ്രാം. സാധാരണയായി സെലിബ്രിറ്റികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന ഒന്നാണ് ലൈവ് വീഡിയോ ഓപ്ഷന്‍. ഷെഡ്യൂള്‍ ചെയ്ത് കഴിഞ്ഞാല്‍ ലൈവ് ലിങ്ക് അടങ്ങുന്ന പോസ്റ്റും വിവരണവും നിര്‍ദ്ദേശങ്ങളുമെല്ലാം ഫോളോവേഴ്‌സിന് കാണാന്‍ കഴിയും, ഷെഡ്യൂളിങ് ഉപയോഗിച്ച് കൗണ്ട് ഡൌണ്‍ സ്റ്റോറികളും മറ്റും ചെയ്യാനും സാധിക്കും.

ഏതൊരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവിനും ഒരു ലൈവ് വീഡിയോ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും, അത് ക്രിയേറ്റേഴ്‌സിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യുന്നത് പോലെ തന്നെ എളുപ്പമാണ് ലൈവ് ഷെഡ്യൂള്‍ ചെയ്യുന്നതും. വളരെ ലളിതമായ സ്റ്റെപ്പുകളിലൂടെയാണ് ലൈവ് ഷെഡ്യൂള്‍ ചെയ്യുന്നത്. ലൈവ് വീഡിയോയില്‍ മറ്റ് ഫോളോവേഴ്സിനെ ചേര്‍ക്കാനും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നു.

ലൈവ് വീഡിയോ ഷെഡ്യൂള്‍ ചെയ്യുന്നതെങ്ങനെ?

ആദ്യം ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക, ഇടത് വശത്തേക്ക് സൈ്വപ്പ് ചെയ്ത് ക്യാമറ ഓപ്പണ്‍ ചെയ്യുക.

ക്യാമറ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍, ഫോണിന്റെ ബോട്ടം എന്‍ഡില്‍ നിന്ന് വലത്തേക്ക് സൈ്വപ്പ് ചെയ്ത് ലൈവ് ഓപ്ഷന്‍ സെലക്ട് ചെയ്യുക.

ഇപ്പോള്‍ സ്‌ക്രീനിന്റെ വലത് വശത്തായി ഷെഡ്യൂള്‍ ഓപ്ഷന്‍ കാണാന്‍ കഴിയും.

ഷെഡ്യൂളില്‍ ടാപ്പ് ചെയ്ത ശേഷം ഇവന്റിന്റെ അല്ലെങ്കില്‍ ലൈവിന്റെ ടൈറ്റില്‍ എന്താണോ അത് ‘വീഡിയോ ടൈറ്റില്‍’ എന്ന ബാറില്‍ നല്‍കുക.

‘സ്റ്റാര്‍ട്ട് ടൈം’ ഓപ്ഷനില്‍ ടാപ് ചെയ്ത ശേഷം ലൈവ് എന്നത്തേക്കാണോ ഷെഡ്യൂള്‍ ചെയ്യുന്നത് ആ ദിവസവും സമയവും തിരഞ്ഞെടുക്കുക.

‘ലൈവ് വീഡിയോ ഷെഡ്യൂള്‍’ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ ലൈവ് ഷെഡ്യൂള്‍ ആകും.