ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ മാത്രമല്ല പോസ്റ്റുകളും ഇനി സംഗീതമയം!

ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും ഇനി സംഗീതമയമാക്കാം. ഉപയോക്താക്കള്‍ക്ക് പുതിയൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകള്‍ ആഡ് ചെയ്യുമ്പോള്‍ അതിനൊപ്പം തന്നെ ഇഷ്ടമുള്ള പാട്ടുകളും ചേര്‍ക്കുവാന്‍ സാധിക്കും.

മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ക്കും റീലുകള്‍ക്കുമൊപ്പം പാട്ടുകള്‍ ചേര്‍ക്കുവാന്‍ സാധിച്ചിരുന്നു. എന്നാല്‍, പോസ്റ്റുകള്‍ക്കൊപ്പം ഇത് സാധിച്ചിരുന്നില്ല. സ്റ്റോറികളില്‍ ഗാനത്തിന്റെ പേര് തെളിഞ്ഞു കാണുന്നത് പോലെ തന്നെ പോസ്റ്റുകളുടെ മുകളിലും ഗാനത്തിന്റെ പേര് ഇനി മുതല്‍ കാണുവാന്‍ സാധിക്കും

ഇന്ത്യയിലേയും തുര്‍ക്കിയിലേയും ബ്രസീലിലേയും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കാണ് ഈ പുതിയ ഫീച്ചര്‍ ലഭിക്കുക. ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതും ഒരു പ്രത്യേകതയാണ്.