Recent Posts (Page 3,149)

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്കും സഹപ്രവർത്തകർക്കും നേരെ സിപിഎം സൈബർ സഖാക്കളുടെ വധഭീഷണി . പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതിനൊപ്പം സമരവുമായി ബന്ധപ്പെട്ടു ചില ചോദ്യങ്ങളും സന്ദീപ് വാചസ്പതി ഉന്നയിച്ചിരുന്നു. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞിരുന്നു . രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ് താൻ എത്തിയതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

ഇതിനൊന്നും മറുപടി നൽകാതെയാണ് സൈബർ സഖാക്കൾ സന്ദീപ് വാചസ്പതിക്ക് നേരെ ഭീഷണി ഉയർത്തുന്നത്.പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടാണ് സന്ദീപിനു നേരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വധഭീഷണി ഉയരുന്നത് .ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാചസ്പതിയുടെ ചീഫ് ഇലക്ഷൻ ഏജന്റും ബി.ജെ.പി ആലപ്പുഴ ജില്ലാ സെൽ കോർഡിനേറ്ററുമായ ജി. വിനോദ് കുമാർ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. തനിക്ക് നേരെ വധഭീഷണി മുഴക്കുന്നവരോട് ‘ ചോദ്യങ്ങൾ ഉയരുമ്പോൾ ആയുധമല്ല മറുപടി…‘ എന്ന് പറഞ്ഞ് സന്ദീപും രംഗത്തെത്തി . ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സന്ദീപിന്റെ ഈ മറുപടി .

ദില്ലി: ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്തർ അബ്ബാസ് നഖ്‌വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. വർഗീയ പരാമർശം നടത്തി വോട്ട് തേടിയെന്ന പരാതിയിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

മുസ്ലീങ്ങളുടെ വോട്ട് വിഭജിച്ചു പോകാതെ നോക്കണം എന്ന മമതയുടെ ഏപ്രിൽ മൂന്നിലെ പരാമർശത്തിന്മേലാണ് നോട്ടീസ്.ഹൂഗ്ളി ജില്ലയിലെ താരകേശ്വറിൽ നടന്ന പൊതുയോഗത്തിൽ മമത പരസ്യമായി വർഗീയ പരാമർശം നടത്തി വോട്ടുതേടിയതായി പരാതിയിൽ പറയുന്നു.ഹൂഗ്ളി ജില്ലയിലെ താരകേശ്വറിൽ നടന്ന പൊതുയോഗത്തിൽ മമത പരസ്യമായി വർഗീയ പരാമർശം നടത്തി വോട്ടുതേടിയതായി പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: ഇന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്മര്‍ദ്ദങ്ങള്‍ മാറ്റി ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. കോവിഡ് കാരണം ഈ അധ്യയന വര്‍ഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നെങ്കിലും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചു കുട്ടികള്‍ക്ക് അവശ്യമായ ക്ലാസുകള്‍ പരമാവധി നല്‍കാന്‍ സാധിച്ചു എന്നത് ആശ്വാസകരമാണ്.
ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മര്‍ദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാന്‍. അതിനാവശ്യമായ കരുതല്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങള്‍ അവ കര്‍ശനമായി പാലിക്കണം. വിദ്യാര്‍ത്ഥികളും ആ നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കണം. ഏറ്റവും സുരക്ഷിതമായി പരീക്ഷകള്‍ നടത്താന്‍ നമുക്ക് സാധിക്കണം. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും നല്ല രീതിയില്‍ പരീക്ഷകളില്‍ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. കോവിഡ്​ വ്യാപനം പിടിച്ചു നിർത്താൻ ബംഗളൂരു നഗരത്തിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അപ്പാർട്ട്​മെന്‍റുകളിലും റെസിഡൻഷ്യൽ കോംപ്ലക്​സുകളിലും നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവയുടെ പ്രവർത്തനം വിലക്കിയിട്ടുണ്ട്​. ആളുകൾ ഒരുമിച്ച്​ കൂടുന്നത്​ പരമാവധി ഒഴിവാക്കണമെന്നും കർണാടക സർക്കാർ നിർദേശിച്ചു.

പൊതുസ്ഥലങ്ങളിലെ റാലികൾ, പ്രതിഷേധ പ്രകടനങ്ങൾ, മറ്റ്​ പരിപാടികൾ എന്നിവക്ക്​ നിയന്ത്രണമുണ്ടെന്ന്​ ബംഗളൂരു പൊലീസ്​ കമീഷണർ കമൽ പന്ത്​ പറഞ്ഞു. കഴിഞ്ഞ ദിവസം 6000 പേർക്കാണ്​ കർണാടകയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്. നാളെ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ ഈമാസം 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക.

റംസാന്‍ നോമ്പ് പരിഗണിച്ചാണ് ഈ മാസം 15 മുതല്‍ എസ്എസ്എല്‍സി പരീക്ഷ രാവിലേക്കു മാറ്റുന്നത്. നാളെ മുതല്‍ 12 വരെ ഉച്ചക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. 29നാണ് അവസാന പരീക്ഷ

ഈ വര്‍ഷം 4,22,226 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി പരീക്ഷക്കായി 2947 പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ രാവിലെ 9.40 മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 26ന് സമാപിക്കും. വിഎച്ച്എസ്ഇ ഏപ്രില്‍ 9 മുതലാണ് ആരംഭിക്കുക.2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാര്‍ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുക.

covid

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമാകാനിടയുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മാസ്‌ക് – സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്ററെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കുണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും കോവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും തീരുമാനമായി.

കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ നല്ല സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്.മററ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവര്‍ക്ക് നിലവില്‍ ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാണ്. അതിനിയും തുടരും.

ബി സി നൗഫല്‍ സംവിധാനത്തില്‍ മമ്മൂട്ടിചിത്രമൊരുങ്ങുന്നു. മൈ നെയിം ഈസ് അഴകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സലിം അഹമ്മദ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നും പോസ്റ്ററില്‍ പറയുന്നു.വണ്‍ എന്ന സിനിമയാണ് മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില് പ്രദര്ശനത്തിന് എത്തിയത്.കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്.

മുംബൈ : രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്‌സിന് മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്‌നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരും നേരത്തെ വാക്‌സിന്‍ ആശങ്ക അറിയിച്ചിരുന്നു. പിന്നാലെ ആന്ധ്രാപ്രദേശും വാക്‌സിന്‍ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ഷവര്‍ധന്റെ ഉറപ്പ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില് 1,15,736 കോവിഡ് കേസുകളാണ് റിപ്പോര്‍്ട്ട് ചെയ്തത്.

p jayaraj

കണ്ണൂര്‍: മകന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി ജയരാജന്‍. ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്.

പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന് അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര് സംഘര്ഷവുമായി ബന്ധപ്പെട്ടാണെങ്കില് ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന് യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്ട്ടി അനുഭാവികള് ഏര്‌പ്പെടേണ്ടത്.”
മൂന്ന് മണിക്കൂര്‍ ജെയിന്‍ രാജ് പോസ്റ്റ് ചെയ്ത ഒറ്റവരി പോസ്റ്റാണ് വിവാദമായത്. പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് കമന്റിട്ടിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം – മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. സഹോദരന്‍ മുഹ്‌സിന്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍് ലക്ഷ്യമിട്ടത് തന്നെയായിരുന്നുവെന്ന് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പ്രതികരിച്ചിരുന്നു. തന്റെ പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചതെന്ന് സഹോദരന് മുഹ്‌സിന് പറഞ്ഞു. 20 അംഗ ഡിവൈഎഫ്‌ഐ പ്രവര്ത്തകര് ചേര്ന്നാണ് ആക്രമിച്ചത്. തന്നെ മര്ദ്ദിക്കുന്നത് കണ്ടാണ് മന്‌സൂര് ഓടിയെത്തിയതെന്ന് മുഹ്‌സിന് വെളിപ്പെടുത്തി. ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന് നിലവില് കോഴിക്കോട് ആശുപത്രിയില് ചികിത്സയിലാണ്. തന്റെ കണ്‍മുന്നിലിട്ടാണ് മകനെ മൃഗീയമായി കൊലപ്പെടുത്തിയതെന്ന് പിതാവ് അബ്ദുള്ള പറഞ്ഞു.

ചെന്നൈ: ചെക്ക് മടങ്ങിയ കേസില്‍ തമിഴ് നടന്‍ ശരത്കുമാറിനും നടി രാധികയ്ക്കും ഒരു വര്‍ഷം തടവുശിക്ഷ. പിഴയായി അഞ്ചു കോടി രൂപയും അടയ്ക്കണം. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് തന്നെന്നുമാണ് റേഡിയന്‍സ് മീഡിയ എന്ന കമ്പനി കൊടുത്ത പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അമ്പത് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നുവെന്നും പരാതിയിലുണ്ട്.ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി കമലിന്റെ മക്കള്‍ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്. എന്നാൽ,സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാർ അറിയിച്ചു.